സ്വപ്നങ്ങള്‍ തീരാ നഷ്ടങ്ങളേകുന്നു
മാനവരെല്ലാം ഉയരങ്ങള്‍ തേടുന്നു..
ഭാഗ്യവാന്മാരതാ ഉയരത്തില്‍ നില്കുന്നു
മനുഷ്യര്‍ വീണ്ടും സ്വപ്നങ്ങള്‍ നെയ്യുന്നു….
സത്യമാം ജീവിത യാഥാര്ത്യങ്ങള്
സ്വപ്നങ്ങള്‍ തന് ചിറകുളോടിക്കുന്നു..
അനുഭവം മറയ്കാത്ത വേദനമനസ്സുമായി
മര്‍ത്ത്യര്‍ വീണ്ടും സ്വപ്നത്തില്‍ മുഴുകുന്നു….
സ്വപ്നങ്ങള്‍ ജീവന് സ്വാന്തനമേകുന്നു
സ്വപ്നങ്ങള്‍ മനസ്സിന് കുളിര്മചൊരിയുന്നു..
സ്വപ്നങ്ങള്‍ കഠിനപ്രയത്നത്തിലാകുന്നു
സ്വപ്നങ്ങള്‍ ദുര്മാര്ഗ്ഗവീഥികള് ചൂണ്ടുന്നു….
ചിലര്‍ അവയെ യാഥാര്‍ത്ഥ്യമാകുന്നു
ചിലര്‍ നഷ്ടങ്ങള്‍ ഏറ്റുവാങ്ങുന്നു..
മനസ്സിന് മറക്കാനാവത്തോരോര്മ്മയായ്
നഷ്ടസ്വപ്നങ്ങള്‍ വീണ്ടും
ജ്വലിക്കുന്നു….

Dreamz never ENDZ
ReplyDeleteYa, sure. thanks 4 ur feedback ikka...
Deleteവളരെ നന്നായിട്ടുണ്ട്. എനികിഷ്ടപെട്ടു. ഇനിയും ഇതുപോലത്തെ കവിതകള്‍ പ്രതീക്ഷിക്കുന്നു.
ReplyDeleteആശംസകൾ
ReplyDeleteനന്ദി..., നിങ്ങളാണ് എനിക്ക് കവിതകള്‍ എഴുതുവാനുള്ള പ്രചോദനം നല്‍കുന്നത്.
Deleteസ്വപ്നങ്ങള്‍ അവസാനിക്കാതെയിരിക്കട്ടെ. സ്വപ്നങ്ങളും പ്രതീക്ഷകളുമല്ലേ ജീവിതത്തെ മുന്‍പോട്ടു നയിക്കുന്നത്.
ReplyDeleteഎന്റെ സ്വപ്നങ്ങള്‍ അവസാനികില്ല... താങ്ക്സ്.
Deleteആശംസകള്‍
ReplyDeleteകമന്റിനു നന്ദി....
Deleteസ്വപ്നങ്ങള്‍ നിലക്കാതിരിക്കട്ടെ
ReplyDeleteഓക്കേ..,, ശരി. കമന്റിനു നന്ദി.
Deleteആശംസകള്‍ക്ക് നന്ദി...
ReplyDeleteസ്വപ്നം കാണുക ....സ്വപ്നങ്ങളുടെ കവിതകള്‍ എന്റെ ഒരു സ്വപ്നമായിരുന്നു ....ആ സ്വപ്നം നിങ്ങള്‍ ഇതാ സ്വന്തമാക്കി .നിങ്ങള്‍ ഉയരത്തിലാണ് .ആ ഉയരം എന്റെ സ്വപ്നമാണ് ...........ഇനിയും എഴുതുക .
ReplyDeleteപ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് സ്വന്തം ആഷിക്....
Deleteകൊള്ളാട്ടോ... നീയൊരു കിടുക്കന്‍ തന്നെ. സമ്മതിച്ചു.
ReplyDeleteഞാന്‍ പണ്ട് മുതലേ ഒരു സംഭവമാണ്.. സോറി പ്രസ്ഥാനമാണ്
Deletekidukkan kavitha
ReplyDelete