Showing posts with label കഥകള്‍. Show all posts
Showing posts with label കഥകള്‍. Show all posts

Thursday, 24 January 2013

ഉമ്മര്‍ക്ക പറഞ്ഞ സുലൈമാനി കഥ


സ്വപ്നത്തിലെ   ലവ്  സോങ്ങും,   സ്റ്റണ്ടും,   കോമഡിയെല്ലാം കഴിഞ്ഞു എഴുന്നെല്‍റ്റു വരുമ്പോ സമയം 8 മണി അതിക്രമിച്ചിരിക്കും.  പിന്നെയാണ്  എനിക്ക്   ഏറ്റവും  ഇഷ്ടമല്ലാത്ത   കര്‍മ്മം  “ പല്ല് തേപ്പ്”   .  അത്  ഇപ്പോള്‍  എന്റെ ജീവിതത്തിന്റെ  ഒരു  ഭാഗമായി  കഴിഞ്ഞിരിക്കുന്നു. അതിനുപിന്നാലെ  കൊണ്ടോയിതരുന്ന  ആ സാമൂഹ്യസേവകന്റെ  പാട്ട്  കേട്ട്  സൈക്കിലിനു പിന്നിലിരുന്നു  തണുത്ത,  ചൂടുള്ള  വാര്‍ത്ത‍  നിറഞ്ഞ  പത്രം. രാവിലെ  വരുന്ന  പത്രത്തിനെ  ആരും ചൂടുള്ള  വാര്‍ത്ത  എന്ന ലേബല്‍  ചാര്‍ത്താറില്ല.  മലയാള  പത്രങ്ങളില്‍  മാത്രം  കണ്ടു വരുന്ന  ചില  വാര്‍ത്തകള്‍  ഉണ്ട്.  അത്  വായിച്ചാല്‍  എന്താണ് അറിയില്ല  എനിക്ക്  തനിയെ  ഇക്കിളിയാവും.

 എനിക്ക്  ഇംഗ്ലീഷ്  പത്രം  വരുത്തി  വായിക്കണം  എന്നുണ്ട്. പക്ഷെ  ഇംഗ്ലീഷ്  അറിയില്ല.  ഇംഗ്ലീഷ്  കുറച്ചുകൂടി  നന്നായിട്ട് പഠിക്കണം.  സൗന്ദര്യമുള്ളത്  മാത്രമാണ്  എല്ലാകാര്യത്തിലും ഏക  ആശ്വാസം.  പക്ഷെ  അതുക്കൊണ്ട്  മാത്രം  കാര്യമില്ലലോ. ഫാമിലി  സെറ്റപ്പൊന്നും  മൊത്തത്തില്‍  ശരിയല്ല.  വാപ്പ  വല്ല കച്ചവടക്കാരനായിരുന്നെങ്കില്‍...,  ഗോല്‍ഡോ,  റബറോ.., ഉള്ളിയെങ്കിലും.  എപ്പോ  നോകിയാലും  ഒരേ  കിടപ്പാ... ആയക്കാലത്ത്  ഒരു  സ്ഥലവും  വാങ്ങിച്ചിട്ടില്ല  ഒരു  കുറിയിലും ചേര്‍ന്നിട്ടില്ല.  രാവിലെ  തൊട്ട്‌  വയ്കുന്നേരം  വരെ  മലര്‍ന്നു കിടന്നു  മാതൃഭൂമി  പേപ്പര്‍  വായിചിരിക്കുവാ...  പിന്നെ  ഇത്ത.  എപ്പോ  നോകിയാലും  പശുവിന്റെ  പിറകെ.  ഉള്ള പശുവിനെ  വളര്‍ത്തുന്നതിനു  പകരം  വല്ല  പോമേറിയന്‍ പട്ടിനെ  വളര്‍ത്തിക്കൂടെ  പട്ടി  പാല്  തരില്ലന്നല്ലേയുള്ളൂ.  പല മില്‍മയില്‍  നിന്നും  വാങ്ങാലോ.  ഇനി  ഉമ്മ.  അടുക്കളയില്‍ പുകയുമായി  ഇപ്പോഴും  മല്‍പ്പിടിതത്തിലാ.  ഉമ്മാക്  ഇല്ലാത്ത അസുഖമൊന്നും ശാസ്ത്രം കണ്ടുപിടിച്ചട്ടില്ല...!!!

പൊതുവേ എല്ലാരും ആദ്യം ചെയുന്ന ഒരു കാര്യമുണ്ട്. ചായകുടി. അതും സുലൈമാനി. പലയിടത്തും പല പേരാണ്, കട്ടന്‍ചായ എന്ന് പറഞ്ഞാല്‍ പെട്ടെന്ന് അറിയും. വീടിന്റെ അടുക്കള ഇതുവരെ കാണാത്ത എനിക്ക് സ്വന്തമായി ചൂടുവെള്ളം പോലും തിളപിക്കാന്‍ അറിയില്ല. പിന്നെ എങ്ങനെ ആണ് ഒരു സുലൈമാനി ഉണ്ടാകുന്നത്. എന്നെ പോലത്തെ മുട്ടാളന്മാര്ക് സുലൈമാനി ഉണ്ടാക്കാന്‍ എന്നവണ്ണം പടച്ചോന്‍ സൃഷ്‌ടിച്ച രണ്ടു തരക്കാരുണ്ട് ഒന്ന് സ്നേഹനിധിയായ ഉമ്മ. രണ്ടാമതെത് പറയാന്‍ എന്റെ വിനയം എന്നെ സമ്മതികുന്നില്ല. എന്റെ ഉമ്മയാണ് എന്നും ആ കൃത്യം നിര്‍വഹിച്ചു തരുന്നത്. (എന്നെ പോലത്തെ ഒരു പാവത്താന്‍ എന്തിനാണ് അടിക്കളയില്‍ കേറുന്നത്)
പതിവ് പോലെ ഞാന്‍ സുന്ദരമായ ശബ്ദത്തില്‍ അലറി “ഉമ്മാ 
സുലൈമാനി

കേട്ടില്ലാത്തത് കൊണ്ടല്ല മറുപടി ഉണ്ടായില്ല. ഇന്നലെ  നടന്ന പഴഞ്ചന്‍ വഴക്കിന്റെ റിപ്ലേ നടന്നു കൊണ്ടിരിക്കുകയാണ്. തീരുന്ന കണക്കില്ല. എല്ലാ വീട്ടിലും ഉണ്ടാവുമല്ലോ ഒരു പൊരുത്തകേടു... കലാപക്കെടുതി സുലൈമാനിയെ വിഴുങ്ങി. അത് മുടങ്ങി. സുലൈമാനി കിട്ടാതെ വീട്ടിലെനിക്ക് ഇരിക്കാണോ നില്‍ക്കാനോ പറ്റില്ല. ഇരിക്കുമ്പോ ഛര്‍ദിക്കാന്‍ തോന്നും. നില്‍ക്കുമ്പോ കയ്യും കാലും വിറയ്ക്കും. സത്യം പറയാലോ സുലൈമായുടെത്രയും രുചിയിള്ളോരു സാധനം ഞാന്‍ ജീവിതത്തില്‍ കുടിച്ചിട്ടില്ല. എന്റെ ഉമ്മായാനെ സത്യം.........
 വീട്ടിലെ വഴക്കിന്റെ പേരില്‍ സുലൈമാനി വേണ്ടെന്നു വെയ്ക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. പക്ഷെ എന്ത് ചെയ്യാന്‍. എന്റെ വിനയം മാറി ഞാന്‍ ആ സത്യം വിളിച്ചു പറഞ്ഞു. യുറേക്കാ.... ഒരു പെണ്ണ് കെട്ടണം.

