Saturday 3 November 2012

സപ്പളന്‍ പാച്ചുവും സംവേദി കോവാലനും


സലോബൈറ്റുകളെ നിങ്ങള്‍ക്കെന്റെ പ്രണാമം. ഈ മഹത്തായ വിശ്വസാഹിത്യ സമയംകൊല്ലി ലേഖനത്തില്‍ ഞാന്‍ പറയാന്‍ പോകുന്നത് പാച്ചുവിന്‍റെ കൊവാലനെയും കോവാലന്റെ പാച്ചുവിനെയും   കുറിച്ചാണ്. ആരാണാവോ ഈ പാച്ചുവും കോവാലനും???? സലോബൈറ്റുളോട് ഇവര്‍ ആരാണെന്നു പറയുന്നതിന് മുമ്പ് ആരല്ല സോറി ആരോക്കെയല്ല എന്ന് പറയണം.
ഗാന്ധിജിയുടെ ആഹ്വാനപ്രകാരം നിസ്സഹകരണ പ്രസ്ഥാനത്തോടെ പൊതുജീവനം നയിച്ച വ്യക്തിയാണോ ഈ പാച്ചു?? അതോ എന്നെപോലെ പേനയുമൊലിപ്പിച്ചു, എന്തെഴുതിയാലും വായിക്കാന്‍ കുളിച്ചു റെടിയായിരികുന്ന ബൂലോകജീവിയാണോ ഈ പാച്ചു?? എന്നാലല്ല. ഇവനാണ് ‘സപ്പളന്‍’ പാച്ചു.
ഇനി കോവാലചരിത്രം എന്താണാവോ??? ശമ്പളവും അതിനുപിറകെ കിമ്പളവും വാങ്ങി ഉച്ചത്തില്‍ തിരിയുന്ന പങ്കയ്ക്കു താഴെ മൂര്‍ദ്ധാവ് വിറയ്കുന്ന തരത്തില്‍ കൂര്‍ക്കംവലിച്ച്‌ ഉറങ്ങുന്ന ഗവ. ജീവനക്കാരനാണോ ഈ കോവാലന്‍??? അതോ പേര് സൂചിപ്പിക്കും പോലെ കോവളം കൊട്ടാരത്തിലെ ഇളയ തമ്പുരാന്‍ ആണോ ഈ കോവാലന്‍??? എന്നാല്‍ അതുമല്ല. ഇവനാണ് ‘സംവേദി’ കോവാലന്‍.
ഈ സലോബൈറ്റുകള്‍ക്കിടയില്‍ രണ്ടുതരക്കാരെയുള്ളൂ.... ഇമ്മിണി ക്വാ‘ണ്ടി’റ്റി കൂടിയ ധനികനും, ക്വാ‘ളി’റ്റി കുറഞ്ഞ ദരിദ്രരും. (എപിഎല്‍, ബിപിഎല്‍ എന്നും പറയാം). സുഖിയന്മാരും ദുഖിതരും എന്ന വിഭജനമൊന്നുമില്ല സലോബൈറ്റുകള്‍ക്കിടയില്‍.
ചിലര്‍ അങ്ങനെയാണ്, ഓള്‍ ഭാരവും പേറി അദേഴ്സിനെ ഉയര്‍ത്താന്‍ കിണഞ്ഞുശ്രമിക്കും. അത്തരക്കാരാണ് സപ്പളന്മാര്‍..  അതാണ്‌ ഈ സപ്പളന്‍ പാച്ചുവിന്‍റെ കിംവദന്തി. കിംവദന്തികളില്‍ കിംവദന്തിയായ സപ്പളചരിത്രം ഇപ്പൊ മസസ്സിലായോ??? മറ്റ്ചിലരാകട്ടെ സ്വന്തം വര്‍ക്കും ചുമതലകളും അന്യരിലേക്ക് ചാരി ഒഴിഞ്ഞു മാറി നില്‍ക്കും. ഇത്തരക്കാരാണ് സംവേദികള്‍. ഇതാണ് സംവേദി കോവാലന്‍റെ പോളിസി.
ഇനി സപ്പളന്മാരെയും സംവേദികളെയും നമ്മുക്ക് ചേരുംപടി ചേര്‍ക്കാം.
# സപ്പളന്മാര്‍ക്ക് സ്വപ്നങ്ങള്‍ ഉള്ളപ്പോള്‍ സംവേദികള്‍ക്ക് ഉള്ളത് ഗൂഡപദ്ധതികള്‍. (സ്വപ്നങ്ങള്‍ എന്താണെന്ന് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
# നേട്ടത്തിനുള്ള സാധ്യത സപ്പളന്‍ കണ്ടെത്തി ആ വഴി പോകുമ്പോള്‍ സംവേദികള്‍ തടസ്സങ്ങളെ പ്രവചിക്കുന്നു.
# സപ്പളന്‍മ്മാര്‍ക്ക് മുന്നില്‍ പുതുപുത്തന്‍ ലേടെസ്റ് സാധ്യതയുള്ളപോല് സംവേദിക്കു മുന്നില്‍ പഴംകഥകള്‍.
# കൂട്ടായ യത്നം വേണ്ടപ്പോള്‍ പ്രവര്‍ത്തി സംഘത്തിന്റെ ഭാഗമാണ് സപ്പളന്മാര്‍ പക്ഷേ സംവേദി സംഘത്തില്‍ ചേരാതെ ഒറ്റയ്ക്കും.
# സപ്പളന്മാര്‍ കാര്യങ്ങള്‍ പടപ്പടെന്നു നടപ്പാക്കുമ്പോള്‍, വേണമെങ്കില്‍ അത് നടന്നു കൊള്ളട്ടെയെന്ന് സംവേദി.
# “ഞാനിതു ചെയ്തുതരാ”മെന്നു സപ്പളന്മാര്‍, “ഇതെന്റെ ജോലിയല്ല” എന്ന് സംവേദി. (none of my business)
# “എനിക്ക് കാര്യമായി എന്തെങ്കിലും ചെയ്യണ”മെന്ന്‍ സപ്പളന്മാര്‍. “എന്തെങ്കിലും ചെയ്തു കിട്ടണം” എന്ന് സംവേദികള്‍.\
# പ്രശ്നപരിഹാരത്തിന്റെ ഭാഗമാണ് സപ്പളന്മാര്‍. സംവേദി ആകട്ടെ എന്നും പ്രശ്നത്തിന്റെ ഭാഗമാണ്.
# ഏതു പ്രശ്നത്തിനും സപ്പളന്മാര്‍ ഉത്തരം കണ്ടെത്തുമ്പോള്‍, സംവേദി ഏതുതരത്തിലും പ്രശ്നങ്ങള്‍ കണ്ടെത്തും.
# ഏവര്‍ക്കും ജയിക്കാമെന്ന് സപ്പളനമാര്‍, ഒരാള്‍ ജയിക്കണമെങ്കില്‍ മറ്റൊരാള്‍ തോറ്റെ പറ്റു എന്ന് സംവേദി.

