Friday 17 June 2016

യാദൃശ്ചികതയും സംഭവ്യതയും


"COINCIDENCES ARE THE FUNDAMENTAL PARTICLES OF LIFE..!"




കാണുന്നതെല്ലാം യാദൃശ്ചികമായി ഉണ്ടാകുമോ?

എല്ലാത്തിനും ഒരു സൃഷ്ടാവില്ലേ?

 പല വിശ്വാസികളും  തങ്ങളുടെ മൂഡവിശ്വാസങ്ങള് ന്യായീകരിക്കാന് സ്ഥിരം ഉന്നയിക്കുന്ന ചോദ്യമാണിത്. യാദൃശ്ചികതയും സംഭവ്യതയും അവലോകനം ചെയ്യുന്നതിന് സഹായകരമാകുന്ന ഒരു ചിന്താ പരീക്ഷണമാണ് ഇവിടെ വിവരിയ്ക്കുന്നത്.

ഒന്ന് മുതല് അമ്പതു ലക്ഷം വരെ യുള്ള സീരിയല് നമ്പര് (0000001,0000002, 0000003 ................5000000 എന്നിങ്ങനെ ) ക്രമത്തിലുള്ള ലോട്ടറി ടിക്കറ്റുകള് അമ്പതു ലക്ഷം പേർക്ക് നല്കുക. ഒരൊറ്റ സമ്മാനം മാത്രമേ പാടുള്ളൂ. ഇനി ഓരോരുത്തര്ക്കും ലോട്ടറി അടിയ്ക്കാനുള്ള സാധ്യത പരിശോധിയ്ക്കുക. സാധ്യത അമ്പതു ലക്ഷത്തില് ഒന്ന് (1/5000000)  എന്ന നിലയില് മാത്രമാണ്. അതായത് സാധ്യത ഭീകരമാം വിധം വളരെ  കുറവ് അഥവാ ഇല്ല എന്ന് തന്നെ പറയാം.

പൂജ്യം മുതല് ഒന്പതുവരെ വരെ അടയാള പ്പെടുത്തിയിട്ടുള്ള ഏഴു ചക്രങ്ങള് നിരനിരയായി വച്ചിരിയ്ക്കുന്നു. കൈ കൊണ്ട് കറക്കിവിടുയും കറക്കം നിൽക്കുമ്പോൾ ഒരു അക്കം ചൂണ്ടിക്കാട്ടപ്പെടുകയും ചെയ്യാവുന്ന അവസ്ഥയിലാണ് ചക്രങ്ങള് ക്രമീകരിച്ചിരിയ്ക്കുന്നത്.അന്പതുലക്ഷം പേരും നറുക്കെടുപ്പ് ടിവിയിലൂടെ കാണുന്നു എന്ന് കരുതുക.സ്ഥാനങ്ങള്ക്ക് അനുസരിച്ച് ഓരോ ചക്രങ്ങളും കറക്കുന്നു.

X എന്ന് പേരായ ഒരാള് തന്റെ ലോട്ടറി ടിക്കറ്റുമായി ഇതെല്ലാം നിരീക്ഷിയ്ക്കുന്നു.ഒറ്റയുടെ സ്ഥാനത്തെ ചക്രം തിരിയ്ക്കുന്നു.അപ്പോള് X ന്റെ കയ്യിലുള്ള ടിക്കറ്റിലെ സ്ഥാനത്തുള്ള അക്കവും ചക്രം കാണിയ്ക്കുന്ന അക്കവും ഒന്നാകാനുള്ള സാധ്യത പത്തില് ഒന്ന് (1/10) മാത്രമാണ് (ഓരോരുത്തരുടെയും സാധ്യത ഇത് തന്നെ).

ഇപ്രകാരം എല്ലാ സ്ഥാനങ്ങളിലെയും അക്കങ്ങള് കൃത്യമാകാനുള്ള സാധ്യത അന്പതുലക്ഷത്തില് ഒന്ന് മാത്രമാണ് എന്ന് പറഞ്ഞു(എല്ലാം പൂജ്യം വരുന്നത് ഒഴിവാക്കുക).നറുക്കെടുപ്പിനൊടുവില് y എന്ന ഒരാളിന് ലോട്ടറി അടിയ്ക്കുന്നു. തത്സമയം നറുക്കെടുപ്പ് നിരീക്ഷിച്ചു കൊണ്ടിരുന്ന അയാളെ സംഭവിച്ചിടത്തോളം അതൊരു അത്യത്ഭുത സംഭവമാണ്.ഓരോ സ്ഥാനത്തെ അക്കവും വളരെ കൃത്യമായി ശെരിയായി വരുകയും ഒടുവില് സമ്മാനത്തിനു അര്ഹാമാവുകയും ചെയ്തു. ഇങ്ങനെ സംഭവിയ്ക്കാന് ഇടയില്ലെന്നും തനിയ്ക്ക് വേണ്ടി ഏതോ അജ്ഞാത ശക്തി പ്രവര്ത്തിച്ചു എന്നും അയാള് ഉറച്ച് വിശ്വസിയ്ക്കും.