ഒരു സുലൈമാനി കുടിക്കാന്‍ വേണ്ടി എന്ത് ചെയ്യുവാനും ഞാന്‍ തയ്യാറായിരുന്നു. അങ്ങനെ ജീവിതത്തിന്റെ ഒരു സുപ്രധാന തീരുമാനം ഞാന്‍ എടുത്തു. സുലൈമാനിക്ക് വേണ്ടി പെണ്ണ് കെട്ടാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഓരോ സുലൈമാനിയിലും ഒരിത്തിരി മുഹബ്ബത്ത് വേണമല്ലോ...

മൂന്നാന്റെയൊപ്പം പെണ്ണ് കാണാന്‍ പോകാന്‍ സമയമില്ല. സുലൈമാനി ചൂടാറിപോകില്ലേ. ഇനി പെണ്ണ്കെട്ടാന്‍ ഏതു ബസ്‌ പിടിച്ചു പോവേണ്ടി വരുവോ എന്തോ...!!!

ഒട്ടും വ്യ്കിയില്ല. ബൈക്ക് എടുത്തോണ്ട് ഞാന്‍ ഒരൊറ്റ പോക്കായിരുന്നു. ഞങ്ങളെ പോലുള്ളവര്‍ക്ക് ദൈവം കനിഞ്ഞനുഗ്രഹിച്ചു തന്ന ദേശിയ വാഹനമാനല്ലോ ബൈക്ക്. ബൈക്കിന് പിന്നില്‍ വേറൊരു കഥയുണ്ട്. (അത് പിന്നെ പറയാം, ഇപ്പൊ സമയമില്ല.)  പല പെണ്‍കുട്ടികളെയും കണ്ടു. ഒന്നിനെയും എനിക്ക് അങ്ങട്ട് പിടിച്ചില്ല. വീണ്ടും പോരുത്തകേട്‌.. ഇപ്പോഴത്തെ പെണ്ണുങ്ങള്‍ അങ്ങനെ ആണല്ലോ കണ്ണാടിയുടെ മുന്നില്‍ അഖണ്ടതപസ്സിരുന്നു, ഉടുത്തൊരുങ്ങി വെറുതെ നടന്നോളും. പിറകില്‍ നിന്ന് നോക്കുമ്പോള്‍ നല്ല ചുരിദാര്‍ ഒക്കെയിട്ട് പോകുന്നത് ചിലപ്പോള്‍ “വല്യമ്മ” ആയിരിക്കും...
പെണ്ണ്കെട്ടണം ആഗ്രത്തോടെ പരവശനായി ഞാന്‍ ബൈക്കില്‍ മെല്ലെ ചുറ്റിനടന്നു. അവള്‍ എവിടെയാനെന്നു എന്റെ ഹൃദയം തേടിക്കൊണ്ടിരുന്നു. എതൊരു പ്രണയത്തിന്റെയും പാശ്ചാത്തല സംഗീതം പോലെ ആ നിമിഷം ഞാനും എവിടെനിന്നോ ഒരു സംഗീതം കെട്ടൂ...

          “ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായി അവിടുത്തെ
          അരികില്‍ ഞാന്‍ ഇപ്പോള്‍ വന്നെങ്കില്‍...,
          ഒരു നോക്ക് കാണാന്‍...., ഒരു വാക്ക് കേള്‍ക്കാന്‍..
          ഒരുമിച്ചാ ദുഖത്തിന്‍ പങ്കുചേരാന്‍...”

ആദ്യ ദര്‍ശനേയ പ്രണയം എന്ന് ഇംഗ്ലീശില് പറയുന്നപോലെ, love at first  sight എന്ന് സംസ്കൃതത്തില്‍ പറയുന്നപോലെ ഞങ്ങള്‍ പരസ്പരം കണ്ടു. പ്രഭാത കിരണങ്ങല്‍ക്കിടയിലൂടെ നടന്നു വരുന്ന ഗ്രീക്ക് ദേവത. തക്കാളി കവിള്‍, ക്യാരട്ട്‌ പോലത്തെ ചുണ്ട്, വെളുത്തുള്ളി പോലെ പല്ല്.. ഒരു പച്ചക്കറി കടയിലേക്ക് നോകുന്നതുപോലത്തെ ഒരു രസം, ഒരു കുളിര്.
അവള്‍ മന്ദംമന്ദം നടന്നുകയറിയത് ഒരു ഇന്ത്യന്‍ കോഫി ഹൌസിലെക്കാണ്. ഞാന്‍ ബൈക്ക് വഴിയരികില്‍ നിര്‍ത്തി. അവളുടെ പിന്നാലെ ഞാനും കടയിലേക്ക് കേറി. പ്രണയത്തിന്റെ ചരിത്രത്തില്‍ അങ്ങനെ എന്റെ പേരില്‍ ഒരു അദ്ധ്യായം തുടങ്ങി.   കോഫി ഹൌസിന്റെ ഇടനാഴിയിലൂടെ അവളുമൊത്ത്‌ നടന്നു.  കോഫി ഹൌസിന്റെ എറണാകുളം ബ്രാഞ്ചില്‍ മാത്രം കണ്ടുവരുന്നൊരു പ്രിത്യേകതരം പപ്പടംക്കുത്തിയുണ്ട്. അത് എന്റെ പാന്റില്‍ തട്ടി തറയില്‍ വീണു. ആ ശബ്ദം കേട്ട് അവള്‍ തിരിഞ്ഞു നോക്കി. ഓള്‍ടെ ആദ്യത്തെ നോട്ടം. അപ്പൊ ഞാന്‍ വടിയായിരുന്നെങ്കില്‍ എന്റെ ശവത്തിനു ചിരിച്ച മുഖായിട്ടുണ്ടാവും.

“ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍,
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളി മലര്‍ തേന്‍കിളി.
പൈങ്കിളി മലര്‍ തേന്‍കിളി.......”
ശ്ശ്ശ്ശ്ടിം...!!! സോഡാ പൊട്ടിച്ച ശബ്ദം.
മുളക് സോഡാ എനിക്കൊരു വീക്നെസ്സാണ്. സോഡാ പൊട്ടിച്ചു  ഒഴിക്കുമ്പോ എന്റെ സാറേ പിന്നെ ചുറ്റുള്ളതൊന്നും കാണാന്‍ പറ്റില്ല. ആ ഗ്ലാസ്സിനുള്ളിലെ ഗ്യാസ് മാത്രം.
“എന്റെ ഓര്‍മയില്‍ പൂത്തുനിന്നൊരു  മഞ്ഞമന്ദാരമേ.....
എന്നില്‍ നിന്നും പറന്നു പോയൊരു ജീവചൈതന്യമേ....”
അവള്‍ ഒരു ആളൊഴിഞ്ഞ കസേരയില്‍ ഇരുന്നു. എതിര്‍വശത്തായി ഞാനും.

