Friday 19 June 2015

യോഗയുടെ പേരില്‍ സമുദായ വഞ്ചനയോ?


"Practice Yoga: It works on the body, mind, emotions and energy. Live Life to its full potential. Ministry of AYUSH, Govt. of India"  
കേന്ദ്ര സര്‍ക്കാരിന് കീഴിലെ ആരോഗ്യ വകുപ്പ് ജൂണ്‍ 21ന് ആചരിക്കുന്ന യോഗ ദിനാചരണത്തിനു ഭാഗമായി മൊബൈല്‍ വഴി അയയ്ക്കുന്ന സന്ദേശമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ സന്ദേശം എനിക്ക് കിട്ടിയപ്പോഴാണ് ഇതിനു പിന്നിലെ ചില വിവാദങ്ങള്‍ ഞാന്‍ ഓര്‍ത്തതും അതിനെ പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിച്ചതും.

 

 ഇന്ത്യയിലെ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡും കേരളത്തില്‍ മുസ്ലിംലീഗുമാണ് മതവികാരം ഇളക്കിവിട്ട് യോഗ ദിനാചരണ പരിപാടികള്‍ക്കെതിരെ സജീവമായി രംഗത്ത് വന്നത്. ബിജെപി വിരുദ്ധ രാഷ്ട്രീയമാണ് ഇതിനു കാരണം. എല്ലാം ഈ കണ്ണുകളിലൂടെ നോക്കിക്കാണുന്നത് ജനാധിപത്യത്തിനും മതേതരത്യത്തിനും ഒരുപോലെ അപകടമാണെങ്കിലും മുസ്‌ലിം സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന്‍ സൂര്യനമസ്കാരം ഒഴിവാക്കിയാണ് 21ന് യോഗ ദിനാചരണം നടത്തുന്നത്. 47 മുസ്‌ലിം രാജ്യങ്ങള്‍ ഉള്‍പ്പടെ 191-ഓളം രാജ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വിവധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട് എന്നതുംക്കൂടി ഇതിന്റെ ഒപ്പം കൂട്ടിവായിക്കണം. ഇനി യോഗയും സൂര്യനമസ്കാരവും എന്താണെന്ന് നോക്കാം.


ഭാരതീയ ഋഷിവര്യന്മാരാല്‍ മനുഷ്യന്റെ മാനസികവും, ശാരീരികവും, ആത്മീയവുമായ സുസ്ഥിതിയ്ക്ക് വേണ്ടി രചിക്കപ്പെട്ട ശാസ്ത്രമാണ് യോഗ. ശാസ്ത്രം എന്നതിന് പുറമേ ഒരു ജീവിതചര്യക്കൂടിയാണ് യോഗ എന്ന് പറയാം. BC 200-മാണ്ടില്‍ പതഞ്‌ജലി മഹര്‍ഷി രചിച്ച ‘യോഗസൂത്ര’മാണ് യോഗയെ സംബന്ധിക്കുന്ന ആദ്യത്തെ ഗ്രന്ഥമായി പരിഗണിച്ചു വരുന്നത്. ആദിശേഷന്‍റെ അവതാരമായിട്ടാണ് പതഞ്ജലി മഹര്‍ഷിയെ കരുതുന്നത്. കെട്ടുകഥയെന്നു തോന്നുന്ന യോഗസൂത്രത്തിലെ പല വാക്യങ്ങള്‍ക്കും സൂക്ഷമാര്‍ത്ഥങ്ങളുണ്ടെന്ന് ചരിത്ര ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇനി സൂര്യനമസ്കാരത്തിലേക്ക് നോക്കിയാല്‍ മനസ്സിന് എകാഗ്രതയും ശാന്തതയും കൈവരക്കാന്‍ യോഗി പരിശീലിക്കുന്ന ഒരു വ്യായാമം മാത്രമാണ് സൂര്യനമസ്കാരം. ദൃഡമായ ശരീരത്തെ മയപ്പെടുത്തുന്ന ശിഥിലീകരണ വ്യായാമവും മനസ്സിന് എകാഗ്രത നല്‍കുന്ന സൂര്യനമസ്കാരവും പരിശീലികച്ച് കഴിഞ്ഞാണ് ഒരാള്‍ യോഗയിലെക്ക് കടക്കേണ്ടതുള്ളൂ. യോഗ ദിനാചരണത്തിന്റെ ഭാഗമായി ധൃതിയില്‍ കുറെ ആസനങ്ങള്‍ ചെയ്തു തൃപ്തി അടങ്ങാതെ ജനങ്ങളെ യോഗയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അങ്ങനെയുണ്ടെങ്കില്‍ത്തന്നെ ഈ കാലഘട്ടത്തില്‍ ജനങ്ങളില്‍ നിന്ന് അകന്നു പോയ യോഗയെ പഴയ ജനപ്രീതിയിലേക്ക് കൊണ്ടുവരുവാന്‍ ഈ ദിനാചരണത്തോടെ കഴിയും. യോഗയുടെ പേരില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുന്നത് തീര്‍ത്തും ഒഴിവാക്കേണ്ടതുണ്ട്. സൂര്യനമസ്കാരത്തിനിടയില്‍ ഉരുവിടേണ്ട മന്ത്രങ്ങളെകുറിച്ചാണ് കൂടുതല്‍ വിവാദം കൊഴുക്കുന്നത്. സൂര്യന് ദൈവപരിവേഷം കൊടുക്കുന്ന കാര്യങ്ങള്‍ ഉള്ളതുക്കൊണ്ടാണ് തങ്ങള്‍ സൂര്യനമസ്ക്കാരത്തെ എതിര്‍ക്കുന്നത് എന്നാണ് ഇത്തരക്കാരുടെ വാദം. 


