Showing posts with label അവബോധം. Show all posts
Showing posts with label അവബോധം. Show all posts

Sunday, 3 July 2016

Cosmic Calendar, Chronology of The Universe.


To know nothing of what happened before you were born, is to forever remain a child.

നാം വസിക്കുന്ന പ്രപഞ്ചത്തിനു 14 ബില്ല്യണ്‍ വര്ഷം പ്രായം ഉണ്ടെന്നാണ് ശാസ്ത്രം കണക്കാക്കിയിട്ടുള്ളത്‌. (ഒരു ബില്ല്യണ്‍ എന്നാല്‍ ഒരു ഒന്നിന് ശേഷം ഒമ്പത് പൂജ്യം ഉള്ള സംഖ്യ അതായത് 1,000,000,000). ഇത്രയും വര്‍ഷങ്ങളെ കേവലം 365 ദിവസമുള്ള കലണ്ടറിലേക്ക് ചുരുക്കി പ്രപഞ്ചത്തെക്കുറിച്ച് ശരിയായി മനസ്സിലാക്കാന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ കാള്‍ സാഗനാണ് (1934-1996) കോസ്മിക്‌ കലണ്ടര്‍ എന്ന ആശയം അദ്ദേഹത്തിന്റെ Dragon of Eden (1977) എന്ന പുസ്തകത്തില്‍ ആദ്യം വിവരിച്ചത്.



ഇങ്ങനെ വിവരിക്കുമ്പോള്‍ ഓരോ സെക്കണ്ടിലും 437.5 വര്‍ഷമാണ് കടന്നുപോകുന്നത്, അതായത് ഓരോ മണിക്കൂറില്‍ 1.575  മില്ല്യന്‍ വര്ഷം (1,575,000 വര്‍ഷം). 37,800,000 വര്‍ഷം ഓരോ ദിവസവും കടന്നുപോകുന്നു എന്ന് ചുരുക്കം. 

ഇനി വിവരണത്തിലേക്ക് കടക്കാം.

ബിഗ്‌ ബാംഗ് സംഭവിച്ചത് ജനുവരി 1ന് രാത്രി 12ന്.

ഗാമാ റേ സ്ഫോടനം ജനുവരി 14ന്.



ആദ്യ ഗാലക്സി ഉണ്ടായത് ജനുവരി 22ന്.

നമ്മുടെ സോളാര്‍ സിസ്റ്റം ഉള്‍കൊള്ളുന്ന ഗാലക്സിയായ ക്ഷീരപഥം (Milky way galaxy) ഉണ്ടായത് മെയ്‌ മാസത്തില്‍.

സോളാര്‍ സിസ്റ്റം ഉണ്ടായത് സെപ്റ്റംബര്‍2ന്.

ബിഗ്‌ ബാംഗ് നടന്നതിന് ശേഷം 9 മാസം കഴിഞ്ഞു സെപ്റ്റംബര്‍ 2നാണ് സോളാര്‍ സിസ്റ്റം ഉണ്ടായത്. (അതായത് മനുഷ്യനെയോ മനുഷ്യന് താല്‍പര്യമുള്ള വസ്തുക്കളെയോ ഉണ്ടാക്കാതെ ദൈവം ഉഴപ്പി നടക്കുകയാണ് സൂര്‍ത്തുക്കളെ..)

ഭൂമിയില്‍ നിന്ന് കണ്ടെടുത്തിട്ടുള്ള ഏറ്റവും പഴക്കം ചെന്ന പാറകള്‍ ഉണ്ടായത് സെപ്റ്റംബര്‍ 6നും.

ജീവന്റെ അവശേഷിപ്പ് കണ്ടെടുത്ത പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ നിന്നും 4.1 ബില്ല്യണ്‍ വര്ഷം പഴക്കമുള്ള പാറകള്‍ ഉണ്ടായത് സെപ്റ്റംബര്‍ 14ന്.

Prokaryotes ഉണ്ടായത് സെപ്റ്റംബര്‍ 21ന്.

പ്രകാശസംശ്ലേഷണം അഥവാ ഫോട്ടോസിന്തസിസ് ഉണ്ടായത് സെപ്റ്റംബര്‍ 30ന്. 

Great Oxygenation Event, Oxygen Crisis, Oxygen Catastrophe,  Oxygen Revolution, Great Oxidation, Oxygen Holocaust എന്നോകെ എന്നറിയപ്പെടുന്ന പ്രതിഭാസം ഉണ്ടായത് ഒക്ടോബര്‍ 29ന്.

