Wednesday 20 February 2013

വിശ്വാസത്തെ മാനിക്കാത്ത വിശ്വരൂപം



“എല്ലാ മുസ്ലിങ്ങളും തീവ്രവാദികളല്ല, പക്ഷെ എല്ലാ തീവ്രവാദികളും മുസ്ലിങ്ങളാണ്” അല്‍പ്പം നാളുകള്‍ മുമ്പുവരെ പൊതുവേ കേട്ടിരുന്നൊരു വാചകമാണ് ഇത്. പക്ഷെ, “എല്ലാ മുസ്ലിങ്ങള്‍ തീവ്രവാദികളല്ല, എല്ലാ തീവ്രവാദികളും മുസ്ലിങ്ങളുമല്ല” എന്നതാണ് സത്യം.

ഈ അടുത്തിറങ്ങിയ ഒരു തമിഴ് ചിത്രത്തില്‍ തീവ്രവാദികള്‍ കൊല ചെയ്യുന്നതിന് മുമ്പ് ഖുറാനിലെ ആയത്തുകള്‍ ഒതുകയും നമസ്കരിക്കുകയും ചെയ്യുന്നതായി ചിത്രീകരിച്ചിരുന്നു. രൂക്ഷമായ പ്രതിഷേധത്തെത്തുടര്‍ന്ന് ആ സീനുകള്‍ പിന്നീട് മുറിച്ചുമാറ്റി. എന്നിരുന്നാലും ഈ പ്രതിഷേധങ്ങള്‍ അടങ്ങുന്നതിനു മുമ്പ് തന്നെ മുസ്ലിം വിരുദ്ധ പരമാര്‍ശങ്ങള്‍ ഉള്‍കൊള്ളുന്ന തരത്തില്‍ “വിശ്വരൂപം” സിനിമ ഇറങ്ങിയത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. ഇസ്ലാം എന്നും തീവ്രവാദത്തിനു എതിരാണ്.

അഭിനയ കലയില്‍ പ്രതിഭയും, പ്രശസ്തനുമായ കമലഹാസനില നിന്ന് ഇതുപോലൊരു അവതരണം പ്രതീക്ഷിച്ചിരുന്നില്ല. തീവ്രവാദവും അടിച്ചമര്‍ത്തലും വന്നുപോകുന്ന ഈ സിനിമയില്‍ വിവാദപരമായത് ചില സീനുകളില്‍ തീവ്രവാദികള്‍ ഒരു പ്രവര്‍ത്തനത്തിന് ഇറങ്ങിതിരിക്കുന്നതിനു മുമ്പ് കൂട്ടമായി നമസ്കരിക്കുന്നതും, മനുഷ്യരെ വധിക്കുമ്പോള്‍  ഖുറാനിലെ ചില ആയത്തുകള്‍ പശ്ചാത്തലത്തില്‍ കേള്‍ക്കുവാനും സാധിക്കും. മുസ്ലിം വിരുദ്ധമായ ഈ രണ്ടു കാര്യങ്ങളും ചിത്രീകരിച്ചില്ലെങ്കിലും കഥയില്‍ കാതലായ മാറ്റം വരില്ലായിരുന്നു. ചുരുക്കത്തില്‍ ഈ രംഗങ്ങള്‍ തികച്ചും ആസൂത്രിതമായ ചിത്രീകരിച്ചിരിക്കുന്നതായി സംശയിക്കാം.




