Saturday 24 November 2012

കഥ തുടരും..



തണുത്തുറഞ്ഞ ഡിസംബര്‍ മാസത്തിലെ ഒരു രാത്രി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ആ രാത്രി ഒട്ടും തിരക്ക് ഉണ്ടായിരുന്നില്ല. അന്ന് മാധവന്‍ നിസാമുദ്ധീന്‍ ട്രെയിന്‍ കാത്തിരിക്കുകയായിരുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക് ആയിരുന്നു മാധവന്‍റെ യാത്ര കൂടാതെ ലോക പ്രശസ്ത പ്രണയ കുടീരമായ താജ്മഹല്‍ കൂടി കാണണമെന്നുണ്ട്. സമയം രാത്രി പത്തിനോട് അടുക്കുന്നു. ട്രെയിന്‍ വരാന്‍ പത്തു മിനിറ്റ് കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ. പ്ലാറ്റ്ഫോമില്‍ മാധവന്‍ ഇരുന്നതിനു അടുത്ത തന്നെ ഒരു സ്ത്രീ വന്നിരുന്നു.
നല്ല ഉറച്ച ശരീരം. ആറടിയോളം പൊക്കം കാണും. 60 വയസ്സ് പ്രായം തോന്നിക്കും. രണ്ടു പോട്ടര്‍മാര്‍ അവര്‍ ഇരിക്കുന്നതിനടുത്ത് നാല് വലിയ കെട്ടുകള്‍ കൊണ്ട് വെച്ചു.
അവരുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. ആ സ്ത്രീ ഫോണ്‍ എടുത്ത് നല്ല ഇംഗ്ലീഷ് ഭാഷയില്‍ ഒഴുക്കോടെ സംസാരിക്കുന്നു. അല്പം നേരം കഴിഞ്ഞപ്പോള്‍ മൊബൈല്‍ വീണ്ടും ശബ്ദിച്ചു. അപ്പോള്‍ സംസാരം ഹിന്ദിയില്‍ ആയിരുന്നു. അവര്‍ ഏതോ ഉത്തരേന്ത്യക്കാരിയാണെന്ന് മാധവന്‍ കരുതി.
ട്രെയിന്‍ വന്നു. ലഗ്ഗേജ് എടുത്ത് മാധവനും അവരും ട്രെയിനില്‍ കയറി സീറ്റ്‌ ലക്ഷ്യമാക്കി നീങ്ങി. മാധവന്‍റെ സീറ്റിനടുത്ത്‌ ആയിരുന്നു അവരുടെ സീറ്റും. അവര്‍ ഒറ്റയ്ക്ക് ഏറെ പണിപെട്ട് എല്ലാ കെട്ടുകളും കൊണ്ടുവന്നു സൗകര്യമായി വെച്ചു. മാധവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ സ്ത്രി ശുദ്ധമായ മലയാളത്തില്‍ ചോദിച്ചു.
“എവിടെയ്കാണ്?”
“ഡല്‍ഹിയിലേക്”
“അവിടെ ജോലിയാണോ??”
“അല്ല, കൂട്ടുകാരുമൊത്ത് ഒരു ടൂര്‍”
“ബാകിയുള്ളവര്‍ എവിടെ?”
“അവരെല്ലാവരും ഇടയ്ക് കയറികൊല്ലും, ഇവിടെ നിന്ന് ഞാന്‍ മാത്രമേ ഉള്ളു.”
നല്ല ഉയര്‍ന്ന സ്ഥാനത്തു നിന്ന് വിരമിച്ച ഗവ. ഉദ്യോഗസ്ഥയാണ് അവരെന്ന് ഗവ. ഉദ്യോഗസ്ഥനായ മാധവന്‍ കരുതി. ട്രെയിന്‍ നല്ല വേഗത്തില്‍ പാഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ മാധവന്‍ വായനയിലേക്ക് കടന്നു. തിരച്ചിലില്‍ ആദ്യം കിട്ടിയ പുസ്തകം ബഷീറിന്റെ ‘പ്രേമലേഖനം’  ആയിരുന്നു.......
“““പ്രിയപ്പെട്ട സറാമ്മേ..,
ജീവിതം യൗവനതീക്ഷണവും, ഹൃദയം പ്രേമസുരഫിലവുമായിരുക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കില്‍-- എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ്. സാറാമ്മയോ?
ഗാടമായി ചിന്തിച്ചു മധുരോധാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്നഭ്യര്‍ത്തിച്ചുകൊണ്ട്,
                                    സാറാമ്മയുടെ
                                    കേശവന്‍നായര്‍...’
                         മംഗളം!    ശുഭം.”””......