വികാരം തന്നെയാണ് മതവിശ്വാസികള് മുന്നോട്ട് വയ്ക്കുന്നത്.യാദൃശ്ചികമായി ഇത്രയൊക്കെ സംഭാവിയ്ക്കുമോ എന്നു അവര് ചോദിക്കുന്നതും  അതുകൊണ്ടാണ്

ചിത്രത്തില് കാണുന്ന ചതുരം ശ്രദ്ധിക്കുക. സത്യത്തില് അവിടെ ഒരു ചതുരമില്ല. നാല് പാക് മാന് (pac-man) രൂപങ്ങള് നാല് മൂലകളിലായുണ്ട്. അതായത് 4 കറുത്ത വൃത്തഭാഗങ്ങള്. എല്ലാറ്റിന്റെയും ഒരു നിശ്ചിതഭാഗം അടര്ന്നുപോയിട്ടുണ്ട്. പക്ഷേ നാമങ്ങനെ വിചാരിക്കുന്നില്ല. പകരം അതാര്യമായ ഒരു വെള്ള ചതുരത്തിന്റെ നാല് മൂലകള് കറുത്തവൃത്തങ്ങളെ ഭാഗികമായി മറക്കുന്നതായാണ് നാം കാണുന്നത്. നമ്മുടെ മസ്തിഷ്ക്കം ഇപ്രകാരം പറയും (സാങ്കല്പ്പികമായി):'' നാല് ഗോളഭാഗങ്ങള് യാദൃശ്ചികമായി ഇതുപോലെ ക്രമമായി വരാന് സാധ്യതയുണ്ടോ? ഏയ്, ഇല്ലേയില്ല! യാദൃച്ഛികത എന്നു പറഞ്ഞാല് ഇങ്ങനെയുമുണ്ടോ?! ഇത് സംശയിക്കപ്പെടേണ്ടതാണ്! എന്നോക്കെ. 




യാദൃച്ഛികതകളുടെ(coincidences) സാധ്യത കുറവാണെന്നും വേറെന്തെങ്കിലും വിശദീകരണം ഉണ്ടായേ തീരൂ എന്നും ചിന്തിക്കുന്നതിന്റെ പാര്ശ്വഫലങ്ങളാണ് നമ്മുടെ പല  അന്ധവിശ്വാസങ്ങളും. എല്ലാം യാദൃച്ഛികമായി സംഭവിച്ചുവെന്നാണോ നിങ്ങള് പറയുന്നത്? ഏയ് അത് സാധ്യമല്ല. ഒന്നോ രണ്ടോ എണ്ണം അങ്ങനെവരാം. പക്ഷെ  എല്ലാം ഒന്നിനുപിറകെ ഒന്നായി ഒറ്റയടിക്ക് യാദൃച്ഛികമായി സംഭവിച്ചെന്നു പറഞ്ഞാല് വിശ്വസിക്കാന് വേറെ ആളെ നോക്കണം.. അന്ധവിശ്വാസികളുടെ സ്ഥിരം പ്രതികരണം. പക്ഷെ, ഒന്നോര്ത്തു നോക്കൂ, ജീവിതത്തിലെ മുഴുവന് സംഭവങ്ങളും നിര്വചനപരമായി യാദൃച്ഛികങ്ങളല്ലേ? ചെയ്യാന്പോകുന്ന ഒരു കാര്യവും നമുക്ക് മുന്കൂട്ടി തീരുമാനിക്കാനാവില്ല. കൈ ഉയര്ത്തി മുഖം ചൊറിയണമെങ്കില് അതിനാധാരമായ രാസമാറ്റങ്ങളും ന്യൂറോണ് നിര്ദ്ദേശങ്ങളും മുമ്പേ ശരീരത്തില് സംഭവിച്ചിരിക്കണം. മുന്നേ അങ്ങനെ സംഭവിച്ചാല് അങ്ങനെ ചെയ്യാതിരിക്കാനും നിവര്ത്തിയില്ല.