  ഞാന്‍ പൊക്കറ്റിലേയ്ക്ക് ഒന്ന് കണ്ണോടിച്ചു നോകിയിട്ടു രണ്ടു സുലൈമാനി തരാന്‍ പറഞ്ഞു. അവള്‍ ഒന്നും മിണ്ടിയില്ല. ഞാന്‍ ഭയങ്കര ചീപ്പാണെന്നു വിചാരിക്കുവോ?? ചീപ്പെല്ലാം തന്നെയാണ്. എന്നാലും അങ്ങനെ വിചാരിക്കാന്‍ പാടില്ലലോ....
എന്റെ കണ്ണ് അവിടത്തെ വിലവിവരപട്ടികയില്‍ പതിഞ്ഞു. അത് കണ്ടു ഞാന്‍ ഞെട്ടി പോയി.
               ചായ...............................6.00
              കോഫി.............................7.00
              കട്ടന്‍ചായ.......................4.00
കട്ടന്‍ചായക്ക് (സുലൈമാനി) വെറും നാല് രൂപ. എനിക്ക് എന്റെ തന്നെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല. യഥാര്‍ത്ഥവും സ്വപ്നവും തമ്മില്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാന്‍. അതിരില്ലാത്ത സന്തോഷം. ഒരുമാതിരി, സൈമണ്ട്സിന്റെ വിക്കെറ്റ് കിട്ടിയ ശ്രീശാന്തിനെ പോലെ ഞാന്‍ എന്തെക്കെയോ ചെയ്തു. ഇടവും വലവും ഇരുന്നു ആള്‍ക്കാര്‍ സംസാരിക്കുമ്പോഴും നേര്‍ത്ത ചില ശബ്ദങ്ങള്‍ മാത്രമേ ഞാന്‍ കേട്ടോളു. എന്റെ മനസ്സ് മുഴുവന്‍ ആ വിലയായിരുന്നു. ഞാന്‍ ചോദിച്ചു വാങ്ങിയ..,,, ആദ്യത്തെ കാഴ്ചയില്‍ എന്നെ വീഴ്ത്തിയ സുലൈമാനിടെ വില. മുമ്പ് പല തവണ ചായ കുടിച്ചിട്ടുടെങ്കിലും ചായ ഒരു അത്ഭുതമായി തോന്നിയത് ആദ്യമായിരുന്നു.

അങ്ങനെ ആ ചായ കുടിച്ചു കഴിഞ്ഞപ്പോള്‍ തിലകന്‍ സാറിന്റെ വാക്കുകള്‍ എന്റെ കാതില്‍ മുഴങ്ങി . കിസ്മത്ത് എന്നൊന്നുണ്ട്. അതിനെ ആര്‍ക്കും തടുക്കാന്‍ കഴിയില്ല. എന്റെ ഇഷ്ടം അനുസരിച്ചായിരുന്നെങ്കില്‍ ഞാനിപ്പോ ഉമ്മാന്റെ സുലൈമാനി കുടിക്കുന്നുണ്ടാവൂലെ.... അല്ലാതെ ഇവിടെ വന്നു സുലൈമാനി കുടിക്കുവോ.?? കിസ്മതാണ് സാറെ ഇത്.
പിന്നെ, ഓരോ സുലൈമാനിയിലും ഒരിത്തിരി മുഹബ്ബത് വേണം. അത് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഓള് എന്നെ തന്നെ നോക്കിയിരിക്കണം.

അപ്പൊതന്നെ ഞാന്‍ ഉമ്മാന്റെ സുലൈമാനി വേണ്ടാന് വെച്ച് വന്ന ബൈക്കില്‍ തന്നെ എല്ലാ ദിവസവും ഇവിടെ വരാന്‍ തീരുമാനിച്ചു.  ഇതിനോട് തോന്നുന്ന ഒരു commitment വേറെയോന്നിനോടും എനിക്ക് ഉണ്ടാവുലാ. കാരണം സുലൈമാനി കുടിച്ചാള്ക്ക് അല്ലെ അതിന്റെ രുചി അറിയാവുള്ളൂ....


Tuesday, 28 August 2012

ഓണത്തിനുമപ്പുറം



ഓണം കേരളത്തിന്റെ ദേശീയാഘോഷമാണ്. പക്ഷെ ഇന്ത്യയിലെ മറ്റു പല ഇടങ്ങളിലും ആഘോഷിച്ചിരുന്നതായി തെളിവുണ്ട്. നൂറ്റാണ്ടുകള്‍ക് മുമ്പ് മധുരയിലും, കുടകിലും, തിരുപ്പതിയിലുമൊക്കെ ഓണം ആഘോഷിച്ചിരുന്നു എന്ന് പഴയകാല ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഓണം കേരളത്തില്‍ മാത്രം ആഘോഷിക്കുന്ന ഉത്സവമായി മാത്രം മാറി. കേരളത്തിന്റെ ദേശിയാഘോഷം.

പണ്ടെങ്ങോ കേരളം ഭരിച്ചിരുന്ന ഒരു നാട്ടുരാജാവ് ആണ് മഹാബലി എന്നും ഓണം കേരളീയര്‍ മാത്രം ആഘോഷിക്കുന്ന ഉത്സവം ആണെന്നും നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ചില ചരിത്രാന്വേഷികള്‍ എഴുതിയിട്ടുണ്ട്.

പുരാണത്തിലെ വാമന – മഹാബലി കഥയുടെ പിന്‍ബലത്തില്‍ ഓണം എന്നൊരു ഉത്സവം മാത്രമേ ഇന്ത്യയില്‍ ആഘോഷിക്കുന്നുള്ളൂ എന്നാ ധാരണയില്‍ ആയിരിക്കാം മഹാബലി കേരളം ഭരിച്ചിരുന്ന ഒരു നാട്ടുരാജാവ് മാത്രമായിരുന്നു എന്ന് അവര്‍ ഊഹിച്ചത്. ഈ കഥയുടെ പിന്‍ബലത്തില്‍ ഓണത്തിന് ഏതാണ്ട് സമാനമായ ചടങ്ങുകളോടെ കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ വ്യാപകമായി ആഘോഷിക്കുന്ന ബലി പ്രതിപദം, ബലിപദ്യാമി എന്നീ ഉത്സവങ്ങളെ കൂടി നിരീക്ഷിച്ചിരുന്നു എങ്കില്‍ നിലവിലെ ഓണ ചരിത്രങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നു.

ദീപാവലി കഴിഞ്ഞുള്ള മൂന്നാമത്തെയോ, നാലാമത്തെയോ, ദിവസങ്ങളിലാണ് ബലിപ്രതിപദം ആഘോഷികുന്നത്. ഓണക്കളികല്‍ പോലെ മത്സരക്കളികളില്‍ ഏര്‍പ്പെടുക, വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുക, വീട്ടിലും പുറത്തും കോലങ്ങള്‍ വരയ്ക്കുക, ചില പ്രദേശങ്ങളില്‍ മുറ്റത്തു ചെറിയ ചാണകക്കൂനയുണ്ടാക്കി അതിനെ പുഷ്പങ്ങല്‍ക്കൊണ്ട് അലങ്കരിക്കുക തുടങ്ങി ഓണവുമായി ബന്ധമുള്ള പല ചടങ്ങുകളും ഈ ഉത്സവങ്ങളില്‍ ഉത്തരേന്ത്യയില്‍ ആചരിക്കുന്നുണ്ട്. ആചരിക്കുന്ന കാലത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ...

ചരിത്രക്കാരന്മാര്‍ ഇക്കാര്യത്തെ പറ്റി കൂടുതല്‍ പഠിച്ചു പുതിയ ഓണ ചരിത്രങ്ങള്‍ രചിയ്കട്ടെ.....

Friday, 24 August 2012

ഓണം @ അടിവാട്


അടിവാട്ടെ ഓണം.

ഓണത്തിനെന്താ പരിപാടിയെന്ന് ഇവിടെ (അടിവാട്) പോയി ചോദിക്കരുത്. ഓണത്തിനാണോ ചേട്ടാ......പൂട്ട്‌ കച്ചവടം എന്ന ലൈനിലുള്ള തുറിച്ചുള്ള നോട്ടംമായിരികും മറുപടി. ആഘോഷങ്ങള്‍ നാടുകളില്‍ നിന്ന് പടിയിറങ്ങിയെന്നു പറയുന്നവര്‍ അടിവാട്ടെയ്ക് വണ്ടി കയറുക....