ആ നോവല്‍ വായിച്ചു കഴിഞ്ഞിരിക്കുന്നു. വീണ്ടും വായന അടുത്ത പുസ്തകത്തിലേക് നീങ്ങി. ട്രെയിന്‍ കണ്ണൂരെത്തി. അവിടെ നിന്നും മാധവന്‍റെ സംഗത്തിലെക് രണ്ടുപേര്‍ ചേര്‍ന്നു. അവിടെ കാത്തുനിന്ന ഒരു പുരുഷനെ ആ സ്ത്രീ ഒരു പെട്ടി ഏല്പിക്കുന്നത് മാധവന്‍ കണ്ടു. കിട്ടിയ സമയത്തിനുള്ളില്‍ എന്തൊക്കെയോ കാര്യങ്ങള്‍ വേഗത്തില്‍ പറഞ്ഞു തീര്‍പ്പാക്കിയതായി മാധവനു തോന്നി. മാധവനും സുഹൃത്തുക്കളും ചപ്പാത്തിയും വെജിറ്റബിള്‍ കറിയും കഴിച്ചു ഒരു ഭാഗത്തെ ബെര്‍ത്ത്‌ നിവര്‍ത്തി വെച്ചു കിടന്നു.
           ആ യാത്രയോട് ഒരു രാത്രി വിടപറഞ്ഞിരിക്കുന്നു. മാധവന്‍ ഉറക്കമുണര്‍ന്നു. മാധവനെക്കാള്‍ നേരത്തെ തന്നെ ആ സ്ത്രീ ഉണര്‍ന്നിരുന്നു.
സമയം വളരെ പതിയെ പോകുന്നതായി മാധവന് തോന്നി. അയാള്‍  വീണ്ടും വായനയിലേക്ക് കടന്നു. അതും ബഷീറിന്റെ ഒരു നോവല്‍ ആയിരുന്നു.
“നന്നായി വായിക്കും അല്ലെ?” അവര്‍ ചോദിച്ചു.
“സമയം കിട്ടുമ്പോള്‍ വായിക്കും” മാധവന്‍ ഉത്തരം നല്‍കി.
“ബഷീറിനെ ആണോ ഇഷ്ടം?”
“അതെന്താ അങ്ങനെ ചോദിക്കാന്‍??”
“കയ്യില്‍ ഇരിക്കുന്ന പുസ്തകം കണ്ടിട്ട് ചോദിച്ചതാണ്. അല്പം മുമ്പും ബഷീറിന്റെ ആയിരുന്നു. ഞാന്‍ ഇതൊക്കെ വര്‍ഷങ്ങള്‍ക് മുമ്പ് വായിച്ചിട്ടുണ്ട്.”
“നല്ല പുസ്തകങ്ങള്‍, അല്ലെ?”
“അതെ, അതെ. ഒരുമിച്ചു ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യും. ഞാന്‍ എന്ത് കിട്ടിയാലും വായിക്കും. ജീവിതത്തില്‍ പരസഹായം കൂടാതെ കിട്ടുന്ന ഏക സന്തോഷം വായനാനുഭവമാണ്. സോറി.. വായനക്ക് ഞാന്‍ തടസ്സമായല്ലേ?”
“ഇല്ല.., ഇല്ല, ദീര്‍ഘയാത്രയില്‍ പുതിയ ആള്കാരുമായി പരിചയപ്പെടാനും അനുഭവം കൈമാറാനും എനിക്ക് വലിയ ഇഷ്ടമാണ്. എവിടെയാണ് വീട്?”