Eukaryotes ഉണ്ടായത് നവംബര്‍ 9ന്.

ആദ്യ ബഹുകോശ ജീവി ഉണ്ടായത് ഡിസംബര്‍ 5ന്.

മത്സ്യം ഉണ്ടായത് ഡിസംബര്‍ 17.

ഡിസംബര്‍ 20ന് ചെടികള്‍ ഉണ്ടായി.

പ്രാണികളും, വിത്തുകളും (seed) ഉണ്ടായത് ഡിസംബര്‍ 21ന്.

(തിരക്കിട്ട് സൃഷ്ടിപ്പ് നടത്തുന്ന ദൈവം ഡിസംബര്‍ ആയിട്ടും മനുഷ്യനെ ഉണ്ടാക്കിയിട്ടില്ല!!!!).

ആദ്യത്തെ ഉഭയജീവികള്‍ ഉണ്ടായത് ഡിസംബര്‍ 22ന്.

അടുത്ത ദിവസം ഡിസംബര്‍ 23ന് ഇഴജന്തുക്കള്‍ ഉണ്ടായി.

ഡിസംബര്‍ 25ന് രാവിലെ ദിനോസറുകള്‍ വന്നു,.

സാസ്തനികള്‍ (mammals) ഉണ്ടായത് 26 ഡിസംബറിന്.

ഡിസംബര്‍ 27ന് പക്ഷികളും 28ന് പൂക്കളും ഉണ്ടായി.

ഡിസംബര്‍ 28ന് 96% ജീവജാതികള്‍ക് വംശനാശം സംഭവിച്ചു.

പ്രൈമേറ്റ് (Primate) ഗോത്രം ഉണ്ടായത് ഡിസംബര്‍  30ന്.

ജനുവരി 1ന് പ്രപഞ്ചത്തെ ഉണ്ടാക്കിയ ദൈവം മനുഷ്യനെ ഉണ്ടാക്കാന്‍ ഡിസംബര്‍ വരെ കാത്തിരുന്നത് എന്തിനാണാവോ? കൊല്ലം ഒന്ന് ആവുകയാണ്. രാത്രി 12ന് കോസ്മിക്‌ കലണ്ടര്‍ അവസാനിക്കും. എന്നിട്ടും ദൈവം അവസാന ദിവസം പകലും കഴിഞ്ഞു രാത്രി വരെ കാത്തിരുന്നു മനുഷ്യനെ സൃഷ്ടിക്കാന്‍..!

 ഡിസംബര്‍ 31 പകല്‍ ഒന്നരയ്ക്ക് മാത്രമാണ് മനുഷ്യന്റെയും ആള്‍ക്കുരങ്ങിന്റെയും പൂര്‍വ്വികരായ Ramapithecus ഉണ്ടായത്.

 Ardipithecus ഉണ്ടായത് സന്ധ്യ കഴിഞ്ഞും. 




ആദിമ മനുഷ്യന്‍ ഉണ്ടായത് ഡിസംബര്‍ 31ന് രാത്രി 10:24ന്..

അഗ്നിയും ആയുധങ്ങളും മനുഷ്യന്‍ കണ്ടുപിടിച്ചത് ഡിസംബര്‍ 31 രാത്രി 11:44ന്.

ഡിസംബര്‍ 31 രാത്രി 11:52ന് ആധുനിക മനുഷ്യര്‍ ഉണ്ടായി. 

ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ ഈ പ്രപഞ്ചത്തെ മനുഷ്യന് വേണ്ടിയാണ് നിര്‍മിച്ചത് എന്ന് പറയുമ്പോഴും കലണ്ടര്‍ അവസാനിക്കാന്‍ 8 മിനിറ്റ് മാത്രം ബാകി നില്‍കുമ്പോഴാണ് ആധുനിക മനുഷ്യര്‍ ഉണ്ടാവുന്നത്.

ശില്‍പകല, ചിത്രകല തുടങ്ങിയത് ഡിസംബര്‍ 31 രാത്രി 11:58ന്. (രണ്ട് മിനിറ്റ് കൂടിയേ പുതുവര്‍ഷത്തിന് ഉള്ളൂ)

കൃഷി തുടങ്ങിയത് ഡിസംബര്‍ 31 രാത്രി 11മണി 59 മിനിറ്റ് 32 സെക്കണ്ടും കഴിഞ്ഞ്..