ദി അടിവാടന്‍സ് ഓണം
അടിവാട് എന്നും ആഘോഷമാണ്. ഓണമെത്തിയാല്‍ ആഘോഷത്തിന്റെ ഡോസ് കൂടുമെന്ന് മാത്രം. അടിവാടില്‍ എല്ലാ ആഘോഷങ്ങളും തുടങ്ങുന്നതും അവസാനികുന്നതും കവലയില്‍ നിന്നാണ്. ഒത്തൊരുമയുടെ ഓണമെന്നാണ് അടിവാടുകാര്‍ ഓണാഘോഷത്തെ വിശേഷിപികുന്നത്.നാട്ടുകാരും, വ്യാപാരികളും, യാത്രകാരും ഇതുവരെ അടിവാട് കാണാത്തവരും ഒരുമിച്ചു ഒരുക്കുന്ന ആഘോഷം. നാട്ടുകാര്‍ തന്നെ ഒരുക്കുന്ന ചെണ്ട വാദ്യത്തിന്റെ മേളപ്പെരുമയിലാണ് ആഘോഷതുടക്കം. നാട്ടില്‍ കൂറ്റന്‍ പൂക്കളമോരുക്കിയും മരച്ചില്ലകളില്‍ ഊഞ്ഞാലിട്ടും ഓണാന്തരീക്ഷം സൃഷ്ടിക്കും. പൂക്കള മത്സരം, വടംവലി, നാടന്‍പാട്ട്......, എന്ന് വേണ്ട മഹാബലിയുടെ പേരില്‍ എന്തെല്ലാം കൊണ്ടാടാമോ അതെല്ലാം അടിവാട് ഉണ്ടാകും. ഒടുവില്‍ പ, പ, പാ (പപ്പടം, പഴം, പായസം) കൂട്ടി വിഭവ സമ്രിദ്ധമായ ഓണസദ്യയും.

മാവേലി (മെട് ഇന്‍ അടിവാട്)

തടിയാ....... മാടായ.......... ചാക്കെ......... എന്ന് കളിയാക്കി വിളിച്ചാലും എന്നെ പോലെ ശരീരമുള്ള ചുള്ളമ്മാര്‍ക്ക് ടിമാണ്ടുള്ള കാലമാണ് ഓണക്കാലം. ഇവിടെ മാവേലിയാകാന്‍ ഒറ്റ മാനധന്ടമേ ഉള്ളു—ഇമ്മിണി ബല്ല്യ ശരീരം, തരകെടില്ലാത്ത കുടവയര്‍! അടിവടിനും ഉണ്ടൊരു മാവേലി. മധ്യ തിരുംവിതാന്കൂര്‍ രാജാവായ “ബേബി”.  ഓണത്തിന് അടിവാടിന്റെ കുട കാലാകാലമായി ചൂടുന്നത് ഈ ബേബിയാണ്. മാവേലിയായി രൂപം മാറാന്‍ മാസങ്ങളുടെ തയ്യാറെടുപ്പ് വേണമെന്നാണ് ബേബിയുടെ പക്ഷം. ഓണമടുക്കുമ്പോയെക്കും ഭക്ഷണം കഴിച്ചു തടികൂട്ടി കുടവയര്‍ ഒപ്പിച്ചാണ് മാവേലിയായി തിളങ്ങുന്നത്.
ഓണതല്ലില്ലാതെന്ത് ആഘോഷം
ഓണമായാല്‍ അടിവാടിനു ഓണത്തല്ല് മസ്റ്റാണ്. ഇവിടത്തെ ഓണതല്ലിനു ഒരു വ്യത്യാസമേ ഉള്ളു, തല്ല് സര്‍ക്കാര്‍ വകയാണ്...!!! കേരള പോലീസിന്റെ വക ഓണത്തല്ല്!! ഓണതല്ലിനു എന്താണ് പ്രചോദനമെന്ന് ചോദിച്ചാല്‍ ബേബി മാവേലി നയം വ്യക്തമാകും. അടിവാടുകാരന് സ്വന്തം നിയമങ്ങളുണ്ട്, പാവം നമ്മുടെ പോലീസുകാര്‍ക്ക് അത് മനസ്സിലാകാനുള്ള പക്വതയില്ല, പോയ വര്‍ഷത്തെ ഓണത്തല്ലില്‍ നിന്നും മാവേലിയെ പോലും പോലിസ് ഒഴിവാക്കിയില്ല. മാവേലിക് പോലും നോ രക്ഷ.
ഒടുവിലാന്‍: അടിവാട് ഓണം എങ്ങനെയാണ് ആഘോഷികുന്നത് എന്ന് ഏകദേശ ധാരണ നിങ്ങള്ക് പിടികിട്ടി കാണുമെന്നു വിചാരിക്കുന്നു. ഓണം എങ്ങനെയാണ് ആഘോഷിക്കേണ്ടതെന്നു അറിയണമെങ്കില്‍ ഓണദിവസം ഇങ്ങോട്ട് വരിക. “കാണാന്‍ പോകുന്ന ഓണം എന്തിനാ ചേട്ടാ പറഞ്ഞു കേള്കുന്നത്. ഓണത്തിന് വരികയാണെങ്കില്‍ ട്രാക്ക് സ്യുട്ടിട്ട് വേണം വരാന്‍. എപ്പോഴാണ് ഓണത്തല്ല് തുടങ്ങുന്നതെന്ന് മുന്‍കൂട്ടി പറയ്യാന്‍ പറ്റില്ല...!!!
    

Saturday, 18 August 2012

കഥ പറയുമ്പോള്‍ (പാര്‍ട്ട്‌ 2)



കഥ പറയുമ്പോള്‍ (പാര്‍ട്ട്‌ 1 ) വായിക്കുക. 


...................അവളുടെ ഞെട്ടിയത്തിനു പിന്നാലെ അടിയും വന്നു. വിചാരിച്ച അത്രയും പവര്‍ ആ അടിക്ക് ഇല്ലായിരുന്നു. പാമ്പ് കടിച്ചവന്റെ തലയില്‍ തേങ്ങ വീണു എന്ന് പറഞ്ഞാല്‍ പോരെ.....!!!!! എന്തയിരുകും അവള്‍ ഇത്ര സോഫ്റ്റ്‌ ആയിട്ട് അടിച്ചത്..?? (ആ.......)

പിന്നെ ഞാന്‍ അവിടെ നിന്ന് എങ്ങനെ രക്ഷപെടും എന്നായി ചിന്ത. ഞാന്‍ മാറാന്‍ തുടങ്ങിയപോഴേകും നസ്മി എന്നെയും വലിച്ചു കൊണ്ട് കാന്‍റീന്‍ ലക്ഷ്യമാകി നടന്നു. എന്നെ അടിച്ചതിനു ചെലവ് ചെയ്യാനായിരികുമോ.??? ഞാന്‍ നടന്നു, അവളുടെ പിന്നാലെ. അങ്ങനെ നടന്നു ലക്ഷ്യസ്ഥാനതെത്തി. അവിടെ ആകെയൊരു നിശബ്ദത. ഇനി എങ്ങാനും എന്റെ ചെവിക്കല്ല് അടിച്ചു പോയോ.!! അല്ല, കുഴപ്പമൊന്നുമില്ല.