മറുപടി പറയാന്‍ വിഷമമുള്ള ചോദ്യമാണ്. ഇതിനു ഒറ്റവാക്കില്‍ മറുപടി എനിക്കില്ല”
“തിരക്കില്ലലോ. വിശദമായി പറയൂ....”
അച്ഛന്‍ പഞ്ചാബിയാണ്, അമ്മ മലയാളിയും. അമ്മയുടെ വീട് തൃശൂരാണ്. .ഞാന്‍ ഒറ്റ മോളാ.. അന്ന് അച്ഛന്‍ തിരുവനന്തപുരത്താണ് ജോലി ചെയ്തിരുന്നത്. ഞാന്‍ ജനിച്ചതും വളര്‍ന്നതും അവിടെയാണ്. പിന്നെ അച്ഛന്‍ ബംഗ്ലുരിലേക്ക് സ്ഥാലം മാറ്റം കിട്ടി. ഞാന്‍ പഠിച്ചത് ബംഗ്ലൂരാണ്. അവിടെയുള്ള ഒരു മലയാളിയെ വിവാഹം ചെയ്തു.”
“ചേച്ചിയുടെ പേര്??”
“ഞാന്‍ ഗീത, എന്താ പേര്??.”
“ഞാന്‍ മാധവന്‍. ചേച്ചി എന്ത് ചെയ്യുന്നു??”
“ഞാനൊരു  ഡയറക്റ്റ് മാര്‍ക്കറ്റിംഗ് സ്ഥാപനം നടത്തുന്നു, മുംബൈയില്‍.”
“ഒറ്റയ്കണോ ബിസ്സിനെസ്സ് നടത്തുന്നെ? അതോ ??”
“കൂടെ ആരുമില്ല, ജോലിക്കാരായി കുറെ പേരുണ്ട്. വ്യവസായ ആവശ്യത്തിനു വേണ്ടിയ ഇപ്പൊ കേരളത്തിലേക് വന്നത്. ഇവിടെയല്ലേ എമേര്‍ജിംഗ് കേരളയോക്കെ നടക്കുന്നത്. ഞങ്ങള്‍ക്ക് ഇപ്പൊ തിരക്ക് പിടിച്ച സീസണാ.. മുംബൈയിലേക്ക് തിരിച്ചു പോകുന്ന വഴിയാ...”
“ഭര്‍ത്താവ്, മക്കള്‍??”
“മക്കള്‍ രണ്ടുപേര്. ഒരാള്‍ കൊല്‍ക്കത്ത യുണിവേഴ്സിറ്റിയില്‍ ടീച്ചര്‍ ആണ്, ഇളയത് എംബിബിഎസ്സിന് പഠിക്കുന്നു. ബംഗ്ലുരില്‍.”
“ചേച്ചി ഇപ്പോഴും ഭര്‍ത്താവിനെ പറ്റി പറഞ്ഞില്ല.”
“അത് വലിയൊരു കഥയാണ്‌. കേള്‍കണമെങ്കില്‍ ഇന്നത്തെ ഉറക്കം തന്നെ വേണ്ടാന് വയ്കണം”
ഇത് കേട്ടപ്പോള്‍ അവര്‍ക്ക് മൂന്നു പേര്‍ക്കും ആ കഥ കേള്‍ക്കാന്‍ തന്നെ ഒരു ഉത്സാഹം തോന്നി. ഉറക്കം തനിയെ പോയി.
“അതുപേക്ഷിച്ചു” മാധവന്‍ പറഞ്ഞു.
