Thursday 24 January 2013

ഉമ്മര്‍ക്ക പറഞ്ഞ സുലൈമാനി കഥ


സ്വപ്നത്തിലെ   ലവ്  സോങ്ങും,   സ്റ്റണ്ടും,   കോമഡിയെല്ലാം കഴിഞ്ഞു എഴുന്നെല്‍റ്റു വരുമ്പോ സമയം 8 മണി അതിക്രമിച്ചിരിക്കും.  പിന്നെയാണ്  എനിക്ക്   ഏറ്റവും  ഇഷ്ടമല്ലാത്ത   കര്‍മ്മം  “ പല്ല് തേപ്പ്”   .  അത്  ഇപ്പോള്‍  എന്റെ ജീവിതത്തിന്റെ  ഒരു  ഭാഗമായി  കഴിഞ്ഞിരിക്കുന്നു. അതിനുപിന്നാലെ  കൊണ്ടോയിതരുന്ന  ആ സാമൂഹ്യസേവകന്റെ  പാട്ട്  കേട്ട്  സൈക്കിലിനു പിന്നിലിരുന്നു  തണുത്ത,  ചൂടുള്ള  വാര്‍ത്ത‍  നിറഞ്ഞ  പത്രം. രാവിലെ  വരുന്ന  പത്രത്തിനെ  ആരും ചൂടുള്ള  വാര്‍ത്ത  എന്ന ലേബല്‍  ചാര്‍ത്താറില്ല.  മലയാള  പത്രങ്ങളില്‍  മാത്രം  കണ്ടു വരുന്ന  ചില  വാര്‍ത്തകള്‍  ഉണ്ട്.  അത്  വായിച്ചാല്‍  എന്താണ് അറിയില്ല  എനിക്ക്  തനിയെ  ഇക്കിളിയാവും.

 എനിക്ക്  ഇംഗ്ലീഷ്  പത്രം  വരുത്തി  വായിക്കണം  എന്നുണ്ട്. പക്ഷെ  ഇംഗ്ലീഷ്  അറിയില്ല.  ഇംഗ്ലീഷ്  കുറച്ചുകൂടി  നന്നായിട്ട് പഠിക്കണം.  സൗന്ദര്യമുള്ളത്  മാത്രമാണ്  എല്ലാകാര്യത്തിലും ഏക  ആശ്വാസം.  പക്ഷെ  അതുക്കൊണ്ട്  മാത്രം  കാര്യമില്ലലോ. ഫാമിലി  സെറ്റപ്പൊന്നും  മൊത്തത്തില്‍  ശരിയല്ല.  വാപ്പ  വല്ല കച്ചവടക്കാരനായിരുന്നെങ്കില്‍...,  ഗോല്‍ഡോ,  റബറോ.., ഉള്ളിയെങ്കിലും.  എപ്പോ  നോകിയാലും  ഒരേ  കിടപ്പാ... ആയക്കാലത്ത്  ഒരു  സ്ഥലവും  വാങ്ങിച്ചിട്ടില്ല  ഒരു  കുറിയിലും ചേര്‍ന്നിട്ടില്ല.  രാവിലെ  തൊട്ട്‌  വയ്കുന്നേരം  വരെ  മലര്‍ന്നു കിടന്നു  മാതൃഭൂമി  പേപ്പര്‍  വായിചിരിക്കുവാ...  പിന്നെ  ഇത്ത.  എപ്പോ  നോകിയാലും  പശുവിന്റെ  പിറകെ.  ഉള്ള പശുവിനെ  വളര്‍ത്തുന്നതിനു  പകരം  വല്ല  പോമേറിയന്‍ പട്ടിനെ  വളര്‍ത്തിക്കൂടെ  പട്ടി  പാല്  തരില്ലന്നല്ലേയുള്ളൂ.  പല മില്‍മയില്‍  നിന്നും  വാങ്ങാലോ.  ഇനി  ഉമ്മ.  അടുക്കളയില്‍ പുകയുമായി  ഇപ്പോഴും  മല്‍പ്പിടിതത്തിലാ.  ഉമ്മാക്  ഇല്ലാത്ത അസുഖമൊന്നും ശാസ്ത്രം കണ്ടുപിടിച്ചട്ടില്ല...!!!

