Wednesday, 25 July 2012

അടിവാങ്ങുന്നവരൂടെ ശ്രദ്ധയ്ക്ക്‌


നിങ്ങളുടെ ചങ്കുറപ്പും ആത്മാര്‍ത്ഥതയും അടിയറവെക്കുന്നത് അര്‍ഹരായ 

നേതാക്കളുടെ മുന്‍പിലാണോയെന്ന് സ്വയം വിലയിരുത്തുക. ആദര്‍ശം 

കുത്തിവെച്ചു രാഷ്ട്രീയ മുതലകള്‍ തങ്ങളുടെ അണികളെ ബലികൊടുക്കാന്‍ 

പോലീസിന്റേയും കൊട്ടേഷന്‍ സംഘങ്ങളുടെയും മുന്നിലേക്ക്‌ വലിച്ചെറിഞ്ഞു 

കൊടുക്കുന്നു. ആദര്‍ശം ഒരിക്കലും വയറു നിറക്കില്ല.


ഏത് രാഷ്ട്രീയ നേതാവിന്റെ മക്കളുണ്ട് നിങ്ങള്‍ക്കൊപ്പം തല്ലുകൊള്ളാന്‍? 

അവരെല്ലാം വിദേശത്തും മറ്റുമായി സുഖിച്ചു ജീവിക്കുന്നു, നിങ്ങള്‍ നാട്ടില്‍ 

പട്ടികളെ പോലെ തല്ലുകൊല്ലുന്നു. നേതാക്കളുടെ വാക്ക് വിശ്വസിച്ച് 

തല്ലുകൊണ്ട അണികളുടെ പേര് ഓര്‍ക്കുന്ന എത്ര നേതാക്കളുണ്ട് ? അപ്പനും 

അമ്മയും കഷ്ട്ടപ്പെട്ടുവളര്‍ത്തുന്നത് കണ്ട പോലീസുകാരുടെ കൈ 

തരിപ്പുത്തീര്‍ക്കാനാണോ ? എന്തുകൊണ്ട് എം.എല്‍.എ, എം.പി, മന്ത്രി 

തുടങ്ങിയ വലിയ നേതാക്കാന്മാര്‍ തല്ലുകൊള്ളന്‍ വരുന്നില്ല?


പ്രസ്ഥാനങ്ങളിലും നേതാക്കന്മാരിലും വിശ്വാസമര്‍പ്പിക്കുന്ന നിഷ്കളങ്കരായ 

കുട്ടികളെ അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയ കഴുകന്മാര്‍ ചതിക്കുകയാണ്. 

പ്രായത്തിന്റെ ചോരത്തിളപ്പില്‍ സ്വന്തം ബുദ്ധി കുട്ടികള്‍ 

പ്രയോജനപ്പെടുത്തുന്നില്ല. ബുദ്ധിവളരുമ്പോള്‍ ഊരാനാവാത്ത മരണ 

കുരുക്കില്‍ കുട്ടികള്‍ അകപ്പെട്ടിരിക്കും. പാലുട്ടി വളര്‍ത്തിയ പെറ്റമ്മയുടെ 

മുലകള്‍ പോലും വെട്ടിയെടുത്തു ഇറച്ചി കടയില്‍ വില്‍ക്കുന്ന 

നേതാക്കളെയാണ് പ്രബുദ്ധ കേരളം ഇന്ന് കാണുന്നത്.

സഹോദരങ്ങളെ, നേതാക്കള്‍ നിങ്ങളെ ചതിക്കില്ലെന്ന് ഉറപ്പുണ്ടോ?



നിങ്ങള്‍ സമരം ചെയ്യുന്നത് മലയാളികള്‍ക്ക് വേണ്ടിയല്ലേ ? നിങ്ങള്‍ 


തല്ലുകൊണ്ട് ചോരവാര്‍ന്നൊലിക്കുമ്പോഴും ചാനലുകളുടെ മുന്നിലിരുന്നു 

നിങ്ങളെ കളിയാക്കുകയും ശപിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിനു 

വേണ്ടിയാണ് നിങ്ങള്‍ വേദന ഏറ്റുവാങ്ങുന്നതെന്നു ആരും മറക്കരുത്.

ആരുഭരിച്ചാലും പോലീസിന് മാറ്റമുണ്ടാവില്ല. എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ 

കെ.എസ്.യു അടി വാങ്ങും യു.ഡി.എഫ് ഭരിക്കുമ്പോള്‍ എസ്.എഫ്.ഐ തല്ലു 

വാങ്ങും അത് സ്വാഭാവികം മാത്രം.


"പോലീസുക്കാര്‍ നിങ്ങളുടെ പാര്‍ട്ടി ഓഫീസ് ചവിട്ടി കലക്കിയാല്‍ കല്യാണം 

കഴിഞ്ഞ് സമ്മേളനം നടത്തുമ്പോള്‍ ഒടുവില്‍ അണികളെ കിട്ടില്ല, അത് ആരും 

മറക്കരുത്...

4 comments:

  1. "പാലുട്ടി വളര്‍ത്തിയ പെറ്റമ്മയുടെ മുലകള്‍ പോലും വെട്ടിയെടുത്തു ഇറച്ചി കടയില്‍ വില്‍ക്കുന്ന നേതാക്കളെയാണ് പ്രബുദ്ധ കേരളം ഇന്ന് കാണുന്നത്".
    വളരെ ശരിയാണ് പറഞ്ഞത്. അതുപോലെ "നിങ്ങള്‍ തല്ലുകൊണ്ട് ചോരവാര്‍ന്നൊലിക്കുമ്പോഴും ചാനലുകളുടെ മുന്നിലിരുന്നു നിങ്ങളെ കളിയാക്കുകയും ശപിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിനു വേണ്ടിയാണ് നിങ്ങള്‍ വേദന ഏറ്റുവാങ്ങുന്നതെന്നു ആരും മറക്കരുത്." ഇതും മനസ്സിലക്കുന്നില്ല... എന്ത് ചെയ്യാന്‍ രാഷ്ട്രീയ നാടകം ആരും മനസിലാക്കുന്നില്ല

    ReplyDelete
    Replies
    1. എന്ത് ചെയ്യാം പറഞ്ഞു കൊടുക്കാനല്ലേ നമ്മുക്ക് പറ്റു..

      Delete
  2. നേതാവേ നേതാവേ, കീശവാരീ നിറച്ചോളോ ലക്ഷം ലക്ഷം പിന്നാലെ

    ReplyDelete
    Replies
    1. നന്ദിയുണ്ട് സഹോദരാ... നേതാക്കള്‍ക്ക് വേണ്ടി എന്തിനും തയ്യാറായ രാഷ്ട്രീയ പ്രവര്‍ത്തകരുടെ നാടാണല്ലോ നമ്മുടേത്‌...

      Delete