“ഭര്‍ത്താവ് സുഖലാല്‍ പ്രകാശ്. പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്ടാഫ് ആയിരുന്നു. ആദ്യ നാലഞ്ചു കൊല്ലം കുഴപ്പമില്ലായിരുന്നു. പിന്നെ മദ്യപിച്ചിട്ടാണ് വീട്ടില്‍ എത്തുന്നത്‌. അങ്ങനെ ഞാന്‍ മുംബൈയിലേക്ക് താമസംമാറി. അവിടെവെച്ചാണ് ഡയറക്റ്റ് മാര്‍ക്കറ്റിംഗ് സ്ഥാപനം തുടങ്ങിയത്. ഭര്‍ത്താവിനു അത് ഇഷ്ടപെട്ടില്ല. ബിസ്സിനെസ്സ് വളര്‍ന്നു. ധാരാളം പണം ഉണ്ടായി. അദ്ദേഹം മുംബയിലെക് വന്നു. എന്റെ പണം വേണമായിരുന്നു അയാള്‍ക് മദ്യപിക്കാന്‍. ചോദിച്ച പണം ഞാന്‍ കൊടുത്തു, ആ ജീവിതം അങ്ങനെ തീരട്ടെ എന്ന് കരുതി”.
സംസാരിക്കുമ്പോള്‍ ദുഖം അവരുടെ മുഖത്ത് ദൃശ്യമായില്ല. കഥ കേള്‍കാന്‍ ആഗ്രഹിച്ച ഒരാള്‍ക്ക് കഥ പറഞ്ഞു കൊടുക്കുന്നതുപോലെ തോന്നി.
“ഭര്‍ത്താവ് ഇപ്പോള്‍??” മാധവന്‍ ചോദിച്ചു.
“ആതാണെന്റെ ദുഃഖം. പത്തു കൊല്ലം മുമ്പ് ജോലി രാജിവെച്ചു. 7 വര്ഷം മുമ്പ് ഒരു ആക്സിടെന്റില്‍പെട്ട് രണ്ടു കാലും മുരിച്ചുമാറ്റെണ്ടി വന്നു. ഒന്ന്‍ അനങ്ങണമെങ്കില്‍ പരസഹായം വേണം. വീട്ടിലെ മുകളിലത്തെ മുറിയില്‍ വേദന തിന്നു കഴിയുന്നു. എല്ലാം നോക്കാന്‍ വേണ്ടി ഒരു ഹോംനേഴ്സിനെ വെച്ചിട്ടുണ്ട്. ഞാന്‍ അങ്ങോട്ട്‌ പോകാറില്ല. മക്കള്‍ ഇടയ്ക് വന്നു ദൂരെ നിന്ന് കണ്ടിട്ട് മടങ്ങും”.
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ചെറിയ ദുഃഖം അവരെ പൊതിഞ്ഞു. മാധവന്റെ കൂട്ടത്തിലേക്ക് അഞ്ചുപേര്‍ കൂടി വന്നു. പുറത്തു നല്ല മഴ. രാത്രി മദ്ധ്യതിലെത്തി.
“സമയം പന്ത്രണ്ടര കഴിഞ്ഞു. ഞാന്‍ കിടക്കുന്നു.” ഗീത ചേച്ചി പറഞ്ഞു.
“ശരി”
അടുത്ത ദിവസം താമസിച്ചാണ്‌ മാധവന്‍ എണീച്ചത്. കഴിഞ്ഞ ദിവസത്തെ ക്ഷീണവുമുണ്ട്. കഴിഞ്ഞ ദിവസത്തിന്റെ ബാക്കിയായി ചേച്ചി ഒന്നും പറഞ്ഞില്ല. മാധവന്‍ ചോദിച്ചതുമില്ല. ട്രെയിന്‍ ആഗ്ര എത്താറായിരിക്കുന്നു. മാധവനും കൂട്ടുകാരും ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഗീത തന്‍റെ യാത്ര ഡല്‍ഹിയിലേക്കു നീട്ടിയിരുന്നു.
