Sunday 3 July 2016

Cosmic Calendar, Chronology of The Universe.


To know nothing of what happened before you were born, is to forever remain a child.

നാം വസിക്കുന്ന പ്രപഞ്ചത്തിനു 14 ബില്ല്യണ്‍ വര്ഷം പ്രായം ഉണ്ടെന്നാണ് ശാസ്ത്രം കണക്കാക്കിയിട്ടുള്ളത്‌. (ഒരു ബില്ല്യണ്‍ എന്നാല്‍ ഒരു ഒന്നിന് ശേഷം ഒമ്പത് പൂജ്യം ഉള്ള സംഖ്യ അതായത് 1,000,000,000). ഇത്രയും വര്‍ഷങ്ങളെ കേവലം 365 ദിവസമുള്ള കലണ്ടറിലേക്ക് ചുരുക്കി പ്രപഞ്ചത്തെക്കുറിച്ച് ശരിയായി മനസ്സിലാക്കാന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ കാള്‍ സാഗനാണ് (1934-1996) കോസ്മിക്‌ കലണ്ടര്‍ എന്ന ആശയം അദ്ദേഹത്തിന്റെ Dragon of Eden (1977) എന്ന പുസ്തകത്തില്‍ ആദ്യം വിവരിച്ചത്.



ഇങ്ങനെ വിവരിക്കുമ്പോള്‍ ഓരോ സെക്കണ്ടിലും 437.5 വര്‍ഷമാണ് കടന്നുപോകുന്നത്, അതായത് ഓരോ മണിക്കൂറില്‍ 1.575  മില്ല്യന്‍ വര്ഷം (1,575,000 വര്‍ഷം). 37,800,000 വര്‍ഷം ഓരോ ദിവസവും കടന്നുപോകുന്നു എന്ന് ചുരുക്കം. 

ഇനി വിവരണത്തിലേക്ക് കടക്കാം.

ബിഗ്‌ ബാംഗ് സംഭവിച്ചത് ജനുവരി 1ന് രാത്രി 12ന്.

ഗാമാ റേ സ്ഫോടനം ജനുവരി 14ന്.



ആദ്യ ഗാലക്സി ഉണ്ടായത് ജനുവരി 22ന്.

നമ്മുടെ സോളാര്‍ സിസ്റ്റം ഉള്‍കൊള്ളുന്ന ഗാലക്സിയായ ക്ഷീരപഥം (Milky way galaxy) ഉണ്ടായത് മെയ്‌ മാസത്തില്‍.

സോളാര്‍ സിസ്റ്റം ഉണ്ടായത് സെപ്റ്റംബര്‍2ന്.

ബിഗ്‌ ബാംഗ് നടന്നതിന് ശേഷം 9 മാസം കഴിഞ്ഞു സെപ്റ്റംബര്‍ 2നാണ് സോളാര്‍ സിസ്റ്റം ഉണ്ടായത്. (അതായത് മനുഷ്യനെയോ മനുഷ്യന് താല്‍പര്യമുള്ള വസ്തുക്കളെയോ ഉണ്ടാക്കാതെ ദൈവം ഉഴപ്പി നടക്കുകയാണ് സൂര്‍ത്തുക്കളെ..)

ഭൂമിയില്‍ നിന്ന് കണ്ടെടുത്തിട്ടുള്ള ഏറ്റവും പഴക്കം ചെന്ന പാറകള്‍ ഉണ്ടായത് സെപ്റ്റംബര്‍ 6നും.

ജീവന്റെ അവശേഷിപ്പ് കണ്ടെടുത്ത പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ നിന്നും 4.1 ബില്ല്യണ്‍ വര്ഷം പഴക്കമുള്ള പാറകള്‍ ഉണ്ടായത് സെപ്റ്റംബര്‍ 14ന്.

Prokaryotes ഉണ്ടായത് സെപ്റ്റംബര്‍ 21ന്.

പ്രകാശസംശ്ലേഷണം അഥവാ ഫോട്ടോസിന്തസിസ് ഉണ്ടായത് സെപ്റ്റംബര്‍ 30ന്. 