പൊതുവേ എല്ലാരും ആദ്യം ചെയുന്ന ഒരു കാര്യമുണ്ട്. ചായകുടി. അതും സുലൈമാനി. പലയിടത്തും പല പേരാണ്, കട്ടന്‍ചായ എന്ന് പറഞ്ഞാല്‍ പെട്ടെന്ന് അറിയും. വീടിന്റെ അടുക്കള ഇതുവരെ കാണാത്ത എനിക്ക് സ്വന്തമായി ചൂടുവെള്ളം പോലും തിളപിക്കാന്‍ അറിയില്ല. പിന്നെ എങ്ങനെ ആണ് ഒരു സുലൈമാനി ഉണ്ടാകുന്നത്. എന്നെ പോലത്തെ മുട്ടാളന്മാര്ക് സുലൈമാനി ഉണ്ടാക്കാന്‍ എന്നവണ്ണം പടച്ചോന്‍ സൃഷ്‌ടിച്ച രണ്ടു തരക്കാരുണ്ട് ഒന്ന് സ്നേഹനിധിയായ ഉമ്മ. രണ്ടാമതെത് പറയാന്‍ എന്റെ വിനയം എന്നെ സമ്മതികുന്നില്ല. എന്റെ ഉമ്മയാണ് എന്നും ആ കൃത്യം നിര്‍വഹിച്ചു തരുന്നത്. (എന്നെ പോലത്തെ ഒരു പാവത്താന്‍ എന്തിനാണ് അടിക്കളയില്‍ കേറുന്നത്)
പതിവ് പോലെ ഞാന്‍ സുന്ദരമായ ശബ്ദത്തില്‍ അലറി “ഉമ്മാ 
സുലൈമാനി

കേട്ടില്ലാത്തത് കൊണ്ടല്ല മറുപടി ഉണ്ടായില്ല. ഇന്നലെ  നടന്ന പഴഞ്ചന്‍ വഴക്കിന്റെ റിപ്ലേ നടന്നു കൊണ്ടിരിക്കുകയാണ്. തീരുന്ന കണക്കില്ല. എല്ലാ വീട്ടിലും ഉണ്ടാവുമല്ലോ ഒരു പൊരുത്തകേടു... കലാപക്കെടുതി സുലൈമാനിയെ വിഴുങ്ങി. അത് മുടങ്ങി. സുലൈമാനി കിട്ടാതെ വീട്ടിലെനിക്ക് ഇരിക്കാണോ നില്‍ക്കാനോ പറ്റില്ല. ഇരിക്കുമ്പോ ഛര്‍ദിക്കാന്‍ തോന്നും. നില്‍ക്കുമ്പോ കയ്യും കാലും വിറയ്ക്കും. സത്യം പറയാലോ സുലൈമായുടെത്രയും രുചിയിള്ളോരു സാധനം ഞാന്‍ ജീവിതത്തില്‍ കുടിച്ചിട്ടില്ല. എന്റെ ഉമ്മായാനെ സത്യം.........
 വീട്ടിലെ വഴക്കിന്റെ പേരില്‍ സുലൈമാനി വേണ്ടെന്നു വെയ്ക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. പക്ഷെ എന്ത് ചെയ്യാന്‍. എന്റെ വിനയം മാറി ഞാന്‍ ആ സത്യം വിളിച്ചു പറഞ്ഞു. യുറേക്കാ.... ഒരു പെണ്ണ് കെട്ടണം.

ഒരു സുലൈമാനി കുടിക്കാന്‍ വേണ്ടി എന്ത് ചെയ്യുവാനും ഞാന്‍ തയ്യാറായിരുന്നു. അങ്ങനെ ജീവിതത്തിന്റെ ഒരു സുപ്രധാന തീരുമാനം ഞാന്‍ എടുത്തു. സുലൈമാനിക്ക് വേണ്ടി പെണ്ണ് കെട്ടാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഓരോ സുലൈമാനിയിലും ഒരിത്തിരി മുഹബ്ബത്ത് വേണമല്ലോ...

മൂന്നാന്റെയൊപ്പം പെണ്ണ് കാണാന്‍ പോകാന്‍ സമയമില്ല. സുലൈമാനി ചൂടാറിപോകില്ലേ. ഇനി പെണ്ണ്കെട്ടാന്‍ ഏതു ബസ്‌ പിടിച്ചു പോവേണ്ടി വരുവോ എന്തോ...!!!