ഒരു മുസ്‌ലിം ദൈവപരിവേഷം സൂര്യന് നല്‍കാതെ ഈ മന്ത്രങ്ങള്‍ മാത്രം ഉരുവിട്ടുവെങ്കിലും മതത്തില്‍ നിന്നും പുറത്തുപോകാന്‍ ഇത് കാരണമാകില്ല എന്നാണ് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാവുക. നിര്‍ബന്ധിതാവസ്ഥയില്‍ ബഹുദൈവാരാധന ചെയ്താലും തന്റെ ഹൃദയത്തില്‍ അല്ലാഹുവിനോടുള്ള ഭയം കാത്തുസൂക്ഷിക്കുന്ന ഒരാള്‍ താന്‍ ചെയ്ത ബഹുദൈവാരാധനയുടെ പേരില്‍ ശിര്‍ക്ക് (ദൈവത്തില്‍ പങ്കുചേര്‍ക്കല്‍- ബഹുദൈവാരാധന) ചെയ്തവുടെ കൂട്ടത്തില്‍പ്പെടില്ല. ഇനി സൂര്യനമ്സക്കാരത്തില്‍ എവിടെയാണ് നിര്‍ബന്ധിതാവസ്ഥ എന്ന ചോദ്യമാണ് ബാക്കിനില്‍ക്കുന്നത്. ഇപ്പോഴത്തെ നിലയില്‍ നിര്‍ബന്ധിതാവസ്ഥ എന്നത് ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലെങ്കിലും, മന്ത്രങ്ങള്‍ ഒന്നും ചൊല്ലാതെ ചെയ്‌താല്‍ കുഴപ്പമില്ല എന്നതാണ് ഇതിന്റെ മറ്റൊരു ലൈന്‍. 

സൂര്യനമസ്കാരം ഒരു ശരീരപ്രവര്‍ത്തി മാത്രമാണ്. മന്ത്രം ഉരുവിട്ടുക്കൊണ്ട് ചെയ്താലും മന്ത്രം ചൊല്ലാതെ ചെയ്താലും രണ്ടിനും ഒരേ ‘ഇഫെക്റ്റ്’ ആണ് ലഭിക്കുകയുള്ളൂ. പക്ഷെ ഇതിനെയും എതിര്‍ക്കുന്നവരുടെ ന്യായം ഫാത്തിഹയും, മറ്റു പ്രാര്‍ഥനകളും ചൊല്ലാതെ നമസ്കാരത്തിന്റെ ആഗ്യംങ്ങള്‍ മാത്രം കാണിച്ചാല്‍ അതിനെ നമസ്കാരം എന്ന് വിളിക്കാന്‍ പറ്റില്ലല്ലോ. അപ്പോള്‍ മന്ത്രം ഇല്ലാത്ത സൂര്യനമസ്കാരത്തെ എങ്ങനെയാണ് സൂര്യനമസ്ക്കാരം എന്ന് വിളിക്കുക എന്നാണ്. മുസ്ലിങ്ങള്‍ നിര്‍വ്വഹിക്കുന്ന നമസ്കാരം ഒരു ആരാധനയാണ്. അതുക്കൊണ്ടാണ് പ്രാര്‍ത്ഥനക്കൂടാതെ നമ്സ്കരിച്ചാല്‍ അതിനെ ‘നമസ്കാരം’ എന്ന് പറയാത്തത്. പക്ഷെ സൂര്യനമസ്കാരം വെറും വ്യായാമം ആണെന്നിരിക്കെ അതിനു മൂട് താങ്ങാന്‍ ഒരു ആരാധനകര്‍മ്മമായ ‘നമസ്കാരത്തെ’ കൂട്ട് പിടിക്കുന്നത് ന്യായത്തിന് യോജിക്കുന്നതല്ല. ചുരുക്കിപ്പറഞ്ഞാല്‍ ഫാത്തിഹയും മറ്റു പ്രാര്‍ഥനകളും ഓതി നമ്സകരിക്കുമ്പോള്‍ ശരീരത്തിന് ഉണ്ടാകുന്ന പ്രവര്‍ത്തനം തന്നെയാണ് ഫാത്തിഹയും, മറ്റു പ്രാര്‍ഥനകളും ചൊല്ലാതെ നമ്സക്കരിക്കുമ്പോഴും പ്രവര്‍ത്തിക്കേണ്ടതുള്ളൂ. ശരീരത്തിന് കിട്ടുന്ന വ്യായാമത്തിന്റെ ആകെത്തുക കൂട്ടിയാലും രണ്ടും സമാസമം. യോഗിമാരും സന്യാസിമാരും പ്രത്യേകിച്ച് ഹിന്ദുക്കളും മാത്രം ചെയ്യുന്ന ഒരു അഭ്യാസമായി യോഗയെ ചിത്രീകരിക്കരുത് എന്ന് അഭ്യര്‍ത്തിക്കുന്നു.