ഒരു വാഹനാപകടം സംഭവിക്കണമെങ്കില് പ്രപഞ്ചം ഉണ്ടായതു മുതല് അപകട സമയം വരെ എന്തെല്ലാം കാര്യങ്ങള് കൃത്യമായി ഒത്തുവരണം എന്നാലോചിച്ചിട്ടുണ്ടോ? സഹസ്രകോടി സംഭവങ്ങള് നിരനിരയായി അണമുറിയാതെ കടന്നുവരണം. എവിടെയെങ്കിലും നേരിയ വ്യതിയാനം വന്നാല് പ്രസ്തുത അപകടംസംഭവിക്കില്ല. നാം കാലഘട്ടത്തില് ജനിച്ചതും അച്ഛന് അമ്മയെ തന്നെ ജീവിതപങ്കാളിയാക്കിയതും യാദൃച്ഛികമല്ലേ? ഇരുവര്ക്കും മറ്റ് ബന്ധങ്ങള് സാധ്യമായിരുന്നു. ഒരു വണ്ടി മാറി കയറിയിരുന്നുവെങ്കില് ഇന്നത്തെ നിലയില് നാമുണ്ടാകുമായിരുന്നില്ല. നോക്കൂ, ഒരു മിനിറ്റ് വൈകി ഉണര്ന്നിരുന്നെങ്കില് അത് വേണ്ടിവരുമായിരുന്നു. ജനനവും ജീവിതവും മരണവും ആസൂത്രണം ചെയ്യാനാവില്ല. ആകെയുള്ളത് ആസൂത്രണണം ചെയ്യുന്നു എന്ന മിഥ്യാധാരണ മാത്രം. എത്ര ആസൂത്രണംചെയ്താലും അതിനെയൊക്കെ നിസ്സാരമായി അട്ടിമറിക്കാനുള്ള വെടിമരുന്ന് ഒരുനിമിഷത്തിലുമുണ്ട്




കസേര തട്ടി വീണു ചിണുങ്ങുന്ന കുട്ടിയെ തൃപ്തിപ്പെടുത്താനായി മാതാവ് കസേരയെ അടിക്കുമ്പോള് കുട്ടി കരച്ചില് നിറുത്തുന്നു. കസേരയ്ക്കുള്ളിലുള്ള ആരോ ആണ് (agent seeking) തന്നെ ഉപദ്രവിക്കുന്നതെന്നാണ് കുട്ടി മനസ്സിലാക്കുന്നത്. It is a default setting of our brain. എല്ലാം ചെയ്യാന് ആരെങ്കിലും വേണം എന്ന യുക്തിയാണ് കുട്ടി പ്രയോഗിക്കുന്നത്. കസേര ഉണ്ടാക്കിയത് മേശിരിയും ഉണ്ടന്പൊരിയുണ്ടാക്കിയത് അവറാച്ചനുമാണെങ്കില് പ്രപഞ്ചം ഉണ്ടാക്കിയത് ഡിങ്കനോ അള്ളാഹുവോ ആയിരിക്കും എന്നു കരുതുന്ന യുക്തിയാണ് ബാലയുക്തി അഥവാ പ്രാഥമിക യുക്തി (primary or primitive reasoning) എന്നു നാം വിളിക്കുന്നത്. അതാണ് യുക്തിക്ക് പല തലങ്ങളുണ്ടെന്ന് പറഞ്ഞത്. മതയുക്തി പ്രാഥമികയുക്തിയാണ്. ആജീവനാന്തം കുട്ടിമസ്തിഷ്ക്കവുമായിരിക്കുക എന്നതാണ് മതവിശ്വാസത്തിന്റെ ചുരുക്കെഴുത്ത്.

ജെനമതസ്ഥാപകനായ മഹാവീരന് ഭാര്യയെ പരിത്യജിച്ച് സന്യാസജീവിതം സ്വീകരിച്ചു. ഭര്ത്താവില്ലാതെ ശേഷകാലം ജീവിക്കേണ്ടിവന്ന വനിതയുടെ പേര് യശോദ എന്നായിരുന്നു. ബുദ്ധനും ഭാര്യയെ പരിത്യജിച്ച് സന്യാസത്തിലേക്ക് പോയി. യോശോദര എന്നായിരുന്നു ബുദ്ധന്റെ ഭാര്യയുടെ പേര്. നരേന്ദ്രമോദി വിവാഹത്തിന് ശേഷം സന്യാസജീവിതം കാംക്ഷിച്ച് ഭാര്യയെ പരിത്യജിച്ചു. മോദിയുടെ ഭാര്യയുടെ പേര് യശോദാബെന്. സന്യാസിജീവിതം നയിക്കാനായി ഭാര്യയെ പരിത്യജിച്ച പ്രസിദ്ധരായ മൂന്നുപേരുടെയും ഭാര്യമാരുടെ പേര് കൃത്യമായും യശോദ ആകാന് എന്തായിരിക്കും കാരണം?


(കടപ്പാട്)

No comments:

Post a Comment