ഡിസംബര്‍ 31 രാത്രി 11:59:33ന് ഹിമയുഗം (Ice age) അവസാനിച്ചു.

മനുഷ്യന്‍ എഴുത്തുവിദ്യ ഉപയോഗിക്കുന്നത് 11:59:49നാണ്. 

സകല ദൈവ സങ്കൽപ്പങ്ങളും, മതങ്ങളും വരുന്നത് ഈ എട്ടു മിനിറ്റിന്റെ അവസാനത്തെ ചില നിമിഷങ്ങളിൽ ആണ്! എഴുത്ത് (ലിപി) കണ്ടു പിടിക്കുന്നത് കലണ്ടർ തീരാൻ വെറും 11 സെക്കന്റുകൾ ബാക്കി ഉള്ളപ്പോഴും. അപ്പോള്‍ വേദങ്ങളും, ബുദ്ധനും, കൺഫ്യൂഷ്യസും, അശോകനും, റോമാ സാംമ്രാജ്യവും, ഒക്കെ വരുന്നത് അവസാനത്തെ 6 സെക്കന്റുകൾക്ക് മുമ്പ്.

ഡിസംബര്‍ രാത്രി 11മണി 59മിനിറ്റ് 59സെക്കണ്ടിലാണ് നമുക്ക് തൊട്ടുമുമ്പുള്ള 437.5 വര്ഷം തുടങ്ങുന്നത്..!! അതായത് the last 437.5 years before the present..!

നൂറ്റിയെമ്പത് ലക്ഷം വര്ഷം ജീവിച്ചിരുന്ന ദിനോസറുകള്‍ ഏതാനും കുറച്ചു അസ്ഥികള്‍ മാത്രമാണ് ഭൂമിയില്‍ അവശേഷിപ്പിച്ചത്. അതായത് കോസ്മിക്‌ കലണ്ടര്‍ പ്രകാരം മൂന്നോ നാലോ ദിവസം ജീവിച്ചിരുന്ന ദിനോസര്‍ വളരെ കുറച്ചു  മാത്രം ഫോസ്സിലുകള്‍ ബാക്കിവെച്ചാണ്‌ പോയത്. അപ്പോള്‍ പിന്നെ ഒരു ലക്ഷം വര്‍ഷം മാത്രം (കോസ്മിക്‌ കലണ്ടറിലെ വെറും 8 മിനിറ്റ്) പ്രായമുള്ള മനുഷ്യന്‍ ഈ പ്രപഞ്ചത്തിലെ ഒരു നിര്‍ണ്ണായക ഘടകമാണെന്ന് തോന്നുന്നുണ്ടോ??!!

ദൈവത്തെ സ്തുതിക്കാനും പുകഴ്ത്താനും വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള മനുഷ്യന്‍ ഒരു വര്ഷത്തെ ഡയറിക്കുറിപ്പില്‍ എട്ടു മിനിറ്റ് മാത്രമാണ് ദൈവത്തിന് വേണ്ടി ആ പണി ചെയ്തിട്ടുള്ളത്. ബാകിയുള്ള സമയം മുഴുവന്‍ ദൈവം ബോറടിച്ചു ഉറങ്ങിക്കാണണം. 

1990 ഫെബ്രുവരി 14ന് ഭൂമിയില്‍ നിന്ന് 6.4 ബില്ല്യണ്‍ കിലോമീറ്റര്‍ അകലെ നിന്ന് വൊയേജര്‍ 1 എടുത്ത ചിത്രമാണ് താഴെ കൊടുത്തിരികുന്നത്. 





ദാ.. ഇതാണ് നമ്മെല്ലാം ജീവിക്കുന്ന ഭൂമി. നൂറുക്കണക്കിന് മതങ്ങളും ദൈവങ്ങളും വിശ്വാസ പ്രമാണങ്ങളും ഒക്കെ ആ കുഞ്ഞൊരു പൊട്ടുപോലെ കാണുന്ന അവിടെയുണ്ട്.. 

പ്രപഞ്ചം സൃഷിക്കപ്പെട്ടത് മനുഷ്യനുവേണ്ടിയാണ് എന്ന് ഇനിയും പറയാന്‍ താല്‍പര്യപ്പെടുന്നുണ്ടോ?? 

