Saturday 4 August 2012

കഥ പറയുമ്പോള്‍ (പാര്‍ട്ട്‌ 1)


 



..................പ്രണയത്തിനു പല ഭാവങ്ങള്‍ ഉണ്ട്. സന്തോഷത്തിന്റെയും, സങ്കടത്തിന്റെയും, ചിരിയുടെയും, കരച്ചിലുകളുടെയും നീറുന്ന ഭാവം. ചിലര്‍ പറന്നു അകലുന്ന സഖിയെ ഓര്‍ത്തു കരയുമ്പോള്‍, മറ്റു ചിലര്‍ പരസ്പരം സ്നേഹിച്ചിട്ടും വിധിയുടെ ക്രൂരതകള്‍ക് മുന്നില്‍ പരസ്പരം “മറക്കില്ല ഒരിക്കലും” എന്നൊരു അവസാന വാക് പറഞ്ഞതിനെ പറ്റി ഓര്‍ത്തു കരയുന്നു. എന്തിനാണ് വിധി ഇത്ര ക്രൂരത കാണികുന്നത്? എന്താണ് പ്രണയം? ഇപ്പോഴും ഇതുപോലത്തെ ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഭൂമിയില്‍ അവശേഷിക്കുന്നു.
 പ്രണയികാത്ത ആരും ഈ ഭൂമിയില്‍ ഉണ്ടായിട്ടില്ല. സ്നേഹം ഒഴുകുന്ന പ്രണയത്തില്‍ കെട്ടിനിര്‍ത്തിയ ഒന്നാണ് കണ്ണുനീര്‍. ആ കണ്ണുനീരിനു പ്രണയത്തിന്റെ ഗന്ധവും, രക്തത്തിന്റെ മണവും, വേദനയുടെ അനുഭൂതിയും ഉണ്ട്.
ഇവിടെ പറയുന്നത് ഒരു ജീവിത കഥയാണ്. അതുകൊണ്ട് തന്നെ ഒറ്റയടിക്ക് പറഞ്ഞു തീര്‍കുന്നതിനെകാല്‍ വലിച്ചു നീട്ടി എഴുതുന്നതാണ് നല്ലത് എന്ന് എനിക്ക് തോനുന്നു. ചിലപ്പോള്‍ ഇത് വായിച്ചു കഴിഞ്ഞതിനു ശേഷം നിങ്ങള്‍ വിചാരിക്കും ഇത് പ്രണയമാണോ അതോ മണ്‍മറിഞ്ഞ പ്രണയത്തിന്റെ ശവം മാന്തി എടുക്കലോ എന്ന്!! ആഹ്.., ആര്‍ക്കറിയാം..!!! 


ഞാന്‍ കോളേജിന്റെ കാന്റീനില്‍ രാവിലെ 9 മണി മുതല്‍ കാത്തിരികുകയാണ്. രാഹുലും, ആസിഫും വരാമെന്നു പറഞ്ഞ സമയം കാഴിഞ്ഞു. ഇപോ സമയം 10 ആവാറായി. പൊതുവേ ഞാന്‍ ക്ലാസ്സില്‍ കയറാറില്ല, ഞാന്‍ മാത്രമല്ല, രാഹുലും ആസിഫും. പക്ഷെ ഇന്ന് അവരെ കാണാത്തപ്പോള്‍ ഞാന്‍ വിചാരിച്ചു അവര്‍ ക്ലാസ്സില്‍ കയറിയെന്നു. ( ഹും... കുലംകുത്തികള്)