അടുത്ത് കണ്ട കസേരയില്‍ അവള്‍ ഇരുന്നു. ഞാനും ഇരുന്നു.
“രണ്ടു ഐസ്ക്രീം” അവള്‍ അപ്പച്ചനോട് പറഞ്ഞു. ( അപ്പച്ചന്‍ കാന്റീന്‍ ഉടമയാണ്, ഞങ്ങളോടുള്ള സ്നേഹം കൊണ്ട് ഞങ്ങള്‍ ഇട്ട പേരാണ് അപ്പച്ചന്‍, ശരിയ്കുമുള്ള പേര് മോനച്ചന്‍... അപ്പച്ചന്‍, മോനച്ചന്‍.. എന്താ ഒരു ചേര്‍ച്ച...!!!)

അപ്പച്ചന്‍ ഐസ്ക്രീം എടുക്കാന്‍ പോയപ്പോ ‘എന്തോ’ പോയ അണ്ണാനെപോലെ ഞാന്‍ ഇരുന്നു.

മെല്ലെ അവളുടെ ചുണ്ടുകള്‍ പ്രണയത്തിന്റെ വിത്തുകള്‍ എന്നില്‍ പാകുന്നത് പോലെ തോനി. പുഞ്ചിരി വിടര്‍ന്നു. കണ്ണുകള്‍ എന്തോ അന്വേഷികുന്നത് പോലെ തോന്നി.

“എന്തിനാണ് ഞാന്‍ നിന്നെ അടിച്ചത് എന്നറിയോ” അവളുടെ ചോദ്യം ഉയര്‍ന്നു.

അതുവരെ സ്വപ്നത്തിന്റെ പുഴയില്‍ നീന്തി കളിച്ചു കൊണ്ടിരുന്ന എന്റെ മനസ്സ് അവളുടെ ചോദ്യത്തിന്റെ ഉത്തരം കിട്ടാതെ പിടഞ്ഞു
“എനീയകെട സമയം എത്രയായി എന്നറിയോ?”

ഞാന്‍ പുതപ്പു മാറ്റി നസ്മിയെ അന്വേഷിച്ചു. പക്ഷെ ഞാന്‍ കണ്ടത് എന്റെ ഉമമിച്ചിയെ. ഇടത്തെ കവിളത്ത് മറുകുള്ള എന്റെ ഉമ്മിച്ചി.
കാന്റീനില്‍ ഇരുന്ന ഞാനിപ്പോള്‍ എന്റെ പുണ്യ പുരാതന വീട്ടില്‍.....

സമയം, പുതപ്പു, ഉമ്മിച്ചി, വീട്...... അതും നസ്മിയും തമ്മില്‍ എന്ത് ബന്ധം.

Now I realize that it was a beautiful dream…, a soup dream…, a  flop dream.
                                      
Will be continued…….)=(
                                                                                   തുടരും.....

Saturday, 4 August 2012

കഥ പറയുമ്പോള്‍ (പാര്‍ട്ട്‌ 1)


 



..................പ്രണയത്തിനു പല ഭാവങ്ങള്‍ ഉണ്ട്. സന്തോഷത്തിന്റെയും, സങ്കടത്തിന്റെയും, ചിരിയുടെയും, കരച്ചിലുകളുടെയും നീറുന്ന ഭാവം. ചിലര്‍ പറന്നു അകലുന്ന സഖിയെ ഓര്‍ത്തു കരയുമ്പോള്‍, മറ്റു ചിലര്‍ പരസ്പരം സ്നേഹിച്ചിട്ടും വിധിയുടെ ക്രൂരതകള്‍ക് മുന്നില്‍ പരസ്പരം “മറക്കില്ല ഒരിക്കലും” എന്നൊരു അവസാന വാക് പറഞ്ഞതിനെ പറ്റി ഓര്‍ത്തു കരയുന്നു. എന്തിനാണ് വിധി ഇത്ര ക്രൂരത കാണികുന്നത്? എന്താണ് പ്രണയം? ഇപ്പോഴും ഇതുപോലത്തെ ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഭൂമിയില്‍ അവശേഷിക്കുന്നു.
 പ്രണയികാത്ത ആരും ഈ ഭൂമിയില്‍ ഉണ്ടായിട്ടില്ല. സ്നേഹം ഒഴുകുന്ന പ്രണയത്തില്‍ കെട്ടിനിര്‍ത്തിയ ഒന്നാണ് കണ്ണുനീര്‍. ആ കണ്ണുനീരിനു പ്രണയത്തിന്റെ ഗന്ധവും, രക്തത്തിന്റെ മണവും, വേദനയുടെ അനുഭൂതിയും ഉണ്ട്.
ഇവിടെ പറയുന്നത് ഒരു ജീവിത കഥയാണ്. അതുകൊണ്ട് തന്നെ ഒറ്റയടിക്ക് പറഞ്ഞു തീര്‍കുന്നതിനെകാല്‍ വലിച്ചു നീട്ടി എഴുതുന്നതാണ് നല്ലത് എന്ന് എനിക്ക് തോനുന്നു. ചിലപ്പോള്‍ ഇത് വായിച്ചു കഴിഞ്ഞതിനു ശേഷം നിങ്ങള്‍ വിചാരിക്കും ഇത് പ്രണയമാണോ അതോ മണ്‍മറിഞ്ഞ പ്രണയത്തിന്റെ ശവം മാന്തി എടുക്കലോ എന്ന്!! ആഹ്.., ആര്‍ക്കറിയാം..!!! 


ഞാന്‍ കോളേജിന്റെ കാന്റീനില്‍ രാവിലെ 9 മണി മുതല്‍ കാത്തിരികുകയാണ്. രാഹുലും, ആസിഫും വരാമെന്നു പറഞ്ഞ സമയം കാഴിഞ്ഞു. ഇപോ സമയം 10 ആവാറായി. പൊതുവേ ഞാന്‍ ക്ലാസ്സില്‍ കയറാറില്ല, ഞാന്‍ മാത്രമല്ല, രാഹുലും ആസിഫും. പക്ഷെ ഇന്ന് അവരെ കാണാത്തപ്പോള്‍ ഞാന്‍ വിചാരിച്ചു അവര്‍ ക്ലാസ്സില്‍ കയറിയെന്നു. ( ഹും... കുലംകുത്തികള്)
കുറച്ചു കഴിഞ്ഞപ്പോള്‍ രാഹുല്‍ വന്നു. പിന്നാലെ ആസിഫും വന്നു. “ഏതു അടുപ്പത്തു പോയി കിടക്കുവായിരുന്നുഡാ” എന്ന് ചോദിക്കാന്‍ വന്നതാണ്‌, പിന്നെ നാകിന്റെ തുമ്പത്ത് നിന്ന് വഴുതിപോയി. “എവിടെ ആയിരുന്നു?.”ഞാന്‍ ചോദിച്ചു. ഉത്തരമില്ല.  എന്തോ കള്ളകളി ഞാന്‍ മണത്തു. “എന്തോ കുഴപ്പം ഒപ്പിച്ചു വെചിട്ടാണല്ലോ രണ്ടു പേരും വന്നിരികുന്നത്” ഞാന്‍ ചോദിച്ചു. എവിടെ..!!!! അണ്ടി പോയ അണ്ണാനെ പോലെ അവര്‍ ഇരുന്നു. പരസ്പരം കണ്ണുകൊണ്ട് അവര്‍ നോകി. ദൈവമേ ഇവര്‍ തമ്മില്‍ പ്രണയം ആയോ...??? ഹേയ്. ഇത് അസിഫ് തോട്ടപുറത്തു രാഹുല്‍. ഇതിനിടയില്‍ ഞാന്‍ ഒരു പെണ്ണിനേയും കണ്ടില്ല. പ്രണയിക്കുവാണേല്‍ ഒരു പെണ്ണിനെ വേണമല്ലോ. “എന്താടാ എന്തുപറ്റി” ഞാന്‍ വീണ്ടും ചോദിച്ചു. ഒരു അനക്കവുമില്ല. “എന്താടാ പട്ടികളെ നിങ്ങള്‍ അവാര്‍ഡ്‌ സിനിമയില്‍ അഭിനയികുവാണോ??”. എനിക്ക് ദേഷ്യമായി. രാഹുല്‍ പറഞ്ഞു “എടാ ഇവനൊരു ആഗ്രഹം, ആ ബി.എ ഇംഗ്ലീഷില്‍ പഠിക്കുന്ന നസ്മിയെ ഇവന് ഇഷ്ടമാണ്. പക്ഷെ അവള്‍ ഇവനോട് കണ്ട ഭാവം കാനികുന്നില്ല. നീ ഇതൊന്നു നേരെയാകി കൊടുകണം.” ഞാന്‍ ആസിഫിനെ നോകി. ഈ പണിക് ഞാന്‍ കഴിഞ്ഞിട്ടേ മറ്റാരും ഉള്ളു. എന്ന ഭാവത്തില്‍ അവനും. “പറ്റില്ല” എന്ന്‍ ഞാന്‍ പറഞ്ഞു. ഇവന്മാരുടെ വാക്കും കേട്ട് ഇറങ്ങി തിരിച്ചതിനു മുഴുവന്‍ ഞാന്‍ തലുകൊണ്ടിട്ടുണ്ട്. തല്ല് ഉറപ്പായ പണിക്കെ അവര്‍ എന്നെ വിളിക്കു. ഞാന്‍ തല്ല് കൊളുന്നതില്‍ പണ്ടേ ഒരു എക്സ്പെര്‍ട്ട് ആണ്.