മാധവന്റെ ധാരണകള്‍ കാറ്റില്‍പ്പറത്തുന്നതായിരുന്നു ഗീത പറഞ്ഞ പല കാര്യങ്ങളും. ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ തമാശ കലര്‍ത്തി എന്നപോലെ ഗീത മാധവനോട് പറഞ്ഞു 
“കഥയുടെ അടുത്ത ഭാഗം ഫോണിലൂടെ പറയാം”
ഒരാഴ്ചത്തെ ഇടവേളയെ അവര്കിടയില്‍ ഉണ്ടായിരുന്നുള്ളൂ. അന്ന് ഗീത മാധവനെ വിളിച്ചു. മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.
“കഥയുടെ ബാക്കി കേള്കണ്ടേ??”
“മ്....” മാധവന്‍ മൂളി.
“മുഖവുര കൂടാതെ പറയാം. എന്റെ ഭര്‍ത്താവ് ഇന്നലെ മരിച്ചു. അടുത്ത ബന്ധുക്കള്‍ മാത്രമേ വന്നുള്ളൂ. ശവമടക്കും ചടങ്ങുകളും ഇന്നലെ തന്നെ കഴിഞ്ഞു. നാളെ മക്കള്‍ പോകും”
മാധവന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അല്‍പ നേരത്തെ നിശബ്ദതയ്ക് ശേഷം ഗീത പറഞ്ഞു  “മാധവാ.. ഞാന്‍ എന്റെ ഭര്‍ത്താവിനെ വെറുത്തിരുന്നു. പക്ഷെ ഇന്നലെ വരെ വീട്ടില്‍ ഭര്‍ത്താവും ഹോം നേഴ്സും ഉണ്ടായിരുന്നു. ഇനി അവരില്ല. നാളെ മുതല്‍ ഞാന്‍ ഒറ്റയ്കാണ്. മരണം വരെ അതങ്ങനെയായിരിക്കും.”
അത് പറയുമ്പോള്‍ ഗീത ചേച്ചിയുടെ ശബ്ദം ഇടറിയിരുന്നു. നേര്‍ത്ത ഒരു തേങ്ങല്‍ അവിടെ ഉണടായതായി മാധവന് തോന്നി. മാധവന്‍ എന്തെങ്കിലും പറയുന്നതിന് മുമ്പേ ഗീത പറഞ്ഞു.
“ഇല്ല. എനികൊരു ദുഃഖവുമില്ല. നിങ്ങളുടെ യാത്ര സുഖമായിരുന്നല്ലോ.?? ഫോണ്‍ ഞാന്‍ വെക്ക്യട്ടെ.?”
അവര്‍ ഫോണ്‍ കട്ട്‌ ചെയ്തു. ഒരു ഏകാന്ത ലോകത്തേക്ക് തെന്നി വീണിരുന്നു മാധവന്‍. കഥകള്‍ കേള്‍കാന്‍ ഇഷ്ടമുള്ള മാധവന്‍ പക്ഷെ അതിനെ ഒരു കഥയുടെ അവസാനം പോലെയെടുത്തു. ജീവിതത്തില്‍ അടുത്തയൊരു അദ്ധ്യായം ഗീത ചേച്ചിക്ക് ഇല്ലെന്നു മാധവന്‍ വിശ്വസിച്ചിരുന്നില്ല. അയാള്‍ക് തോന്നി “ആ കഥ തുടരും....”