കുറച്ചു കഴിഞ്ഞപ്പോള്‍ രാഹുല്‍ വന്നു. പിന്നാലെ ആസിഫും വന്നു. “ഏതു അടുപ്പത്തു പോയി കിടക്കുവായിരുന്നുഡാ” എന്ന് ചോദിക്കാന്‍ വന്നതാണ്‌, പിന്നെ നാകിന്റെ തുമ്പത്ത് നിന്ന് വഴുതിപോയി. “എവിടെ ആയിരുന്നു?.”ഞാന്‍ ചോദിച്ചു. ഉത്തരമില്ല.  എന്തോ കള്ളകളി ഞാന്‍ മണത്തു. “എന്തോ കുഴപ്പം ഒപ്പിച്ചു വെചിട്ടാണല്ലോ രണ്ടു പേരും വന്നിരികുന്നത്” ഞാന്‍ ചോദിച്ചു. എവിടെ..!!!! അണ്ടി പോയ അണ്ണാനെ പോലെ അവര്‍ ഇരുന്നു. പരസ്പരം കണ്ണുകൊണ്ട് അവര്‍ നോകി. ദൈവമേ ഇവര്‍ തമ്മില്‍ പ്രണയം ആയോ...??? ഹേയ്. ഇത് അസിഫ് തോട്ടപുറത്തു രാഹുല്‍. ഇതിനിടയില്‍ ഞാന്‍ ഒരു പെണ്ണിനേയും കണ്ടില്ല. പ്രണയിക്കുവാണേല്‍ ഒരു പെണ്ണിനെ വേണമല്ലോ. “എന്താടാ എന്തുപറ്റി” ഞാന്‍ വീണ്ടും ചോദിച്ചു. ഒരു അനക്കവുമില്ല. “എന്താടാ പട്ടികളെ നിങ്ങള്‍ അവാര്‍ഡ്‌ സിനിമയില്‍ അഭിനയികുവാണോ??”. എനിക്ക് ദേഷ്യമായി. രാഹുല്‍ പറഞ്ഞു “എടാ ഇവനൊരു ആഗ്രഹം, ആ ബി.എ ഇംഗ്ലീഷില്‍ പഠിക്കുന്ന നസ്മിയെ ഇവന് ഇഷ്ടമാണ്. പക്ഷെ അവള്‍ ഇവനോട് കണ്ട ഭാവം കാനികുന്നില്ല. നീ ഇതൊന്നു നേരെയാകി കൊടുകണം.” ഞാന്‍ ആസിഫിനെ നോകി. ഈ പണിക് ഞാന്‍ കഴിഞ്ഞിട്ടേ മറ്റാരും ഉള്ളു. എന്ന ഭാവത്തില്‍ അവനും. “പറ്റില്ല” എന്ന്‍ ഞാന്‍ പറഞ്ഞു. ഇവന്മാരുടെ വാക്കും കേട്ട് ഇറങ്ങി തിരിച്ചതിനു മുഴുവന്‍ ഞാന്‍ തലുകൊണ്ടിട്ടുണ്ട്. തല്ല് ഉറപ്പായ പണിക്കെ അവര്‍ എന്നെ വിളിക്കു. ഞാന്‍ തല്ല് കൊളുന്നതില്‍ പണ്ടേ ഒരു എക്സ്പെര്‍ട്ട് ആണ്.

“എല്ലാം ഉണ്ടാകി വെച്ചിട്ട് ഇപ്പൊ കാലുവരുന്നോ??” അസിഫ് എന്നോട് ചോദിച്ചു. ദൈവമേ ഞാനാണോ ഇപ്പൊ ഇവിടെ കുലംകുത്തി എന്നാ ചിന്ത എന്നെ മനസ്സിനെ വേട്ടയാടി.  “ഞാന്‍ എന്ത് ചെയ്തു എന്നാ പറയണേ?”         “വെറുതെ വായ്നോകി നടന്ന എന്റെ മനസ്സില്‍ പ്രണയത്തിന്റെ വിത്ത് വിതച്ചു, സുഖമായി ചായയും പരിപ്പുവടയും തിന്നു ഇരികുവാലെ നീ?.” (ഓര്‍ഡര്‍ ചെയ്യാത്ത പരിപ്പുവടയും ചായെയും കുറ്റം പറഞ്ഞ എനിക്ക് സഹികുവോ? ചേട്ടന്മാര്‍ പറ, സഹിക്കുവോ ഞാന്‍) 
കുരിശ്‌, എത്രയെത്ര പാണ്ടിലോറികള്‍, എത്രയെത്ര പാമ്പുകള് പോട്ടെ ഒരു ഇടി ഇവന്റെ തലയ്ക്കു വെട്ടിയിരുന്ണേല്‍ എത്ര ആശ്വാസം ആയിരുന്നേനെ? എന്ന് എന്റെ മനസ്സ് എന്നോട് തന്നെ മന്ത്രിച്ചു.