നിങ്ങള്‍ ഇതില്‍ ആരാണ്?? സപ്പളനോ അതോ സംവേദിയോ?? തുറന്നുപറയാന്‍ ധൈര്യമുണ്ടെങ്കില്‍ ഒരു കമന്റായിട്ട് ഉത്തരം ഇവിടെ ഇടുക. എല്ലാരും ഒന്ന് അറിയട്ടെ നിങ്ങള്‍ ഒരു സപ്പളനാണോ അതോ സംവേദിയാണോ എന്ന്.............

                           

10 comments:

  1. ഞാനൊരു സപ്പസംവേദിമാന്യൻ ( ആരോടും പറയല്ലേ)

    ReplyDelete
    Replies
    1. ഹ ഹ ഹ .... ഞാന്‍ പറയില്ല. രഹസ്യമായിരിക്കട്ടെ...

      Delete
  2. ഞാന്‍ ഈ നാട്ടുകാരന്‍ അല്ല !
    ഞങ്ങള്‍ക്ക് അങ്ങിനെയൊന്നും ഇല്ല !
    ....
    കളികള്‍ ഇഷ്ടായി...കൊള്ളാം കേട്ടോ
    ആശംസകള്‍
    അസ്രുസ്
    ..ads by google! :
    ഞാനെയ്‌...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/

    ReplyDelete
    Replies
    1. ഒഹ്, ശരി. എന്നാ അങ്ങനെയാകട്ടെ.

      Delete
  3. ഞാന്‍ രാത്രികാലങ്ങളിലെ സപ്പളനും,പകല്‍ സമയത്തെ സംവേദിയു മാകുന്നു ............ഇടയ്ക്കു വൈക്കം മുഹമ്മദ്‌ ബഷീറും ............ഹ ഹ

    ReplyDelete
    Replies
    1. ഉറങ്ങുമ്പോയാണോ സപ്പളന്‍???

      Delete
  4. njaaan dhaa aaadyam paranja aa saadhanam, salappan!!!

    ReplyDelete
    Replies
    1. ithu vaayichu kazhinjappo maariyathalle. Hi Hi Hi

      Delete