                                    By.., Ashik Muhammed MA

19 comments:

  1. ഒരുപാടെഴുതി. എന്നാല്‍ പറയാന്‍ വന്നതൊട്ട് പൂര്‍ത്തിയാക്കിയോ എന്നു ചോദിച്ചാല്‍ ഇല്ല. കഥാകൃത്ത് തന്നെ പറയുന്നതുപോലെ കഥ തുടരട്ടെ....കാത്തിരിക്കുന്നു...

    ReplyDelete
    Replies
    1. കഥ എങ്ങനെ പൂര്‍ത്തിയാക്കണം എന്ന് കുറെ ആലോചിച്ചു. കുറെ നാളുകള്‍ക്ക് ശേഷമാണ് ഇങ്ങനെ എഴുതി തീര്‍ത്തത്.

      Delete
  2. ഇനിയും എഴുതുക
    നന്മകൾ നേരുന്നു, ആശംസകൾ

    ReplyDelete
    Replies
    1. അഭിപ്രായത്തിനും ആശംസക്കും നന്ദി.

      Delete
  3. മരണം അനാഥ മാക്കിയ ജീവിതം ആണ് ഗീത ചെചിയുടെത് എന്ന് പറയാന്‍ പറ്റില്ല
    മരണം അവളുടെ ബാധ്യത യെ ഇല്ലാതാക്കി ഇരിക്കുക അല്ലെ
    തുടര്‍ന്നും എഴുതുക ആശംസകള്‍

    ReplyDelete
    Replies
    1. ഈ കഥയെ എങ്ങനെ വേണമെങ്കിലും വ്യഖാനിക്കാം.. അഭിപ്രാതിനു നന്ദി.

      Delete
  4. ഗീതച്ചേച്ചിയുടെ ജീവിതം അങ്ങനെ അനാഥമായിപ്പോയിട്ടില്ലല്ലോ ?
    കഥ തുടരട്ടെ.
    കഥയ്ക്ക് ഞാൻ വായിച്ചപ്പോല് വല്ല്യേ കുഴപ്പൊന്നും ഫീൽ ചെയ്തില്ല.
    പക്ഷെ ഒരു നല്ല ക്ലൈമാക്സ് ആവാത്ത പോലെ.
    ഇനിയും എഴുത്ത് തുടരുക്അ.ആശംസകൾ.

    ReplyDelete
    Replies
    1. അനാഥമായി എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എന്നെങ്കിലും ഒരിക്കല്‍ അനാതമായിക്കൊളും...!!! അഭിപ്രായത്തിനു നന്ദി. അടുത്ത കഥ മുതല്‍ കൂടുതല്‍ ശ്രദ്ധിച്ചോളം..

      Delete
  5. കിടുക്കിത്തരങ്ങള്‍ കിടുക്കം തന്നെ.. അതില്‍ ഇത്തിരി കുടുക്ക് തോന്നിയ കാര്യം എന്താണെന്ന് വെച്ചാല്‍ മേല്‍ സൂചിപ്പിച്ച പോലെ അക്ഷര തെറ്റുകള്‍ തന്നെ... കഥയില്‍ ഒരു ഭാഗത്ത്‌ പറയുന്നുണ്ട് "അവരെല്ലാവരും ഇടയ്ക് കയറികൊല്ലും " എന്ന് .. ആര് ആരെ കൊള്ളുന്ന കാര്യമാ പറഞ്ഞത്? ഒരു രണ്ടുവട്ടമെങ്കിലും മറ്റുള്ളവര്‍ വായിക്കുന്നതിനു മുന്‍പ് നമ്മള്‍ തന്നെ വായിച്ചിരിക്കണം.. പിന്നെയുമുണ്ട് പിശകുകള്‍ .. കഥയ്ക്ക്‌ വന്ന കമന്റുകളില്‍ വരെ അക്ഷര പ്രേതത്തെ കാണാം.. മനു ഏട്ടന്റെ കമെന്റിനു നല്‍കിയ മറുപടിയില്‍ അനാഥം എന്ന് ശരിയായും തെറ്റായും എഴുതിയിരിക്കുന്നു. ഇനി മുതല്‍ കഥ നന്നായി എഴുതിക്കോളാം എന്ന് പറഞ്ഞത് കണ്ടു.. അപ്പോള്‍ ഇതും കൂടി എന്നോര്‍ക്കണം കേട്ടോ.. പുതിയ പോസ്റ്റുകള്‍ ചെയ്യുമ്പോള്‍ ധൈര്യമായി എനിക്കൊരു മെസ്സേജ് അയച്ചോളൂ... അക്ഷര തെറ്റുണ്ടെങ്കില്‍ പറഞ്ഞു തരാം. പിന്നെ ഇതൊക്കെ തുറന്നു പറയുന്നത് അതിന്റെ തന്നെ സ്പിരിറ്റില്‍ എടുക്കും എന്ന് കരുതുന്നു..