Great Oxygenation Event, Oxygen Crisis, Oxygen Catastrophe,  Oxygen Revolution, Great Oxidation, Oxygen Holocaust എന്നോകെ എന്നറിയപ്പെടുന്ന പ്രതിഭാസം ഉണ്ടായത് ഒക്ടോബര്‍ 29ന്.

Eukaryotes ഉണ്ടായത് നവംബര്‍ 9ന്.

ആദ്യ ബഹുകോശ ജീവി ഉണ്ടായത് ഡിസംബര്‍ 5ന്.

മത്സ്യം ഉണ്ടായത് ഡിസംബര്‍ 17.

ഡിസംബര്‍ 20ന് ചെടികള്‍ ഉണ്ടായി.

പ്രാണികളും, വിത്തുകളും (seed) ഉണ്ടായത് ഡിസംബര്‍ 21ന്.

(തിരക്കിട്ട് സൃഷ്ടിപ്പ് നടത്തുന്ന ദൈവം ഡിസംബര്‍ ആയിട്ടും മനുഷ്യനെ ഉണ്ടാക്കിയിട്ടില്ല!!!!).

ആദ്യത്തെ ഉഭയജീവികള്‍ ഉണ്ടായത് ഡിസംബര്‍ 22ന്.

അടുത്ത ദിവസം ഡിസംബര്‍ 23ന് ഇഴജന്തുക്കള്‍ ഉണ്ടായി.

ഡിസംബര്‍ 25ന് രാവിലെ ദിനോസറുകള്‍ വന്നു,.

സാസ്തനികള്‍ (mammals) ഉണ്ടായത് 26 ഡിസംബറിന്.

ഡിസംബര്‍ 27ന് പക്ഷികളും 28ന് പൂക്കളും ഉണ്ടായി.

ഡിസംബര്‍ 28ന് 96% ജീവജാതികള്‍ക് വംശനാശം സംഭവിച്ചു.

പ്രൈമേറ്റ് (Primate) ഗോത്രം ഉണ്ടായത് ഡിസംബര്‍  30ന്.

ജനുവരി 1ന് പ്രപഞ്ചത്തെ ഉണ്ടാക്കിയ ദൈവം മനുഷ്യനെ ഉണ്ടാക്കാന്‍ ഡിസംബര്‍ വരെ കാത്തിരുന്നത് എന്തിനാണാവോ? കൊല്ലം ഒന്ന് ആവുകയാണ്. രാത്രി 12ന് കോസ്മിക്‌ കലണ്ടര്‍ അവസാനിക്കും. എന്നിട്ടും ദൈവം അവസാന ദിവസം പകലും കഴിഞ്ഞു രാത്രി വരെ കാത്തിരുന്നു മനുഷ്യനെ സൃഷ്ടിക്കാന്‍..!

 ഡിസംബര്‍ 31 പകല്‍ ഒന്നരയ്ക്ക് മാത്രമാണ് മനുഷ്യന്റെയും ആള്‍ക്കുരങ്ങിന്റെയും പൂര്‍വ്വികരായ Ramapithecus ഉണ്ടായത്.

 Ardipithecus ഉണ്ടായത് സന്ധ്യ കഴിഞ്ഞും. 




ആദിമ മനുഷ്യന്‍ ഉണ്ടായത് ഡിസംബര്‍ 31ന് രാത്രി 10:24ന്..

അഗ്നിയും ആയുധങ്ങളും മനുഷ്യന്‍ കണ്ടുപിടിച്ചത് ഡിസംബര്‍ 31 രാത്രി 11:44ന്.

ഡിസംബര്‍ 31 രാത്രി 11:52ന് ആധുനിക മനുഷ്യര്‍ ഉണ്ടായി. 

ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ ഈ പ്രപഞ്ചത്തെ മനുഷ്യന് വേണ്ടിയാണ് നിര്‍മിച്ചത് എന്ന് പറയുമ്പോഴും കലണ്ടര്‍ അവസാനിക്കാന്‍ 8 മിനിറ്റ് മാത്രം ബാകി നില്‍കുമ്പോഴാണ് ആധുനിക മനുഷ്യര്‍ ഉണ്ടാവുന്നത്.

ശില്‍പകല, ചിത്രകല തുടങ്ങിയത് ഡിസംബര്‍ 31 രാത്രി 11:58ന്. (രണ്ട് മിനിറ്റ് കൂടിയേ പുതുവര്‍ഷത്തിന് ഉള്ളൂ)

കൃഷി തുടങ്ങിയത് ഡിസംബര്‍ 31 രാത്രി 11മണി 59 മിനിറ്റ് 32 സെക്കണ്ടും കഴിഞ്ഞ്..

ഡിസംബര്‍ 31 രാത്രി 11:59:33ന് ഹിമയുഗം (Ice age) അവസാനിച്ചു.

മനുഷ്യന്‍ എഴുത്തുവിദ്യ ഉപയോഗിക്കുന്നത് 11:59:49നാണ്. 

സകല ദൈവ സങ്കൽപ്പങ്ങളും, മതങ്ങളും വരുന്നത് ഈ എട്ടു മിനിറ്റിന്റെ അവസാനത്തെ ചില നിമിഷങ്ങളിൽ ആണ്! എഴുത്ത് (ലിപി) കണ്ടു പിടിക്കുന്നത് കലണ്ടർ തീരാൻ വെറും 11 സെക്കന്റുകൾ ബാക്കി ഉള്ളപ്പോഴും. അപ്പോള്‍ വേദങ്ങളും, ബുദ്ധനും, കൺഫ്യൂഷ്യസും, അശോകനും, റോമാ സാംമ്രാജ്യവും, ഒക്കെ വരുന്നത് അവസാനത്തെ 6 സെക്കന്റുകൾക്ക് മുമ്പ്.

ഡിസംബര്‍ രാത്രി 11മണി 59മിനിറ്റ് 59സെക്കണ്ടിലാണ് നമുക്ക് തൊട്ടുമുമ്പുള്ള 437.5 വര്ഷം തുടങ്ങുന്നത്..!! അതായത് the last 437.5 years before the present..!

നൂറ്റിയെമ്പത് ലക്ഷം വര്ഷം ജീവിച്ചിരുന്ന ദിനോസറുകള്‍ ഏതാനും കുറച്ചു അസ്ഥികള്‍ മാത്രമാണ് ഭൂമിയില്‍ അവശേഷിപ്പിച്ചത്. അതായത് കോസ്മിക്‌ കലണ്ടര്‍ പ്രകാരം മൂന്നോ നാലോ ദിവസം ജീവിച്ചിരുന്ന ദിനോസര്‍ വളരെ കുറച്ചു  മാത്രം ഫോസ്സിലുകള്‍ ബാക്കിവെച്ചാണ്‌ പോയത്. അപ്പോള്‍ പിന്നെ ഒരു ലക്ഷം വര്‍ഷം മാത്രം (കോസ്മിക്‌ കലണ്ടറിലെ വെറും 8 മിനിറ്റ്) പ്രായമുള്ള മനുഷ്യന്‍ ഈ പ്രപഞ്ചത്തിലെ ഒരു നിര്‍ണ്ണായക ഘടകമാണെന്ന് തോന്നുന്നുണ്ടോ??!!

ദൈവത്തെ സ്തുതിക്കാനും പുകഴ്ത്താനും വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള മനുഷ്യന്‍ ഒരു വര്ഷത്തെ ഡയറിക്കുറിപ്പില്‍ എട്ടു മിനിറ്റ് മാത്രമാണ് ദൈവത്തിന് വേണ്ടി ആ പണി ചെയ്തിട്ടുള്ളത്. ബാകിയുള്ള സമയം മുഴുവന്‍ ദൈവം ബോറടിച്ചു ഉറങ്ങിക്കാണണം. 