പ്രപഞ്ചത്തെയും പരിണാമത്തെയും പറ്റി പറയുമ്പോ ഇതെല്ലം ഓര്‍ക്കണം. വായിക്കാന്‍ തയ്യാറാണേല്‍ കുറച്ചുകൂടി കാര്യങ്ങള്‍ പറയാം. പ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ച്.

ഒരു ഫുട്ബോളിന്‍റെ വലിപ്പമുള്ള സൂര്യനെ സങ്കല്‍പ്പിക്കുക. അതിനു 13 മീറ്റര്‍ അപ്പുറത്ത് ഒരു മണല്‍ത്തരി കൊണ്ടുപോയി വെച്ചാല്‍ അതാണ്‌ ബുധന്‍ അഥവാ Mercury. 25 മീറ്റര്‍ അകലെ ഒരു കുന്നിക്കുരു വെച്ചാല്‍ ശുക്രനായി (Venus). ആ കുന്നിക്കുരു 34 മീറ്റര്‍ അകലെയാണ് വെക്കുന്നതെങ്കില്‍ ഭൂമിയായി (Earth). ഒരു 54 മീറ്റര്‍ അകലെ ഭൂമിയെക്കാള്‍ കുറച്ചുചെറിയ കുന്നിക്കുരു വെച്ചാല്‍ ചൊവ്വ (Mars) ആയി. ഇനിയാണ് ഏറ്റവും വലിയ ഗ്രഹമായ വ്യാഴം വരുന്നത്. അത് ഒരു പേരക്കയോളം വരും, ഏകദേശം 180 മീറ്റര്‍ അകലെ. ശനി (Saturn) 320 മീറ്റര്‍ അകലെയുള്ള കുറച്ചു ചെറിയ പേരക്കയാണ്. യുറാനസ് 650 മീറ്റര്‍ അകലെയുള്ള ഒരു ഗോട്ടി. മറ്റൊരു ഗോട്ടിയായ നെപ്ട്ട്യൂണ്‍ 1000 മീറ്റര്‍ അകലെയാണ്. ആപ്പിള്‍ക്കുരു പോലത്തെ പ്ലൂട്ടോ (പഹയന്‍ ഇപ്പൊ പുറത്താണ്) 1300 മീറ്റര്‍ അപ്പുറത്ത് വരും. സൂര്യന്‍ കഴിഞ്ഞാല്‍പ്പിന്നെ ഏറ്റവും അടുത്തുള്ള നക്ഷത്രം (Alpha Centauri) വെറും 39,900,000,000,000 കിലോമീറ്റര്‍ മാത്രം അകലെയാണ്. 

ദൈവം നേരിട്ട് നല്‍കിയ അറിവുകളെക്കാള്‍ എത്രയോ അത്ഭുതകരണമാണ് നിസ്സാരനായ മനുഷ്യന്‍ കണ്ടെത്തിയ ഈ അറിവുകള്‍...!



Saturday, 18 June 2016

Nothing fails like Prayer.


How to do nothing and still think you are helping.!!

എന്താണ് പ്രാർത്ഥന? 

പ്രാർത്ഥനയ്ക്ക് വിളി, അപേക്ഷ, തേടൽ, യാചന എന്നെല്ലാമാണ് ഭാഷാപരമായ അർഥം. സംഭവിക്കാൻ നമ്മുക്ക് ഇഷ്ടമുള്ളത്, കിട്ടാൻ നാം ആഗ്രഹിക്കുന്നത് തുടങ്ങി നമ്മുക്ക് വേണ്ടപ്പെട്ടവയും, സംഭവിക്കാൻ നാം ഇഷ്ടപ്പെടാത്തതും കിട്ടാൻ നാം ആഗ്രഹിക്കാത്തതും തുടങ്ങി നമ്മുക്ക് വേണ്ടാത്തതും നടത്തിത്തരാനും നടത്തി തരാതിരിക്കാനുമുള്ള ദൈവത്തോടുള്ള അപേക്ഷ ആയിട്ടാണ് മതവിശ്വാസങ്ങൾ പ്രാർത്ഥനയെ നിർവചിക്കുന്നത്. അതായത്  മനുഷ്യൻറെ  ഭൗതികമായ ആസക്തി പുറത്തുക്കൊണ്ടുവരുന്ന ഒന്നാണ് പ്രാർത്ഥന. 

പ്രാർത്ഥിച്ചാൽ എന്ത് കിട്ടും എന്നുള്ളതാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

പ്രാർത്ഥനയ്ക്ക് 5 തരം ഉത്തരങ്ങൾ/ഫലങ്ങൾ ആണ് ഉണ്ടാവുക.