    ReplyDelete
    Replies
    1. ഈ അക്ഷര തെറ്റുകള്‍ ഭയങ്കര ശല്യമാണ്. അഭിപ്രായത്തിനു നന്ദി... എഴുത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുതിക്കോളം

      Delete
  6. ആശംസകള്‍ . ഒരു അപൂര്‍ണ്ണതയുണ്ട്. ഒന്ന് കൂടി ശ്രമിച്ചിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമാക്കാമായിരുന്നു.

    ReplyDelete
    Replies
    1. നന്ദി... ഇതു മനോഹരമാക്കുന്നതിനേക്കാള്‍ നല്ലത് മനോഹരമായ മറ്റൊരു കഥ എഴുതുന്നതാണ്..

      Delete
  7. എന്തോ ഒരു പൂര്‍ണത ഇല്ലാത്തതു പോലെ തോന്നി...

    ഗീത മാധവനോട് ഒറ്റപ്പെടലിന്റെ വേദനയെ പട്ടി പറയുന്നതെല്ലാം ലളിതമായ ഭാഷ ആണെങ്കില്‍ കൂടി ഉള്ളി തട്ടുന്ന തരത്തിലായിരുന്നു.

    ഇനിയും എഴുതൂൂ.... എല്ലാ ഭാവുകങ്ങളും

    ReplyDelete
    Replies
    1. കഥ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്... ഇനിയും വരണം അഭിപ്രായങ്ങള്‍ വാരി വിതറണട്ടോ..

      Delete
  8. nee ezhuthedaaa ezhuth. nee enthokkeyo udheshikkunnund. athu vyakthamaayi parayaan alpam samayameduthekkaam. nee ezhuthedaa ezhuth. aashamsakal

    ReplyDelete
    Replies
    1. കഥ വായിക്കാന്‍ താല്പര്യമുള്ള മാധവന്‍ ,യഥാര്‍ത്ഥ ജീവിത കഥയുടെ മുന്നില്‍ ചൂളി ......
      നല്ല ഒഴുക്കോടെ പറഞ്ഞു ........പെട്ടന്ന് പറഞ്ഞു തീര്‍ന്നു ....ഭാവുകങ്ങള്‍

      Delete
    2. എല്ലാരും പറഞ്ഞു പൂര്‍ത്തിയായില്ല, നീണ്ടു പോയി, എന്നോകെ. പെട്ടെന്ന് പറഞ്ഞു തീര്‍ത്തത് മറ്റു ബ്ലോഗ്‌ പുലികളെ പേടിച്ചിട്ട. ഇക്കാക് വേണ്ടു നീണ്ട ഒരു കഥ ഞാന്‍ എഴുതുന്നുണ്ട്.

      Delete
  9. കഥയൊക്കെ നന്നായിട്ടുണ്ട്.. അല്പം നീണ്ടു പോയത് ഒഴിച്ചാല്‍ വേറെ കൊഴപ്പം ഒന്നുമില്ല. സാധാരണ വാക്കുകളുടെ പ്രയോഗം ആയിരുന്നത് കൊണ്ട് എളുപ്പം മനസ്സിലാകാന്‍ സാധിച്ചു...

    ReplyDelete