1990 ഫെബ്രുവരി 14ന് ഭൂമിയില്‍ നിന്ന് 6.4 ബില്ല്യണ്‍ കിലോമീറ്റര്‍ അകലെ നിന്ന് വൊയേജര്‍ 1 എടുത്ത ചിത്രമാണ് താഴെ കൊടുത്തിരികുന്നത്. 





ദാ.. ഇതാണ് നമ്മെല്ലാം ജീവിക്കുന്ന ഭൂമി. നൂറുക്കണക്കിന് മതങ്ങളും ദൈവങ്ങളും വിശ്വാസ പ്രമാണങ്ങളും ഒക്കെ ആ കുഞ്ഞൊരു പൊട്ടുപോലെ കാണുന്ന അവിടെയുണ്ട്.. 

പ്രപഞ്ചം സൃഷിക്കപ്പെട്ടത് മനുഷ്യനുവേണ്ടിയാണ് എന്ന് ഇനിയും പറയാന്‍ താല്‍പര്യപ്പെടുന്നുണ്ടോ?? 

പ്രപഞ്ചത്തെയും പരിണാമത്തെയും പറ്റി പറയുമ്പോ ഇതെല്ലം ഓര്‍ക്കണം. വായിക്കാന്‍ തയ്യാറാണേല്‍ കുറച്ചുകൂടി കാര്യങ്ങള്‍ പറയാം. പ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ച്.

ഒരു ഫുട്ബോളിന്‍റെ വലിപ്പമുള്ള സൂര്യനെ സങ്കല്‍പ്പിക്കുക. അതിനു 13 മീറ്റര്‍ അപ്പുറത്ത് ഒരു മണല്‍ത്തരി കൊണ്ടുപോയി വെച്ചാല്‍ അതാണ്‌ ബുധന്‍ അഥവാ Mercury. 25 മീറ്റര്‍ അകലെ ഒരു കുന്നിക്കുരു വെച്ചാല്‍ ശുക്രനായി (Venus). ആ കുന്നിക്കുരു 34 മീറ്റര്‍ അകലെയാണ് വെക്കുന്നതെങ്കില്‍ ഭൂമിയായി (Earth). ഒരു 54 മീറ്റര്‍ അകലെ ഭൂമിയെക്കാള്‍ കുറച്ചുചെറിയ കുന്നിക്കുരു വെച്ചാല്‍ ചൊവ്വ (Mars) ആയി. ഇനിയാണ് ഏറ്റവും വലിയ ഗ്രഹമായ വ്യാഴം വരുന്നത്. അത് ഒരു പേരക്കയോളം വരും, ഏകദേശം 180 മീറ്റര്‍ അകലെ. ശനി (Saturn) 320 മീറ്റര്‍ അകലെയുള്ള കുറച്ചു ചെറിയ പേരക്കയാണ്. യുറാനസ് 650 മീറ്റര്‍ അകലെയുള്ള ഒരു ഗോട്ടി. മറ്റൊരു ഗോട്ടിയായ നെപ്ട്ട്യൂണ്‍ 1000 മീറ്റര്‍ അകലെയാണ്. ആപ്പിള്‍ക്കുരു പോലത്തെ പ്ലൂട്ടോ (പഹയന്‍ ഇപ്പൊ പുറത്താണ്) 1300 മീറ്റര്‍ അപ്പുറത്ത് വരും. സൂര്യന്‍ കഴിഞ്ഞാല്‍പ്പിന്നെ ഏറ്റവും അടുത്തുള്ള നക്ഷത്രം (Alpha Centauri) വെറും 39,900,000,000,000 കിലോമീറ്റര്‍ മാത്രം അകലെയാണ്. 

ദൈവം നേരിട്ട് നല്‍കിയ അറിവുകളെക്കാള്‍ എത്രയോ അത്ഭുതകരണമാണ് നിസ്സാരനായ മനുഷ്യന്‍ കണ്ടെത്തിയ ഈ അറിവുകള്‍...!



No comments:

Post a Comment