“എല്ലാം ഉണ്ടാകി വെച്ചിട്ട് ഇപ്പൊ കാലുവരുന്നോ??” അസിഫ് എന്നോട് ചോദിച്ചു. ദൈവമേ ഞാനാണോ ഇപ്പൊ ഇവിടെ കുലംകുത്തി എന്നാ ചിന്ത എന്നെ മനസ്സിനെ വേട്ടയാടി.  “ഞാന്‍ എന്ത് ചെയ്തു എന്നാ പറയണേ?”         “വെറുതെ വായ്നോകി നടന്ന എന്റെ മനസ്സില്‍ പ്രണയത്തിന്റെ വിത്ത് വിതച്ചു, സുഖമായി ചായയും പരിപ്പുവടയും തിന്നു ഇരികുവാലെ നീ?.” (ഓര്‍ഡര്‍ ചെയ്യാത്ത പരിപ്പുവടയും ചായെയും കുറ്റം പറഞ്ഞ എനിക്ക് സഹികുവോ? ചേട്ടന്മാര്‍ പറ, സഹിക്കുവോ ഞാന്‍) 
കുരിശ്‌, എത്രയെത്ര പാണ്ടിലോറികള്‍, എത്രയെത്ര പാമ്പുകള് പോട്ടെ ഒരു ഇടി ഇവന്റെ തലയ്ക്കു വെട്ടിയിരുന്ണേല്‍ എത്ര ആശ്വാസം ആയിരുന്നേനെ? എന്ന് എന്റെ മനസ്സ് എന്നോട് തന്നെ മന്ത്രിച്ചു.
“ഒന്ന് ശരിയാകി കൊടുക്കെടാ” രാഹുലും മന്ത്രിച്ചു. ഞാന്‍ ആലോചിച്ചു.
“ശരി ഞാന്‍ ശ്രമിക്കാം” ഞാന്‍ സമ്മതം മൂളി.
“ശ്രമിച്ചാല്‍ മാത്രം പോര, അവളെ കൊണ്ട് നീ എന്നെ ഇഷ്ടമാണെന്ന് പറയിപികണം”
ഛെ., ഇവന്‍ എന്നെ വിടുന്ന പ്രശ്നമില്ലെന്ന് തോനുന്നു.
പോക്കെറ്റില്‍ നിന്നും വലിച്ചൂരിയ വാള്‍ ക്യാപ് ഇട്ടു തിരിച്ചു വെച്ച് എന്നിട്ട് പ്രാര്‍ത്ഥിച്ചു “എന്റെ കളരിപരമ്പര ദൈവങ്ങളെ എന്നെ (തല്ല് കൊല്ലാതെ) രക്ഷികനെ”.
“എന്തായി നീനക് പറ്റുമോ?.” അതാ പതിനായിരം രൂപയുടെ ചോദ്യം....!!!!
“ഉം, ഒ, ഒരു പത്തു ദിവസം താ, ഞാന്‍ ശ്രമികാം.”  
“ഉറപ്പാണോ”
“അതെ. ഇനി പെണ്ണിനെ കുറിച്ചുള്ള വിവരങ്ങള്‍ പറ”
കേട്ടുകഴിഞ്ഞപ്പോള്‍ അതികം പണിപെടേണ്ട എന്ന് തോനി. ആഹ്, വരാനുള്ളത് ഓട്ടോ വിളിച്ചങ്കിലും ഹര്‍ത്താല്‍ ദിവസത്തില്‍ തന്നെ വേണേല്‍ വരും, ദേ ഇത് തന്നെ തെളിവ്...!!!
“ഓകെ, അപ്പൊ ഇനി പത്തു ദിവസങ്ങള്‍ക് ശേഷം, നസ്മിയുമോത്ത് നിന്നെ ഞാന്‍ വന്നു കാണും”
“സത്യമാണോ?.”
“സത്യം, സത്യം, സത്യം”
അങ്ങനെ ഞാന്‍ ബി.എ ഇംഗ്ലീഷ് ക്ലാസ്സില്‍ ആദ്യമായി കയറി. രണ്ടാം ദിവസവും എന്നെ കണ്ടപ്പോള്‍ കൂടുകാര്‍ ഞെട്ടി. “നി വീണ്ടും ക്ലാസ്സില്‍ വന്നു തുടങ്ങി?. എന്തെ പഠിക്കാന്‍ തീരുമാനിച്ചോ?. എന്തായാലും അത് നന്നായി”
എവിടെ പഠിക്കാന്‍...!!!!! ഇതൊകെ എന്ത് എന്ന്  മട്ടില്‍ ഞാന്‍ നിന്നു. 
പത്തു ദിവസം കഴിഞ്ഞു, നസ്മിയെ പോയിട്ട് അവളുടെ പോടീ പോലും ഞാന്‍ കണ്ടില്ല. “ദൈവമേ..., എന്നെകാള്‍ ഭീകരി ആണോ ഇവള്‍”. ഞാന്‍ മനസ്സില്‍ ആലോചിച്ചു.
“എവിടെടാ നിന്റെ മറ്റവള്‍” ആസിഫും ഉത്തരം മുട്ടി പോയി. ശ്ശെ, ഇവള്കെന്തു പറ്റി....!!!!!
അവളെ കാണാത്ത ദിവസങ്ങളില്‍ എനിക്ക് എന്റെ ഉറക്കം നഷ്ടപ്പെട്ടൂ. ഉറക്കം വരന്‍ ഞാന്‍ ഇന്ഗ്ലിഷിന്റെ ബുക്കുകള്‍ വായിച്ചു.
അങ്ങനെ 10 ദിവസങ്ങള്‍ക് ശേഷം അവള്‍ വന്നു, സ്റ്റെപുകള്‍ കയറി അവളെത്തി. ക്ലാസ്സില്‍ കയറി. ഒപ്പം എന്റെ ഹൃദയതിലെകും.
അതെ, ഇത് അവള്‍ തന്നെ, എന്നെ സ്വപ്നത്തിലെ നായിക.
ഇവളെ ആ വൃത്തികെട്ടവന് ലൈന്‍ ആകി കൊടുക്കുകന്നതെങ്ങനെ..???
വീണ്ടും ദിവസങ്ങളോളം എന്റെ ഉറക്കം പോയ്, ഇംഗ്ലീഷ് ബുക്കിന്റെ പേജുകള്‍ മറിയ്കപെട്ടു.
അങ്ങനെ പത്ത് ദിവസം എന്നത് കഴിഞ്ഞിട്ട് പത്ത് ദിവസമായി. ആസിഫും രാഹുലും എന്നെ കാണാന്‍ വന്നു.
“എന്തായടാ???” അതെ ഞാന്‍ ഉദ്ദേശിച്ച ചോദ്യം. “എന്താവാന്‍, ഒരു സ്ടാര്‍ട്ടിംഗ് കിട്ടില ഇത് വരെ”
“എന്തോന്ന്??”
“നീ അല്പം കൂടി ക്ഷമിക്, ഞാന്‍ നോകട്ടെ” ഞാന്‍ പറഞ്ഞു.
അപ്പോയെ രാഹുലിന് എന്തോ മനസ്സിലായത് പോലെ എന്നെ നോകി ഒരു ചിരി. ഞാന്‍ അത്ഭുതത്തോടെ രാഹുലിനെ നോക്കി, അവന്‍ എന്റെ മനസ്സ് വായിചെടുത്തോ..??? ദൈവമേ തല്ല് കൊല്ലുമെന്ന്നു ഏകദേശം ഉറപ്പായി. അത് എവിടോകെ കൊള്ളും, എങ്ങനെ കൊള്ളും എന്ന് മാത്രം അറിഞ്ഞാല്‍ മതി.