 “യോഗി തപസ്വികളെക്കാലും ജ്ഞാനികളെക്കാലും കര്‍മ്മികളെക്കാലും ഏറ്റവും ശ്രേഷ്ഠനാകുന്നു. അതിനാല്‍ നീ യോഗിയായി ഭവിച്ചാലും” – ഭഗവത്‌ഗീത

5 comments:

  1. Absolutely right. And well written.

    ReplyDelete
  2. എന്തെങ്കിലും അല്ല എന്നു വെറുതെ അങ്ങ് പറഞ്ഞാൽ മതിയോ?

    ധ്യേയഃ സദാ സവിതൃ മണ്ഡല മദ്ധ്യവര്‍ത്തി
    നാരായണഃ സരസിജാസന സന്നിവിഷ്ടഃ
    കേയൂരവാന്‍ മകരകുണ്ഡലവാന്‍ കിരീടി
    ഹാരീഹിരണ്മയവപുര്‍ധൃതശംഖചക്രഃ

    അര്‍ത്ഥം

    കിരണങ്ങളുതിരുന്ന ഹിരണ്മയശരീരത്തില്‍ മകരകുണ്ഡലങ്ങളും കിരീടവും മാലകളും അണിഞ്ഞ് ശംഖചക്രങ്ങള്‍ ധരിച്ച് സവിതൃമണ്ഡലത്തിന്‍ടെ മദ്ധ്യത്തില്‍ എപ്പോഴും പത്മാസനസ്ഥനായിരിക്കുന്ന നാരായണന്‍ സദാ ആരാധ്യനാകുന്നു.

    സൂര്യന്‍റെ നമസ്കരിക്കുന്ന രീതിയില്ലുള്ള ശാരീരിക വ്യായാമമാണ് സൂര്യനമസ്കാരം ശാരീരികവും മാനസികവുമായ വികാസം ഉണ്ടാക്കുന്നൊരു വ്യായാമമുറയാണിത്. ശരിയായ രീതിയില്‍ അനുഷ്ടിക്കുന്നതിലൂടെ അവയവങ്ങള്‍ക്ക് ബലിഷ്ഠതയും ശക്തിയും കൈവരുന്നു. പാശ്ചാത്യനാടുകളിലും ഇന്ന് ഈ ആചാരരീതിക്ക് പ്രശസ്തി വര്‍ദ്ധിച്ചുവരികയാണ്. വേദകാലം മുതല്‍ ഭാരതീയര്‍ തുടര്‍ന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യനമസ്ക്കാരം.