ഒന്ന്. പ്രാർത്ഥന പൂർണ്ണമായി സഫലമാവുക.

രണ്ട്. ഭാഗികമായി സ്ഥലമാവുക.

മൂന്ന്. പ്രാർത്ഥന സഫലമായില്ല, എന്നാൽ എതിരുമായില്ല. (ന്യൂട്രൽ).

നാല്. ഭാഗികമായി എതിരാവുക.

അഞ്ച്. പൂർണ്ണമായി എതിരാവുക.

നിങ്ങൾ എന്ത് പ്രാർത്ഥിച്ചാലും ഇവയിൽ ഏതേലും ഒരു ഫലമുണ്ടാകും. ആരോട് പ്രാർത്ഥിച്ചാലും അത് അങ്ങനെത്തന്നെ. അതായത് പ്രാർത്ഥന എന്തായാലും ആരോടായാലും (യേശുവിനോടോ അള്ളാഹുവിനോടോ കൃഷ്ണനോടോ ഡിങ്കനാടോ ആയാലും), ഇതിലൊന്ന് തീർച്ചയായും നടന്നിരിക്കും.




മുകളിൽ പറഞ്ഞിരിക്കുന്ന പ്രകാരം പ്രാർത്ഥന പൂർണ്ണമായോ ഭാഗികമായോ സഫലമാകാനുള്ള സാധ്യത 40% ശതമാനമാണ്.  40% ശതമാനമാനം തന്നെയാണ് വിശ്വാസികൾക്ക് വേണ്ടതും. പ്രാർത്ഥന സഫലമാകാതിരുന്നാലും (ബാക്കിയുള്ള 60%) സഫലമായ ഏതേലും ഒരു പ്രാർത്ഥനയുടെ കണക്ക് നിരത്തി മതവിശ്വാസി വീണ്ടും പ്രാർത്ഥനയ്ക്ക് തെളിവുണ്ടാക്കും. 

ഇനി എന്തുക്കൊണ്ടായിരികും പ്രാർത്ഥന സഫലമാകുന്നത്? അതിനു ഒറ്റ ഉത്തരമേ ഉള്ളൂ. നിങ്ങൾ അതിനായി ആഗ്രഹിക്കുന്നുണ്ട്, അതിനായി പരിശ്രമിക്കുന്നുണ്ട്, അതിനായി പ്രവർത്തിക്കുന്നുമുണ്ട്. അത് നടപ്പിലാകാനുള്ള അവസരങ്ങൾ നിങ്ങൾ നിങ്ങളായിട്ട് തന്നെ ഒരുക്കുന്നുണ്ട്.  ഉദാഹരണത്തിന് പരീക്ഷയ്ക്ക് വിജയിക്കുവനായിരുന്നു നിങ്ങളുടെ പ്രാർത്ഥന. അതിനായി നിങ്ങൾ പരിശ്രമിച്ചു  പഠിച്ചു, ഹാൾ ടിക്കറ്റ്‌ വാങ്ങി പരീക്ഷ എഴുതുന്നു. നിങ്ങൾ വിജയിക്കുന്നു. അതിനു പ്രാർഥിക്കണം എന്ന് ഇല്ലല്ലോ. ഇനി പരീക്ഷ ജയിക്കണമെന്ന്  പ്രാർഥിച്ചു, ഹാൾടിക്കറ്റ്‌ വാങ്ങിയില്ല, വീട്ടില് ഇരിക്കുന്നു, പരീക്ഷ നടക്കുന്നു, റിസൾട്ട് നോക്കുന്നു. ഠിം !! ദൈവം?!! നേരിട്ട് ഇവാലുവേഷൻ ചെയ്തിരുന്നെങ്കിൽപ്പോലും നിങ്ങൾ ജയികില്ല. കാരണം നിങ്ങൾ അതിനായി പരിശ്രമിച്ചില്ല.




ഇനി ഒരു പ്രത്യേക  സംഭവത്തിനുവേണ്ടി ക്രിസ്താനികൾ അല്ലാഹുവിനോടും മുസ്ലീങ്ങൾ യേശുവിനോടും പ്രാർത്ഥിച്ചു എന്ന് വിചാരിക്കുക. അപ്പോഴും പ്രാർത്ഥന സഫലമാകാനും ആകാതിരിക്കുവാനുമുള്ള സാധ്യത മുകളിൽ വിശദീകരിച്ചത് തന്നെയാണ്. മാറ്റമൊന്നുമില്ല.