“ഞാന്‍ അവളെ ഇതുവരെ പരിച്ചയപെട്ടില്ല, (പിന്നെങ്ങനെ...??) ഇന്ന് മുതല്‍ ഞാന്‍ എന്റെ വര്‍ക്ക് തുടങ്ങുകയാണ്.പോരെ.??” ഞാന്‍ ചോദിച്ചു.
“ആഹ്, മതി.”
അസിഫ് പോയി, എന്നിട്ടും രാഹുല്‍ അവിടെ തന്നെ നില്കുന്നു. ഇനി എനിക്ക് ഒന്നും രണ്ടും നോകാനില്ല, ഓടിയില്ലേല്‍ ഇന്ന് കാന്ടീനില്‍ എന്റെ സൂപ്പ് വിളമ്പും.
രാഹുല്‍ എന്റെ അടുത്തേയ്ക്ക്. ഞാന്‍ ഒരു സ്റെപ് പിറകോട്ടു വെച്ചു. അവന്‍ വീണ്ടും അടുത്തേയ്ക്‌ വന്നു. ഇനി എന്തേലും ഇവിടെ നടക്കും. രണ്ടും കല്പിച്ചു ഞാന്‍ രാഹുലിന്റെ അടുത്തേയ്ക്ക് നടന്നു. പെട്ടെന്ന് ആയിരുന്നു അവന്റെ അക്രമം. എന്റെ കഴുത്തില്‍ വട്ടം പിടിച്ചു ചെവിയില്‍ ഒരു കാര്യം പറഞ്ഞു. ദൈവമേ ആശ്വാസമായി. ഛെ... ഞാന്‍ രാഹുലിനെ സംശയിച്ചു.
രാഹുല്‍ പറഞ്ഞു “നിനക്ക് അവളെ ഇഷ്ടപ്പെട്ടു അല്ലെ..??”
“അതെന്താ നീ അങ്ങനെ ചോദിച്ചത്???”
“അല്ല നീ അവളെ ഇതുവരെ പരിച്ചയ്പെടാതത്തില്‍ ഒരു ദുരുഹത ഉണ്ടല്ലോ??”
“മനസ്സിലായല്ലേ..??” ഞാന്‍ ചോദിച്ചു.
“ഉം, ഇതാ നിന്റെ കുഴപ്പം. ഇതെങ്ങാനും അസിഫ് അറിഞ്ഞ നിന്റെ എല്ല് പോലും ബാകി വെച്ചേക്കില്ല. (അപ്പൊ സൂപ് ഉണ്ടാകാന്‍ പറ്റില്ല.....!!!!)
“അത് സാരമില്ല, അവന് വേറെ ശരിയാകി കൊടുകാം.”
“ആരെ”
“ഒഹ്, അതെന്തായാലും വിട് ഞാനിന്നു നസ്മിയെ പരിചയപെടാന്‍ പോവുകയാണ്. നീ ഇപ്പൊ പോ, എന്താവുമെന്ന് ഞാന്‍ പിന്നെ പറയാം”
“എനിക്ക് ഒരു കാര്യത്തിലെ ദൌവ്ട്ട് ഉണ്ടായിരുന്നുള്ളു, അത് ഇപ്പൊ മാറി.” രാഹുല്‍ പറഞ്ഞു.
“എന്ത് ദൌവ്ട്ട്” ഞാന്‍ ചോദിച്ചു. “നിന്റെ മരണം ആരുടെ കൈ കൊണ്ടാണ് എന്നായിരുന്നു എന്റെ ദൌവ്ട്ട്, അതെന്തായാലും ഇപ്പൊ മാറി”
ദൈവമേ രാഹുല്‍ എന്റെ മരണ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടു കഴിഞ്ഞു....!!!!
“കിട്ടുവാണേല്‍ ഒരു പെണ്ണ്, പോകുവാണേല്‍...”
“നിന്റെ ജീവന്‍” രാഹുല്‍ പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടി...
അങ്ങനെ പ്രണയപരിവശനായി ഞാന്‍ ക്ലാസ്സിലേക്ക്.. കാമുകിയെ പരിചയപ്പെടാന്‍. എന്റെ ഭാഗ്യത്തിന് അവള്‍ തനിയെ ക്ലാസ്സില്‍ ഇരിക്കുന്നു.
“എന്താ, ഏതു പറ്റി” ഒരു ആശ്വാസ വാകുമായി ഞാന്‍ തുടങ്ങി. “ഹേയ്, ഒന്നുമില്ല.” അവള്‍ മറുപടി തന്നു.
“എന്റെ പേര് ആഷിക്, ഒന്ന് പരിചയപെടാന്‍ വന്നതാ”
“ഉം... ഞാന്‍ നസ്മിം ഷറഫ്....” പറഞ്ഞു തീര്‍ക്കാന്‍ ഞാന്‍ സമ്മതിച്ചില്ല  
“എനികറിയാം” ഞാന്‍ ഇടയ്ക് കയറി. അങ്ങനെ പെണ്ണ് കാണല്‍ ചടങ്ങ് കഴിഞ്ഞു. സമയം പെട്ടെന്ന് കടന്നു പോയി. അവളും അന്ന് തന്നെ ഞാന്കുഴിച്ച  കുഴിയില്വീണു.. ഞങ്ങള്നല്ല സുഹൃത്തുക്കള്ആയി..
എനിക്ക് എന്നോട് തന്നെ അസൂയ തോണിയ നിമിഷങ്ങള്‍. അങ്ങനെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാകി. രോമാന്ച്ചതോടെ ഞാന്‍ തിരിഞ്ഞു നടന്നു. ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങിയപ്പോള്‍ ഞാന്‍ ഒന്ന് തിരിഞ്ഞു നോകി, അവളും നോകി. പോവുകയാണ് എന്ന് ഞാന്‍ മൌവ്നത്തോടെ പറഞ്ഞു. ഹായ് പ്രണയത്തിന്റെ വിത്ത് വിതച്ചു കൈ രണ്ടും വീശി ഇന്നത്തെ പരിപാടി കഴിഞ്ഞു എന്നാ ആശ്വാസത്തില്‍ പുറത്തെയ്ക്. പുറത്തു നല്ല മഴ, ഞാന്‍ ബാഗില്‍ നിന്നുക് കുട എടുത്ത് നിവര്‍ത്തി.
പെട്ടെന്നായിരുന്നു പിറകില്‍ നിന്നൊരു വിളി. നസ്മിയുടെ ശബ്ദം. ഞാന്‍ തിരിഞ്ഞു നോകി. നസ്മി എന്റെ അടുത്തേയ്ക്ക് ഓടി വരുന്നു. ഞാന്‍ എന്നെ തന്നെ ഒന്ന് നുള്ളി പറിച്ചു നോകി, സ്വപ്നമാണോ ഇത്...! അല്ല യാഥാര്‍ത്ഥ്യം.
“ഞാന്‍ കുട എടുത്തില്ല, എന്നെ ബസ്‌ സ്റ്റോപ്പ്‌ വരെ ഒന്ന് കൊണ്ട് പോയി വിടുമോ??” നസ്മി ചോദിച്ചു. (സന്തോഷമായി ഗോപിയേട്ടാ.., സന്തോഷമായി)
ഞാന്‍ എന്നോട് തന്നെ ചോദിച്ചു “എനിക്ക് പ്രാന്തായതാണോ അതോ ഇവള്‍ക്ക് പ്രന്തായതാണോ..???!!!.

