പ്രപഞ്ചത്തെക്കുറിച്ചുള്ള യുക്തിപരവും, രീതീപരവുമായ വീക്ഷണമാണ് ശാസ്ത്രം. ശാസ്ത്രത്തില്‍ കഥകള്‍ക്കോ വിശ്വാസങ്ങള്‍ക്കോ സ്ഥാനമില്ല. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളിലൂടെയാണ് ശാസ്ത്രം മുന്നോട്ട് പോവുന്നത്. അതിനാല്‍ ശാസ്ത്രം ഒരു ദൈവ കണത്തെ പറ്റി പറയുന്നത് കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടുന്നത് സ്വാഭാവികമാണ്. നിരവധി തെറ്റിദ്ധാരണകള്‍ക്കും ഇത് വഴി വച്ചിട്ടുണ്ട്.
ഹലിയോണ്‍ എം. ലെഡര്‍മാന്‍ അദ്ദേഹത്തിന്റെ ‘GOD Particle’ എന്ന പുസ്തകത്തിലാണ് ഹിഗ്ഗ്‌സ് ബോസോണിനെ ഇങ്ങനെ വിളിച്ചത്. ദൈവവുമായോ സാത്താനുമായോ ഈ കണത്തിനു യാതൊരു ബന്ധവും ഇല്ല!
ഹിഗ്ഗ്‌സ് ബോസോണ്‍ എന്ന ഇതുവരെ പൂര്‍ണമായും തെളിയിക്കപ്പെടാത്ത സാങ്കല്പിക അടിസ്ഥാന കണമാണ് ഇങ്ങനെ അറിയപ്പെടുന്നത്. അതിനു കാരണം ഈ കണത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള സ്ഥിരീകരണം നമ്മുടെ ഇന്നത്തെ പ്രപഞ്ച വീക്ഷണത്തെ തന്നെ മാറ്റി മറിക്കും എന്നതാണ്. അടിസ്ഥാന ദ്രവ്യബല സിദ്ധാന്തമായ സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ സ്ഥിരീകരണമാവും ഈ കണം കണ്ടെത്തിയാല്‍ സാധ്യമാവുക. അല്ലെങ്കില്‍ പുതിയ സിദ്ധാന്തങ്ങളിലേക്ക് ഇതു വഴിതുറക്കും.
പ്രസ്തുത കണം സൃഷ്ടിക്കുന്നതിന്റെ പ്രയാസം ഓര്‍ത്ത് "Goddamn Particle" (അഥവാ "പണ്ടാര കണം", "കോപ്പിലെ കണം" എന്നൊക്കെ മലയാളത്തില്‍ പറയാം! ) എന്നാണു ഹിഗ്ഗ്സ് പറഞ്ഞത്. ആ പേപ്പര്‍ പബ്ലിഷ് ചെയ്തപ്പോള്‍ എഡിറ്റര്‍ "Goddamn Particle" എന്ന വാക്ക് വെട്ടിച്ചുരുക്കി "God Particle" എന്നാക്കിയതാണ്. പിന്നീട് അത് "God Particle" എന്ന് തന്നെ അറിയപ്പെട്ടു തുടങ്ങി.

No comments:
Post a Comment