ഇനി  ഒരു പ്രത്യേക കാര്യത്തിന് വേണ്ടിത്തന്നെ ഇരുകൂട്ടരും ഒരേ ദൈവത്തോടാണ് പ്രാർത്ഥിച്ചതെങ്കിലോ? അപ്പോഴും പ്രാർത്ഥന സഫലമാകാനും ആകാതിരിക്കുവാനുമുള്ള സാധ്യത മുകളിൽ വിശദീകരിച്ചത് തന്നെയാണ്. യാതൊരു മാറ്റവും അപ്പോഴും ഉണ്ടാകുന്നില്ല.


ഒരു സംഭവം വിശദീകരിക്കാം. ഒരു കുട്ടിയുടെ കൈ മുറിഞ്ഞുപ്പോയി. ക്രിസ്ത്യാനികൾ യേശുവിനോടും, മുസ്ലീങ്ങൾ അല്ലാഹുവിനോടും, ക്രിസ്ത്യാനികൾ അല്ലാഹുവിനോടും, മുസ്ലീങ്ങൾ യേശുവിനോടും തിരിച്ചും മറിച്ചും പ്രാർത്ഥിച്ചു'  കുട്ടിയുടെ മുറിഞ്ഞുപ്പോയ കൈ തിരികെ വരണമേ' എന്ന്. എന്നാൽ  പ്രാർത്ഥന സഫലമാകുമോ? ഇല്ല. മുറിഞ്ഞുപ്പോയ കൈ തിരികെ വരില്ല. പ്രാർത്ഥിക്കാതിരുന്നെങ്കിലോ? അപ്പോഴും അത് അങ്ങനെതന്നെ മുറിഞ്ഞുപ്പോയ കൈ തിരികെ വരില്ല.

കുട്ടിയുടെ കൈയ്ക്ക് പകരം ഒരു പല്ലിയുടെ മുറിഞ്ഞുപ്പോയ വാൽ തിരികെ വരാൻ ഇവരൊക്കെ പ്രാർത്ഥിച്ചുവെന്ന് കരുതുക. വാൽ തിരികെ വരുമോ? വരും. ഇനി പ്രാർത്ഥിക്കാതിരുന്നെങ്കിലും  പല്ലിയുടെ മുറിഞ്ഞ വാൽ തിരികെ വരുമായിരുന്നു. ചുരുക്കത്തിൽ നടക്കാത്ത ഒരു കാര്യം എത്ര പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും നടക്കില്ല.  നടക്കുന്ന കാര്യം പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും നടക്കും.

മറ്റൊരു സംഭവം വിശദീകരിക്കാം. കാലിൽ പരിക്കേറ്റ് തളർന്നൊരു സിംഹം. വേഗതയിൽ ഓടാൻ കഴിയില്ല. അതിനാൽ ഇരപ്പിടിക്കാനാവാതെ മൂന്ന് ദിവസമായി വിശന്നിരിപ്പാണ്. അപ്പോഴാണ് തന്റെ മുന്നിൽ പൂർണ്ണ ഗർഭിണിയായ ഒരു മുയൽ വന്നുപ്പെട്ടത്. മുയൽ സിംഹത്തെ കണ്ടമാത്രയിൽ ജീവനും കൊണ്ടോടുന്നു. സിംഹം മറ്റൊന്നുമാലോചിക്കാതെ ഇരയെ പിടിക്കാൻ പരിക്കേറ്റ കാലുമായി തന്നാലാവുന്ന വിധം പിറകേപ്പായുന്നു. സിംഹം ദൈവത്തോട് "ദൈവമേ, അങ്ങാണല്ലോ എന്നെ മാംസഭുക്കായി സൃഷ്ടിച്ചത്. കാലിൽ പരിക്കേപ്പിച്ചതും അങ്ങയുടെ ഇച്ഛ. ഭക്ഷണം കഴിച്ചിട്ട് മൂന്ന് ദിവസമായി. അതിനിടയിൽ ഒരു ഇരയെ കാണുന്നതും ആദ്യം.  മുയലിനെ കിട്ടിയില്ലേൽ താൻ മരിക്കും. അതിനാൽ മുയലിനെ തനിക് നൽകണമേ" എന്ന് പ്രാർത്ഥിച്ചു.