    ശ്വാസക്രമം:-

    സൂര്യനമസ്ക്കാരസമയത്ത് ശ്വാസോച്ഛ്വാസം മൂക്കില്‍ കൂടി മാത്രമേ പാടുള്ളു. ശ്വാസം എടുക്കുന്നതിനെ പൂരകം ,വിടുന്നതിനെ രേചകം,അകത്തോ പുറത്തോ നിലനിര്‍ത്തുന്നതിനെ കുംഭകം എന്നിങ്ങനെ പറയുന്നു.സ്ഥിതി 1-ല്‍ പൂരകം,2-ല്‍ രേചകം,3-ല്‍ പൂരകം,4-ല്‍ രേചകം,5-ല്‍ കുംഭകം,6-ല്‍ പൂരകം,7-ല്‍ രേചകം,8-ല്‍ പൂരകം,9-ല്‍ രേചകം,10-ല്‍ കുംഭകം. കുംഭകം രണ്ടു വിധം :-ശ്വാസം പുറത്തുവിടാതെ ഉള്ളില്‍ നിര്‍ത്തുന്നതിനെ അന്തര്‍കുംഭകമെന്നും ശ്വാസം ഉള്ളില്‍ കയറ്റാതെ പുറത്തു നിര്‍ത്തുന്നതിനെ ബഹിര്‍കുംഭകം എന്നും പറയുന്നു.5,10 സ്ഥിതികളില്‍ ശ്വാസം ബഹിര്‍കുംഭകങ്ങളാണ്.

    ഐതിഹ്യം:-

    ചൂടും വെളിച്ചവും പ്രദാനം ചെയ്യുന്ന സൂര്യന്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഉണര്‍വ്വും ഉന്മേഷവും നല്‍കുന്നു. പ്രപഞ്ചം ഉണ്ടായ നാള്‍ മുതല്‍ ദേവന്മാര്‍ തുടങ്ങിയെല്ലാവരും തന്നെ സൂര്യനെ വന്ദിച്ചിരുന്നു എന്നാണ്‍ ഹിന്ദുമതവിശ്വാസം[അവലംബം ആവശ്യമാണ്]. ഹിന്ദുമതത്തിലെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ അതിനു തെളിവുകളുമുണ്ട്. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ ദേവന്മാരും അസുരന്മാരും സൂര്യനമസ്ക്കാരം ചെയ്തിരുന്നതായി പറയുന്നുണ്ട്. ആദിമനു തുടങ്ങി പരമ്പരാഗതമായി മനുഷ്യരും സൂര്യനെ നമസ്ക്കരിക്കുന്നു. മനുവിന്റെ കാലത്താണ് മനുഷ്യരാചരിക്കേണ്ട ആചാരങ്ങള്‍ക്ക് വിധിയും നിയമവും ഉണ്ടായത്. ഹിന്ദുമതവിശ്വാസികള്‍ അതു അന്ന് തുടങ്ങി ഇന്നുവരെയും അനുഷ്ഠിക്കുന്നുണ്ട്. കാലോചിതമായി ചില മാറ്റങ്ങള്‍ ഉണ്ടായെങ്കിലും നിത്യാചാരങ്ങള്‍ക്ക് വലിയ ലോപമൊന്നും ഉണ്ടായിട്ടില്ല.

    ശാസ്ത്രീയം:-

    സൂര്യനമസ്ക്കരത്തിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികള്‍ക്കും ചലനം സാദ്ധ്യമാകുന്നു.. പ്രഭാതസൂര്യരശ്മിക്ക് ത്വക്കില്‍ വിറ്റാമിന്‍-ഡി ഉല്പാദിപ്പിക്കുവാനുള്ള കഴിവ് ഉണ്ടെന്ന് ശാസ്ത്രം വിലയിരുത്തുന്നു. ഈ രശ്മികള്‍ക്ക് കാത്സ്യം ഉല്പാദനം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുമുണ്ട്. സൂര്യനമസ്ക്കാരം വഴി ഉദരങ്ങള്‍ക്കും ഉദരസംബന്ധമായ മറ്റ് അവയവങ്ങള്‍ക്കും വ്യായാമം ലഭിക്കുന്നു. അതുപോലെ തന്നെ അവയവങ്ങള്‍ക്ക് ദൃഢതയും ആരോഗ്യവും ലഭിക്കുന്നതിനാല്‍ രോഗാണുക്കളുടെ ആക്രമണവും കുറയുന്നു.

    തുടര്‍ച്ചയായി സൂര്യനമസ്ക്കാരം ചെയ്യുന്നതുവഴി അകാലവാര്‍ദ്ധക്യം ഒരു പരിധിവരെ തടയാനാകും. സന്ധികള്‍ക്ക് അയവ് വരുത്തുവാനും കുടവയര്‍ ഇല്ലാതാക്കുവാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നിലനിര്‍ത്താനും സൂര്യനമസ്ക്കാരം എന്ന ആചാരവിധിയിലൂടെ സദ്ധ്യമാകുന്നുണ്ട്.

    അവലംബം: ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും
    ====================================

    ReplyDelete
  3. ഇവനൊന്നും വേറെ ഒരു പണിയും ഇല്ലേ?

    ReplyDelete
    Replies
    1. ഇതൊക്കെ ആണല്ലോ പണി

      Delete