പ്രസ്തുത സിനിമ പോസ്റ്ററുകളില്‍ “വിശ്വരൂപം” എന്നാ നാമം അറബിക് മോഡലില്‍ എഴുതിയിരിക്കുന്നത് കാണാം. ഇതിവിടെ എടുത്തുപറയേണ്ട കാര്യമൊന്നുമല്ല. ചില പ്രാദേശിക സംഘടനകള്‍ ഈ ചിത്രത്തിനെതിരെ പ്രതിഷേധവുമായി എത്തിയപ്പോള്‍ വാദിയെ പിടിച്ചു പ്രതിയാക്കുന്ന രീതിയിലുള്ള നയമാണ് മറ്റുള്ളവര്‍ സ്വീകരിച്ചത്. സെന്‍സര്‍ ബോര്‍ഡ്‌ അനുമതി കിട്ടിയ ചിത്രമാണ് ഇതെന്നും, അതിനാല്‍ പ്രദര്‍ശനം തടയുന്നത് നീതി രഹിതമാണെന്നുള്ള വാദം യുക്തിരഹിതമാണ്. അടുത്തിടെ “DAM 999” എന്ന സിനിമയുടെ പ്രദര്‍ശനം തമിഴ്നാട്ടില്‍  നിരോധിച്ചുക്കൊണ്ട്  സുപ്രീംകോടതി വിധിയില്‍ പറയുന്നത് ശ്രദ്ധിക്കുക “സിനിമ സെന്‍സര്‍ഷിപ്പ് നിബന്ധനകള്‍ പാലിച്ചിട്ടുണ്ട്. ഈ സിനിമ തമിഴ്നാട്ടില്‍ പ്രദര്‍ശിപിക്കുന്നതില്‍ തെറ്റില്ല. പക്ഷെ ഒരു ദേശത്തിന്റെ മുഴുവന്‍ വികാരത്തെ മാനിക്കുന്നതുക്കൊണ്ടാണ് പ്രദര്‍ശനം നിരോധിക്കുന്നതെന്ന്.... തമിഴ് നാട്ടില്‍ ഉള്ള ജനങ്ങളെക്കാള്‍  കൂടുതല്‍ പേര്‍ മുസ്ലിങ്ങളില്ലേ?? ഈ തരത്തില്‍ നോക്കിയാല്‍ ഒരു മതത്തെന്‍റെയും അതുവഴി ഒരു സമൂഹത്തെന്റെയും വികാരത്തെ മാനിച്ച് സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെയ്ക്കുകയോ ചുരുങ്ങിയത് ആ രംഗങ്ങള്‍ പിന്‍വലിക്കുന്നതോ ആയിരിക്കും ഉചിതം.     


6 comments:

  1. സിനിമക്ക് സിനിമകൊണ്ട് തന്നെ മറുപടി പറയണം

    ഒരു സംഗതിയെക്കുറിച്ച് രണ്ട് അഭിപ്രായമുണ്ടാകുന്നത് സ്വാഭാവികമാണ്.ഒരു ജനാധിപത്യരാജ്യത്ത്‌ ഇസ്ലാമിനെ വിമര്‍ശിച്ചു സിനിമയെടുക്കാന്‍ കമല്‍ഹാസനും അതിനെതിരെ പ്രധിഷേധം പ്രകടനം നടത്താന്‍ ജനങ്ങള്‍ക്കും അവകാശമുണ്ടായിരിക്കണം,ഞങ്ങള്‍ സിനിമയെടുക്കും നിങ്ങള്‍ പ്രധിഷേധം പ്രകടനം നടത്തരുത് എന്ന് പറയുന്നത് ഫാസിസമാണ്.

    ReplyDelete
  2. പ്രതിഷേധിക്കാനും സിനിമ പിടിക്കാനും എല്ലാര്‍ക്കും അവകാശമുണ്ട്. ഈ സിനിമക്കെതിരെ പ്രതിഷേധിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണ് എന്ന് പറയുന്നത് തീര്‍ത്തും തള്ളിക്കളയേണ്ട ഒരു കാര്യമാണ്.