“ഒന്ന് ശരിയാകി കൊടുക്കെടാ” രാഹുലും മന്ത്രിച്ചു. ഞാന്‍ ആലോചിച്ചു.
“ശരി ഞാന്‍ ശ്രമിക്കാം” ഞാന്‍ സമ്മതം മൂളി.
“ശ്രമിച്ചാല്‍ മാത്രം പോര, അവളെ കൊണ്ട് നീ എന്നെ ഇഷ്ടമാണെന്ന് പറയിപികണം”
ഛെ., ഇവന്‍ എന്നെ വിടുന്ന പ്രശ്നമില്ലെന്ന് തോനുന്നു.
പോക്കെറ്റില്‍ നിന്നും വലിച്ചൂരിയ വാള്‍ ക്യാപ് ഇട്ടു തിരിച്ചു വെച്ച് എന്നിട്ട് പ്രാര്‍ത്ഥിച്ചു “എന്റെ കളരിപരമ്പര ദൈവങ്ങളെ എന്നെ (തല്ല് കൊല്ലാതെ) രക്ഷികനെ”.
“എന്തായി നീനക് പറ്റുമോ?.” അതാ പതിനായിരം രൂപയുടെ ചോദ്യം....!!!!
“ഉം, ഒ, ഒരു പത്തു ദിവസം താ, ഞാന്‍ ശ്രമികാം.”  
“ഉറപ്പാണോ”
“അതെ. ഇനി പെണ്ണിനെ കുറിച്ചുള്ള വിവരങ്ങള്‍ പറ”
കേട്ടുകഴിഞ്ഞപ്പോള്‍ അതികം പണിപെടേണ്ട എന്ന് തോനി. ആഹ്, വരാനുള്ളത് ഓട്ടോ വിളിച്ചങ്കിലും ഹര്‍ത്താല്‍ ദിവസത്തില്‍ തന്നെ വേണേല്‍ വരും, ദേ ഇത് തന്നെ തെളിവ്...!!!
“ഓകെ, അപ്പൊ ഇനി പത്തു ദിവസങ്ങള്‍ക് ശേഷം, നസ്മിയുമോത്ത് നിന്നെ ഞാന്‍ വന്നു കാണും”
“സത്യമാണോ?.”
“സത്യം, സത്യം, സത്യം”
അങ്ങനെ ഞാന്‍ ബി.എ ഇംഗ്ലീഷ് ക്ലാസ്സില്‍ ആദ്യമായി കയറി. രണ്ടാം ദിവസവും എന്നെ കണ്ടപ്പോള്‍ കൂടുകാര്‍ ഞെട്ടി. “നി വീണ്ടും ക്ലാസ്സില്‍ വന്നു തുടങ്ങി?. എന്തെ പഠിക്കാന്‍ തീരുമാനിച്ചോ?. എന്തായാലും അത് നന്നായി”
എവിടെ പഠിക്കാന്‍...!!!!! ഇതൊകെ എന്ത് എന്ന്  മട്ടില്‍ ഞാന്‍ നിന്നു. 
പത്തു ദിവസം കഴിഞ്ഞു, നസ്മിയെ പോയിട്ട് അവളുടെ പോടീ പോലും ഞാന്‍ കണ്ടില്ല. “ദൈവമേ..., എന്നെകാള്‍ ഭീകരി ആണോ ഇവള്‍”. ഞാന്‍ മനസ്സില്‍ ആലോചിച്ചു.
“എവിടെടാ നിന്റെ മറ്റവള്‍” ആസിഫും ഉത്തരം മുട്ടി പോയി. ശ്ശെ, ഇവള്കെന്തു പറ്റി....!!!!!
അവളെ കാണാത്ത ദിവസങ്ങളില്‍ എനിക്ക് എന്റെ ഉറക്കം നഷ്ടപ്പെട്ടൂ. ഉറക്കം വരന്‍ ഞാന്‍ ഇന്ഗ്ലിഷിന്റെ ബുക്കുകള്‍ വായിച്ചു.