അതേ സമയം മുയൽ "ദൈവമേ, ജീവൻ കയ്യിൽ വെച്ച് ഞാനപേക്ഷിക്കുകയാണ്.  സിംഹത്തിന്റെ കയ്യിൽപ്പെട്ടാൽ അത് എന്നെ ഭക്ഷിക്കും. എന്റെ വയറ്റിലുള്ള കുഞ്ഞുങ്ങളും മരണപ്പെടും. ഗർഭിണിയായ എന്റെ അവസ്ഥ അങ്ങക്ക് മനസ്സിലാകുമല്ലോ. എന്റെയും എന്റെ കുഞ്ഞുങ്ങളുടേയും ജീവൻ രക്ഷിക്കണമേ" എന്നും പ്രാർത്ഥിച്ചു. ആരുടെ പ്രാർത്ഥന ദൈവം കേൾക്കും? പരിക്കേറ്റ സിംഹവും ഗർഭിണിയായ മുയലും! ആർക്കാണോ കൂടുതൽ കഴിവ് അത് രക്ഷപ്പെടും. അതാണല്ലോ യുക്തി!!

മറ്റൊന്ന്, ക്ലാസ്സിലെ മുഴുവൻ പേരും പരീക്ഷയിൽ ഒന്നാം സ്ഥാനത്തിനായി പ്രാർത്ഥിച്ചു. ആരുടെ പ്രാർത്ഥന ദൈവം കേൾക്കും? എറ്റവും നന്നായി പരിശ്രമിച്ച് പഠിച്ച് ഹാൾടിക്കറ്റും വാങ്ങി നല്ല രീതിയിൽത്തന്നെ പരീക്ഷ എഴുതിയയാൾ ഒന്നാമതെത്തും. അത് യുക്തിവാദം അല്ലെ?!!



The great prayer experiment: A Victorian scientist
Sir Francis Galton made the first statistical
analysis of prayer and shows evidence on 
no effect on prayer.
 

അതാണ് നേരത്തെ പറഞ്ഞത് നടക്കാത്ത  കാര്യം എത്ര  പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും ഒരു കാരണവശാലും നടക്കില്ല. പക്ഷെ നടക്കുന്ന ഒരു കാര്യം പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും നടക്കും. തന്നെ നടന്നുകൊള്ളും. നിങ്ങൾ പ്രാർഥിക്കണമെന്നില്ല. അതായത് നിങ്ങൾ പ്രാർഥിച്ചിട്ട് ഒരു കാര്യം നടപ്പിലായാൽ മനസ്സിലാക്കിക്കൊള്ളുക അത് സ്വയമേ നടക്കാനുള്ളതാണ്. ഇനി പ്രാർഥിച്ചിട്ട് കാര്യം നടപ്പിലായില്ലെങ്കിൽ മനസ്സിലാക്കിക്കൊള്ളുക അത് സ്വയമേ നടക്കാൻ പോകുന്നതല്ല. 

താഴെ കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക.




ക്രിസ്തു : എന്നെ അകത്തേക് കടത്തി വിടു.
ലെ ഒരാൾ : എന്തിന്?
ക്രിസ്തു : ഞാൻ നിന്നെ രക്ഷിക്കും.
ലെ ഒരാൾഎന്തിൽ നിന്ന്?
ക്രിസ്തു എന്നെ അകത്തേക് കടത്തിവിട്ടില്ലായെന്നാൽ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്തിൽ നിന്ന്..!!


Prayer be like: You talk to yourself, heard by you
executed by yourself.

എന്റെ മുമ്പത്തെ പോസ്റ്റിൽ (വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) പറഞ്ഞിരുന്ന ലോട്ടറി ടിക്കറ്റിന്റെ കഥ ഒന്നുകൂടി വിവരിക്കാംഅമ്പത് ലക്ഷം പേർ 0000001 മുതൽ 5000000 വരെ സീരിയൽ നമ്പറുള്ള ഒറ്റ സമ്മാനമുള്ള ലോട്ടറി ടിക്കറ്റെടുത്താൽ അത് വിജയിക്കാനുള്ള സാധ്യത അമ്പത് ലക്ഷത്തിൽ ഒന്ന് എന്ന രീതിയിൽ ആയിരിക്കുംഅതായത് ഭീകരമാംവിധം വളരെ കുറവ് അല്ലെങ്കിൽ ഇല്ല എന്ന് തന്നെ പറയാം.