ഒട്ടും വ്യ്കിയില്ല. ബൈക്ക് എടുത്തോണ്ട് ഞാന്‍ ഒരൊറ്റ പോക്കായിരുന്നു. ഞങ്ങളെ പോലുള്ളവര്‍ക്ക് ദൈവം കനിഞ്ഞനുഗ്രഹിച്ചു തന്ന ദേശിയ വാഹനമാനല്ലോ ബൈക്ക്. ബൈക്കിന് പിന്നില്‍ വേറൊരു കഥയുണ്ട്. (അത് പിന്നെ പറയാം, ഇപ്പൊ സമയമില്ല.)  പല പെണ്‍കുട്ടികളെയും കണ്ടു. ഒന്നിനെയും എനിക്ക് അങ്ങട്ട് പിടിച്ചില്ല. വീണ്ടും പോരുത്തകേട്‌.. ഇപ്പോഴത്തെ പെണ്ണുങ്ങള്‍ അങ്ങനെ ആണല്ലോ കണ്ണാടിയുടെ മുന്നില്‍ അഖണ്ടതപസ്സിരുന്നു, ഉടുത്തൊരുങ്ങി വെറുതെ നടന്നോളും. പിറകില്‍ നിന്ന് നോക്കുമ്പോള്‍ നല്ല ചുരിദാര്‍ ഒക്കെയിട്ട് പോകുന്നത് ചിലപ്പോള്‍ “വല്യമ്മ” ആയിരിക്കും...
പെണ്ണ്കെട്ടണം ആഗ്രത്തോടെ പരവശനായി ഞാന്‍ ബൈക്കില്‍ മെല്ലെ ചുറ്റിനടന്നു. അവള്‍ എവിടെയാനെന്നു എന്റെ ഹൃദയം തേടിക്കൊണ്ടിരുന്നു. എതൊരു പ്രണയത്തിന്റെയും പാശ്ചാത്തല സംഗീതം പോലെ ആ നിമിഷം ഞാനും എവിടെനിന്നോ ഒരു സംഗീതം കെട്ടൂ...

          “ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായി അവിടുത്തെ
          അരികില്‍ ഞാന്‍ ഇപ്പോള്‍ വന്നെങ്കില്‍...,
          ഒരു നോക്ക് കാണാന്‍...., ഒരു വാക്ക് കേള്‍ക്കാന്‍..
          ഒരുമിച്ചാ ദുഖത്തിന്‍ പങ്കുചേരാന്‍...”

ആദ്യ ദര്‍ശനേയ പ്രണയം എന്ന് ഇംഗ്ലീശില് പറയുന്നപോലെ, love at first  sight എന്ന് സംസ്കൃതത്തില്‍ പറയുന്നപോലെ ഞങ്ങള്‍ പരസ്പരം കണ്ടു. പ്രഭാത കിരണങ്ങല്‍ക്കിടയിലൂടെ നടന്നു വരുന്ന ഗ്രീക്ക് ദേവത. തക്കാളി കവിള്‍, ക്യാരട്ട്‌ പോലത്തെ ചുണ്ട്, വെളുത്തുള്ളി പോലെ പല്ല്.. ഒരു പച്ചക്കറി കടയിലേക്ക് നോകുന്നതുപോലത്തെ ഒരു രസം, ഒരു കുളിര്.
അവള്‍ മന്ദംമന്ദം നടന്നുകയറിയത് ഒരു ഇന്ത്യന്‍ കോഫി ഹൌസിലെക്കാണ്. ഞാന്‍ ബൈക്ക് വഴിയരികില്‍ നിര്‍ത്തി. അവളുടെ പിന്നാലെ ഞാനും കടയിലേക്ക് കേറി. പ്രണയത്തിന്റെ ചരിത്രത്തില്‍ അങ്ങനെ എന്റെ പേരില്‍ ഒരു അദ്ധ്യായം തുടങ്ങി.   കോഫി ഹൌസിന്റെ ഇടനാഴിയിലൂടെ അവളുമൊത്ത്‌ നടന്നു.  കോഫി ഹൌസിന്റെ എറണാകുളം ബ്രാഞ്ചില്‍ മാത്രം കണ്ടുവരുന്നൊരു പ്രിത്യേകതരം പപ്പടംക്കുത്തിയുണ്ട്. അത് എന്റെ പാന്റില്‍ തട്ടി തറയില്‍ വീണു. ആ ശബ്ദം കേട്ട് അവള്‍ തിരിഞ്ഞു നോക്കി. ഓള്‍ടെ ആദ്യത്തെ നോട്ടം. അപ്പൊ ഞാന്‍ വടിയായിരുന്നെങ്കില്‍ എന്റെ ശവത്തിനു ചിരിച്ച മുഖായിട്ടുണ്ടാവും.

“ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍,
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളി മലര്‍ തേന്‍കിളി.
പൈങ്കിളി മലര്‍ തേന്‍കിളി.......”
ശ്ശ്ശ്ശ്ടിം...!!! സോഡാ പൊട്ടിച്ച ശബ്ദം.
മുളക് സോഡാ എനിക്കൊരു വീക്നെസ്സാണ്. സോഡാ പൊട്ടിച്ചു  ഒഴിക്കുമ്പോ എന്റെ സാറേ പിന്നെ ചുറ്റുള്ളതൊന്നും കാണാന്‍ പറ്റില്ല. ആ ഗ്ലാസ്സിനുള്ളിലെ ഗ്യാസ് മാത്രം.
“എന്റെ ഓര്‍മയില്‍ പൂത്തുനിന്നൊരു  മഞ്ഞമന്ദാരമേ.....
എന്നില്‍ നിന്നും പറന്നു പോയൊരു ജീവചൈതന്യമേ....”
അവള്‍ ഒരു ആളൊഴിഞ്ഞ കസേരയില്‍ ഇരുന്നു. എതിര്‍വശത്തായി ഞാനും.

  ഞാന്‍ പൊക്കറ്റിലേയ്ക്ക് ഒന്ന് കണ്ണോടിച്ചു നോകിയിട്ടു രണ്ടു സുലൈമാനി തരാന്‍ പറഞ്ഞു. അവള്‍ ഒന്നും മിണ്ടിയില്ല. ഞാന്‍ ഭയങ്കര ചീപ്പാണെന്നു വിചാരിക്കുവോ?? ചീപ്പെല്ലാം തന്നെയാണ്. എന്നാലും അങ്ങനെ വിചാരിക്കാന്‍ പാടില്ലലോ....
എന്റെ കണ്ണ് അവിടത്തെ വിലവിവരപട്ടികയില്‍ പതിഞ്ഞു. അത് കണ്ടു ഞാന്‍ ഞെട്ടി പോയി.
               ചായ...............................6.00
              കോഫി.............................7.00
              കട്ടന്‍ചായ.......................4.00
കട്ടന്‍ചായക്ക് (സുലൈമാനി) വെറും നാല് രൂപ. എനിക്ക് എന്റെ തന്നെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല. യഥാര്‍ത്ഥവും സ്വപ്നവും തമ്മില്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാന്‍. അതിരില്ലാത്ത സന്തോഷം. ഒരുമാതിരി, സൈമണ്ട്സിന്റെ വിക്കെറ്റ് കിട്ടിയ ശ്രീശാന്തിനെ പോലെ ഞാന്‍ എന്തെക്കെയോ ചെയ്തു. ഇടവും വലവും ഇരുന്നു ആള്‍ക്കാര്‍ സംസാരിക്കുമ്പോഴും നേര്‍ത്ത ചില ശബ്ദങ്ങള്‍ മാത്രമേ ഞാന്‍ കേട്ടോളു. എന്റെ മനസ്സ് മുഴുവന്‍ ആ വിലയായിരുന്നു. ഞാന്‍ ചോദിച്ചു വാങ്ങിയ..,,, ആദ്യത്തെ കാഴ്ചയില്‍ എന്നെ വീഴ്ത്തിയ സുലൈമാനിടെ വില. മുമ്പ് പല തവണ ചായ കുടിച്ചിട്ടുടെങ്കിലും ചായ ഒരു അത്ഭുതമായി തോന്നിയത് ആദ്യമായിരുന്നു.

അങ്ങനെ ആ ചായ കുടിച്ചു കഴിഞ്ഞപ്പോള്‍ തിലകന്‍ സാറിന്റെ വാക്കുകള്‍ എന്റെ കാതില്‍ മുഴങ്ങി . കിസ്മത്ത് എന്നൊന്നുണ്ട്. അതിനെ ആര്‍ക്കും തടുക്കാന്‍ കഴിയില്ല. എന്റെ ഇഷ്ടം അനുസരിച്ചായിരുന്നെങ്കില്‍ ഞാനിപ്പോ ഉമ്മാന്റെ സുലൈമാനി കുടിക്കുന്നുണ്ടാവൂലെ.... അല്ലാതെ ഇവിടെ വന്നു സുലൈമാനി കുടിക്കുവോ.?? കിസ്മതാണ് സാറെ ഇത്.
പിന്നെ, ഓരോ സുലൈമാനിയിലും ഒരിത്തിരി മുഹബ്ബത് വേണം. അത് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഓള് എന്നെ തന്നെ നോക്കിയിരിക്കണം.