അങ്ങനെ 10 ദിവസങ്ങള്‍ക് ശേഷം അവള്‍ വന്നു, സ്റ്റെപുകള്‍ കയറി അവളെത്തി. ക്ലാസ്സില്‍ കയറി. ഒപ്പം എന്റെ ഹൃദയതിലെകും.
അതെ, ഇത് അവള്‍ തന്നെ, എന്നെ സ്വപ്നത്തിലെ നായിക.
ഇവളെ ആ വൃത്തികെട്ടവന് ലൈന്‍ ആകി കൊടുക്കുകന്നതെങ്ങനെ..???
വീണ്ടും ദിവസങ്ങളോളം എന്റെ ഉറക്കം പോയ്, ഇംഗ്ലീഷ് ബുക്കിന്റെ പേജുകള്‍ മറിയ്കപെട്ടു.
അങ്ങനെ പത്ത് ദിവസം എന്നത് കഴിഞ്ഞിട്ട് പത്ത് ദിവസമായി. ആസിഫും രാഹുലും എന്നെ കാണാന്‍ വന്നു.
“എന്തായടാ???” അതെ ഞാന്‍ ഉദ്ദേശിച്ച ചോദ്യം. “എന്താവാന്‍, ഒരു സ്ടാര്‍ട്ടിംഗ് കിട്ടില ഇത് വരെ”
“എന്തോന്ന്??”
“നീ അല്പം കൂടി ക്ഷമിക്, ഞാന്‍ നോകട്ടെ” ഞാന്‍ പറഞ്ഞു.
അപ്പോയെ രാഹുലിന് എന്തോ മനസ്സിലായത് പോലെ എന്നെ നോകി ഒരു ചിരി. ഞാന്‍ അത്ഭുതത്തോടെ രാഹുലിനെ നോക്കി, അവന്‍ എന്റെ മനസ്സ് വായിചെടുത്തോ..??? ദൈവമേ തല്ല് കൊല്ലുമെന്ന്നു ഏകദേശം ഉറപ്പായി. അത് എവിടോകെ കൊള്ളും, എങ്ങനെ കൊള്ളും എന്ന് മാത്രം അറിഞ്ഞാല്‍ മതി.
“ഞാന്‍ അവളെ ഇതുവരെ പരിച്ചയപെട്ടില്ല, (പിന്നെങ്ങനെ...??) ഇന്ന് മുതല്‍ ഞാന്‍ എന്റെ വര്‍ക്ക് തുടങ്ങുകയാണ്.പോരെ.??” ഞാന്‍ ചോദിച്ചു.
“ആഹ്, മതി.”
അസിഫ് പോയി, എന്നിട്ടും രാഹുല്‍ അവിടെ തന്നെ നില്കുന്നു. ഇനി എനിക്ക് ഒന്നും രണ്ടും നോകാനില്ല, ഓടിയില്ലേല്‍ ഇന്ന് കാന്ടീനില്‍ എന്റെ സൂപ്പ് വിളമ്പും.
രാഹുല്‍ എന്റെ അടുത്തേയ്ക്ക്. ഞാന്‍ ഒരു സ്റെപ് പിറകോട്ടു വെച്ചു. അവന്‍ വീണ്ടും അടുത്തേയ്ക്‌ വന്നു. ഇനി എന്തേലും ഇവിടെ നടക്കും. രണ്ടും കല്പിച്ചു ഞാന്‍ രാഹുലിന്റെ അടുത്തേയ്ക്ക് നടന്നു. പെട്ടെന്ന് ആയിരുന്നു അവന്റെ അക്രമം. എന്റെ കഴുത്തില്‍ വട്ടം പിടിച്ചു ചെവിയില്‍ ഒരു കാര്യം പറഞ്ഞു. ദൈവമേ ആശ്വാസമായി. ഛെ... ഞാന്‍ രാഹുലിനെ സംശയിച്ചു.
രാഹുല്‍ പറഞ്ഞു “നിനക്ക് അവളെ ഇഷ്ടപ്പെട്ടു അല്ലെ..??”
“അതെന്താ നീ അങ്ങനെ ചോദിച്ചത്???”
“അല്ല നീ അവളെ ഇതുവരെ പരിച്ചയ്പെടാതത്തില്‍ ഒരു ദുരുഹത ഉണ്ടല്ലോ??”