പൂജ്യം മുതല് ഒന്പതുവരെ വരെ അടയാള പ്പെടുത്തിയിട്ടുള്ള ഏഴു ചക്രങ്ങള് നിരനിരയായി വച്ചിരിയ്ക്കുന്നുകൈ കൊണ്ട് കറക്കിവിടുയും കറക്കം നിൽക്കുമ്പോൾ ഒരു അക്കം ചൂണ്ടിക്കാട്ടപ്പെടുകയും ചെയ്യാവുന്ന അവസ്ഥയിലാണ് ചക്രങ്ങള് ക്രമീകരിച്ചിരിയ്ക്കുന്നത്അമ്പതുലക്ഷം പേരും നറുക്കെടുപ്പ് ടിവിയിലൂടെ കാണുന്നു എന്ന് കരുതുകഅവരോരോരുത്തവരും തങ്ങൾക്ക് സമ്മാനം ലഭിക്കാനായി പ്രാർത്ഥിക്കുകയും ചെയ്യുന്നുസ്ഥാനങ്ങള്ക്ക് അനുസരിച്ച് ഓരോ ചക്രങ്ങളും കറക്കുന്നു. X എന്ന് പേരായ ഒരാള് തന്റെ ലോട്ടറി ടിക്കറ്റുമായി ഇതെല്ലാം നിരീക്ഷിയ്ക്കുന്നുഒറ്റയുടെ സ്ഥാനത്തെ ചക്രം തിരിയ്ക്കുന്നു.അപ്പോള് X ന്റെ കയ്യിലുള്ള ടിക്കറ്റിലെ  സ്ഥാനത്തുള്ള അക്കവും ചക്രം കാണിയ്ക്കുന്ന അക്കവും ഒന്നാകാനുള്ള സാധ്യത പത്തില് ഒന്ന് മാത്രമാണ് (ഓരോരുത്തരുടെയും സാധ്യത ഇത് തന്നെ).

ഇപ്രകാരം എല്ലാ സ്ഥാനങ്ങളിലെയും അക്കങ്ങള് കൃത്യമാകാനുള്ള സാധ്യത അന്പതുലക്ഷത്തില് ഒന്ന് മാത്രമാണ് എന്ന് പറഞ്ഞു(എല്ലാം പൂജ്യം വരുന്നത് ഒഴിവാക്കുക). നറുക്കെടുപ്പിനൊടുവില് X എന്ന ആളിന് തന്നെ സമ്മാനം അടിയ്ക്കുന്നുതത്സമയം നറുക്കെടുപ്പ് നിരീക്ഷിച്ചു കൊണ്ടിരുന്ന അയാളെ സംഭവിച്ചിടത്തോളം അതൊരു അത്യത്ഭുത സംഭവമാണ്.ഓരോ സ്ഥാനത്തെ അക്കവും വളരെ കൃത്യമായി ശെരിയായി വരുകയും ഒടുവില് സമ്മാനത്തിനു അര്ഹമാവുകയും ചെയ്തു.

ഇങ്ങനെ യാദൃശ്ചികമായി സംഭവിക്കാൻ ഇടയില്ലെന്നുംതന്റെ പ്രാർത്ഥനക്ക് ഏതോ ഒരു അജ്ഞാത ശക്തി ഉത്തരം നൽകിയെന്നുമാണ് മനുഷ്യന്റെ കേവല ചിന്താധാരഅങ്ങനെ ഒരു ശക്തിയിൽ അയാൾ ഉറച്ചു വിശ്വസിക്കുകയും ചെയ്യും.




 ചിന്താപരീക്ഷണത്തിന്റെ അവലോകനം എല്ലാവരും സ്വന്തം നിലയിൽ നടത്തുകമറ്റെല്ലാവരേയും പോലെ അമ്പത് ലക്ഷത്തിൽ ഒന്ന് എന്ന വിധം ആയിരുന്നു Xന് സമ്മാനം ലഭിക്കാനുള്ള സാധ്യതഎന്നിട്ടും അയാൾക്ക് സമ്മാനം ലഭിച്ചുആരെങ്കിലും X എന്നയാളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നല്കിയതാണോഅല്ലഅല്ലേയല്ല!!

പിന്നെയെന്ത്?

നടക്കുന്ന ഒരു കാര്യം പ്രാർത്ഥിച്ചാലും പ്രാർത്ഥിച്ചില്ലെങ്കിലും നടക്കും എന്ന തത്വം!!