    ReplyDelete
  3. ഇസ്ലാം സമാധാനത്തിന്റെ മതം ...
    തികച്ചും പൈശാചികമായ രീതിയില്‍ അക്രമങ്ങളും കൈയാംകളികലുമായി സമരം നടത്തുമ്പോള്‍ ഇസ്ലാമിന്റെ
    ശത്രുക്കള്‍ ആഗ്രഹിക്കുന്നതു എന്താണോ .. അത് നടപ്പിലാക്കപെടുന്നു ...
    കേവലം ഒരു സിനിമാ ഡയലോഗിന്റെ മുന്നില്‍ വിറച്ചു മുട്ടുകുത്തുന്ന
    മുസ്ലിയാക്കാന്‍മാര്‍ ഉണ്ടാവും എന്നാല്‍ ഇസ്ലാമിക ആശയങ്ങള്‍ തകര്‍ക്കാന്‍ ഒരായിരം സിനിമകള്‍ ഒന്നിച്ചിറങ്ങിയാല്‍ കഴിയില്ല.

    ReplyDelete
  4. ഈ സിനിമയെ പറ്റി ഞാന്‍ എഴുതിയ ഒരു പോസ്റ്റ്‌ ഇതുമായി ചേര്‍ത്ത് വായിക്കുന്നത് നല്ലതാരിക്കും . പ്രതേകിച്ച് കമലിനെ നേരിട്ട് അറിയാവുന്ന ഒരു വ്യക്തി എന്ന നിലക്ക്
    http://joji336.blogspot.com/2013/02/blog-post.html

    ReplyDelete
  5. മൊല്ലാക്കാ മദ്രസ്സിൽ പഠിപ്പിച്ചത്, "സിൽമ ഞമ്മക്ക് ഹറമാണ്" എന്ന........
    എന്ന് പറഞ്ഞാൽ ചൈതാൽ കടുത്ത ശിക്ഷ കിട്ടുന്ന പ്രവർത്തി.........

    അപ്പൊ പിന്നെ അത് നിരോധിക്കണം എന്ന് പറഞ്ഞ് പ്രകടനം നടത്തുനതിനേക്കാൾ നല്ലത് അത് സ്വയം കാണതിരിക്കൽ അല്ലേ മുസ്ലീയക്കന്മാരേ?...............

    ReplyDelete
  6. കമലഹസ്സന്റെ ഉദ്ധേശ ശുധിയെപ്പടി പറയുന്നില്ല ... ഇന്ത്യയെ പ്പോലെ ഒരു രാജ്യത്തു മതവും രാഷ്ട്രീയവും എല്ലാം വളരെ സെൻസിറ്റിവ് അയ വിഷയങ്ങൾ ആണ് .... അത് സിനിമയാക്കുമ്പോൾ നന്മ ഉദ്ദേശിച്ചാൽ പോലും ജനങ്ങളെ പ്രകൊപിപ്പിചെക്കം .... ഖുർ ആൻ ആയത്തുകൾ ഉദ്ധരിച്ചു കൊലകൾ നടത്തുമ്പോൾ അത് കുറച്ച പേരിലെങ്കിലും ഇസ്ലാം മതത്തെ പ്പറ്റി ഒരു തെറ്റിധാരണ പരത്തിയേക്കാം ....എന്നല്ല പരതുക തന്നെ ചെയ്യും ... എല്ലാവരിലെകും എളുപ്പം എത്തുന്ന ഒരു മീഡിയ എന്നാ നിലയിൽ സിനിമ വളരെ സൂക്ഷിച്ചു തന്നെ കൈ കാര്യം ചെയ്യേണ്ട ഒന്നാണ് ... എല്ലാവരും ബുദ്ധിജീവികളെ പോലെ ചിന്തിച്ചു സംഭവം മനസ്സിലാക്കണം എന്ന് പറയുന്ന പുരോഗമന വാദികൾ ഇന്ത്യയില ഭൂരിഭാഗവും സാധാരണ ജനങ്ങള് ആണെന്നുള്ളത്‌ എന്ത് കൊണ്ട് മറക്കുന്നു .....

    ReplyDelete