അപ്പൊതന്നെ ഞാന്‍ ഉമ്മാന്റെ സുലൈമാനി വേണ്ടാന് വെച്ച് വന്ന ബൈക്കില്‍ തന്നെ എല്ലാ ദിവസവും ഇവിടെ വരാന്‍ തീരുമാനിച്ചു.  ഇതിനോട് തോന്നുന്ന ഒരു commitment വേറെയോന്നിനോടും എനിക്ക് ഉണ്ടാവുലാ. കാരണം സുലൈമാനി കുടിച്ചാള്ക്ക് അല്ലെ അതിന്റെ രുചി അറിയാവുള്ളൂ....


17 comments:

  1. കഥയുടെ തലക്കെട്ട്‌ നല്ലതാണ്. അനുയോജ്യമായ സ്ഥലങ്ങളില്‍ പാട്ടുകള്‍ എഴുതിയിരിക്കുന്നത് വായനക്ക് സുഖം പകരുന്നു. കഥയെ വികസിപ്പികാനുള്ള നിന്റെ കഴിവ് അപാരമാണ്. തുടര്‍ന്നും എഴുതുക. എല്ലാ വിധ ആശംസകളും.... :)

    ReplyDelete
    Replies
    1. കുഞ്ഞോളിത്താ..... നന്ദിയുണ്ട്. ഞാന്‍ ആരാണെന്നു ഇത്താക്ക് ശരിക്കും മനസ്സിലായിട്ടില്ലായിരുന്നു അല്ലെ???

      Delete
  2. സൂപ്പര്‍ സുലൈമാനി .... ഇഷ്ട്ടപെട്ടു

    ReplyDelete
  3. നന്ദിയുണ്ട് റിയാസിക്ക...

    ReplyDelete
  4. ആഹാ സുലൈമാനിയില്‍ തുടങ്ങിയ പ്രണയം നല്ല പശുവിന്‍ പാലില്‍ ഉള്ള ചായയില്‍ അവസാനിച്ചു ബ്രൂകോഫിയില്‍ എത്തി സമംഗളം മംഗല്യം ആവട്ടെ

    ReplyDelete
    Replies
    1. അയ്യോ..., അവസാനിക്കല്ലേ എന്നാണു എന്റെ പ്രാര്‍ത്ഥന.. :)

      Delete
  5. നല്ല രുചിയുള്ള സുലൈമാനി...
    നല്ല നര്‍മ ഭാഷ...
    ആശംസകള്‍..,..

    ReplyDelete
    Replies
    1. മനോജേട്ടാ....., പെരുത്ത് നന്ദിയുണ്ട്.. :)

      Delete
  6. നന്നായിരിക്കുന്നു...

    ReplyDelete
  7. കൊള്ളാമല്ല്. നല്ല ശൈലി. അപ്പോ സുലൈമാനി കുടിക്കാനാണല്ലേ കല്യാണം ??

    ReplyDelete
    Replies
    1. ശൈലിയൊന്നു മാറ്റി പിടിച്ചതാണ്... സുലൈമാനി കുടിക്കാനും കുടിപ്പിക്കാതിരിക്കാനും ആണ് കല്യാണം

      Delete
  8. ഒരു പച്ചക്കറിക്കട പോലുള്ള ഈ ബ്ലോഗില്‍ കയറാനുള്ള എന്റെ കിസ്മത്തേ....ഒരു സുലൈമാനി മുഹബ്ബത്തില്‍ നിന്നൊരു മനോഹര ഹാസ്യം.

    ReplyDelete
    Replies
    1. എന്റെ ബ്ലോഗ്ഗ് കണ്ടിട്ട് പച്ചക്കറി കട പോലെ തോന്നിയോ?? അതെന്താ???

      Delete
  9. എന്നിട്ട്.. സുലൈമാനി കുടിച്ചു കല്യാണം കഴിച്ചോ..?

    ReplyDelete