എന്തായാലും ഞങ്ങളില്‍ ഒരാള്‍ ഇന്നത്തെ ഗുളിക കഴിച്ചട്ടില്ല എന്ന് എനിക്ക് മനസ്സിലായി.
ഒരല്പം ജാടയ്കു വേണ്ടി ഞാന്‍ പറഞ്ഞു “പോയിട്ട് അല്പം തിരക്കുണ്ട്, സാരമില്ല വാ”
 മഴ ചതിച്ചു ഞാന്‍ പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ തൂണും ചാരി നിന്ന കാറ്റ് മഴയെയും കൊണ്ട് പോയി. ഛെ..., എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.
പിറ്റേന്ന് രാവിലെ ക്ലാസ്സില്‍ എത്തിയതും എന്നെ കാത്ത് ഒരു വാര്‍ത്തയുണ്ടായിരുന്നു. പരീക്ഷ ആയിരുന്നു അന്ന്. കഴിഞ്ഞ പത്തിരുപത് ദിവസം ക്ലാസ്സില്‍ ഉണ്ടായിരുന്നിട്ടും ഞാന്‍ അത് അറിഞ്ഞില്ലല്ലോ ദൈവമേ..., പണി പാലും വെള്ളത്തില്‍ കിട്ട്ടിയല്ലോ. ടീച്ചര്‍ വന്നു. കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മത്തില്‍ മക്കളായി ജനിക്കുകയെന്നു ആസിഫിന്‍റെ ഉമ്മ പറഞ്ഞ് കേട്ടിടുണ്ട്, എന്റെ കാര്യത്തില്‍ ഫ്രണ്ട്‌സ്‌ ആയതാണ് ജനിച്ചതെന്ന് മാത്രം. അവന്മാര്‍ കാരണമല്ലേ ജന്മത്തില്‍ ആദ്യമായി പരീക്ഷ(ണങ്ങള്‍) നേരിടേണ്ടി വരുന്നത്.
ഇംഗ്ലീഷ്‍ ആയിരുന്നു പരീക്ഷ. ചോദ്യപേപ്പര്‍ തന്നു. ഞാന്‍ നസ്മിയെ ഒന്ന്നോക്കി. എവിടെ...., ആദ്യമായി പരീക്ഷ എഴുതുന്നത് പോലെ ആക്രാന്തത്തോടെ പേനയും കുത്തിപിടിച്ച്‌ എഴുത്തോട് എഴുത്ത്.
ഛെ..., ക്ലാസ്സ്‌ടെസ്റ്റ്‌ അല്ലെ സാരമില്ല എന്നുകരുതി ഞാന്‍ എഴുത്ത് തുടങ്ങി. ആനയെ പേടിച്ച പോരെ ആനപിണ്ടത്തെ പേടികണോ..??!!!!!!
ദിവസങ്ങള്‍ക് മുമ്പ് ഇംഗ്ലീഷ്  ടെക്സ്റ്റ്‌ബുക്ക്‌ വായിച്ചാ ഓര്‍മയില്‍ ഞാന്‍ എന്തൊകെയോ കുത്തികുറിച്  ഇട്ടു.
റിസള്‍ട്ട്‌ വന്നപോ ദേ..... ഞാന്‍ ഫസ്റ്റ്. നടക്കാന്‍ പാടില്ലാത്തത് എന്തോ നടന്നത് പോലെ ഞാന്‍ ഇരിപായി. സന്തോഷവും ദുഖവും എല്ലാം ഒരുമിച്ചു വന്നു.
ഞാന്‍ പരീക്ഷ എഴുതി ഒന്നാം റാങ്ക് നേടിയെന്നു അറിഞ്ഞാല്‍ രാഹുലും, ആസിഫും ചങ്ക് പൊട്ടി മരിക്കും.. (അങ്ങന ആയിരുന്നേല്‍ എത്ര നന്നായിരുന്നേനെ)
എന്റെ പ്രാണസഖി നസ്മിക്കാണ് രണ്ടാം റാങ്ക്. ഞാന്‍ അന്ന് നസ്മിയോട് എന്റെ പ്രണയം തുറന്നു പറയാന്‍ തീരുമാനിച്ചു. (കര്‍ത്താവെ അനുഗ്രഹികണേ.., ആമേന്‍)
വൈകിട്ടായി..., മഴ നന്നായി പെയ്യുന്നു. ഞാന്‍ നസ്മിയെ അന്വേഷിച്ചു നടക്കുകയായിരുന്നു. യുറേക്കാ....!!!! ക്ലാസ്സിലേക്ക് ചെന്ന എന്റെ മുന്നില്‍ അവള്‍.
“നസ്മി, എനികൊരു കാര്യം പറയാനുണ്ട്”
“എന്താ??”
“അത്...., അത്”
“ഏതു, എന്താടാ”
“എനിക്ക്”
“നിനക്ക്”
“എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്..., ഐ ലവ് യു..”
അവള്‍ ഒന്ന് ഞെട്ടി. എന്തുപറയണം എന്നറിയാത്ത മുഖഭാവം. നസ്മി എന്തെങ്കിലും പറയട്ടെ എന്ന്‍ ആലോചിച്ചു ഞാനും.
നസ്മി എന്റെ നേരെ മുഖമുയര്‍ത്തി ഒരു അടി....!!!!!! പന്ത്രണ്ട് വര്‍ഷത്തെ കളരി കാറ്റില്‍ പറത്തി കൊണ്ടായിരുന്നു അവളുടെ അടി...
ദൈവമേ എല്ലാം കൈവിട്ടു പോയോ...???!!!

                             (തുടരും....)