“മനസ്സിലായല്ലേ..??” ഞാന്‍ ചോദിച്ചു.
“ഉം, ഇതാ നിന്റെ കുഴപ്പം. ഇതെങ്ങാനും അസിഫ് അറിഞ്ഞ നിന്റെ എല്ല് പോലും ബാകി വെച്ചേക്കില്ല. (അപ്പൊ സൂപ് ഉണ്ടാകാന്‍ പറ്റില്ല.....!!!!)
“അത് സാരമില്ല, അവന് വേറെ ശരിയാകി കൊടുകാം.”
“ആരെ”
“ഒഹ്, അതെന്തായാലും വിട് ഞാനിന്നു നസ്മിയെ പരിചയപെടാന്‍ പോവുകയാണ്. നീ ഇപ്പൊ പോ, എന്താവുമെന്ന് ഞാന്‍ പിന്നെ പറയാം”
“എനിക്ക് ഒരു കാര്യത്തിലെ ദൌവ്ട്ട് ഉണ്ടായിരുന്നുള്ളു, അത് ഇപ്പൊ മാറി.” രാഹുല്‍ പറഞ്ഞു.
“എന്ത് ദൌവ്ട്ട്” ഞാന്‍ ചോദിച്ചു. “നിന്റെ മരണം ആരുടെ കൈ കൊണ്ടാണ് എന്നായിരുന്നു എന്റെ ദൌവ്ട്ട്, അതെന്തായാലും ഇപ്പൊ മാറി”
ദൈവമേ രാഹുല്‍ എന്റെ മരണ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടു കഴിഞ്ഞു....!!!!
“കിട്ടുവാണേല്‍ ഒരു പെണ്ണ്, പോകുവാണേല്‍...”
“നിന്റെ ജീവന്‍” രാഹുല്‍ പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടി...
അങ്ങനെ പ്രണയപരിവശനായി ഞാന്‍ ക്ലാസ്സിലേക്ക്.. കാമുകിയെ പരിചയപ്പെടാന്‍. എന്റെ ഭാഗ്യത്തിന് അവള്‍ തനിയെ ക്ലാസ്സില്‍ ഇരിക്കുന്നു.
“എന്താ, ഏതു പറ്റി” ഒരു ആശ്വാസ വാകുമായി ഞാന്‍ തുടങ്ങി. “ഹേയ്, ഒന്നുമില്ല.” അവള്‍ മറുപടി തന്നു.
“എന്റെ പേര് ആഷിക്, ഒന്ന് പരിചയപെടാന്‍ വന്നതാ”
“ഉം... ഞാന്‍ നസ്മിം ഷറഫ്....” പറഞ്ഞു തീര്‍ക്കാന്‍ ഞാന്‍ സമ്മതിച്ചില്ല  
“എനികറിയാം” ഞാന്‍ ഇടയ്ക് കയറി. അങ്ങനെ പെണ്ണ് കാണല്‍ ചടങ്ങ് കഴിഞ്ഞു. സമയം പെട്ടെന്ന് കടന്നു പോയി. അവളും അന്ന് തന്നെ ഞാന്കുഴിച്ച  കുഴിയില്വീണു.. ഞങ്ങള്നല്ല സുഹൃത്തുക്കള്ആയി..
എനിക്ക് എന്നോട് തന്നെ അസൂയ തോണിയ നിമിഷങ്ങള്‍. അങ്ങനെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാകി. രോമാന്ച്ചതോടെ ഞാന്‍ തിരിഞ്ഞു നടന്നു. ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങിയപ്പോള്‍ ഞാന്‍ ഒന്ന് തിരിഞ്ഞു നോകി, അവളും നോകി. പോവുകയാണ് എന്ന് ഞാന്‍ മൌവ്നത്തോടെ പറഞ്ഞു. ഹായ് പ്രണയത്തിന്റെ വിത്ത് വിതച്ചു കൈ രണ്ടും വീശി ഇന്നത്തെ പരിപാടി കഴിഞ്ഞു എന്നാ ആശ്വാസത്തില്‍ പുറത്തെയ്ക്. പുറത്തു നല്ല മഴ, ഞാന്‍ ബാഗില്‍ നിന്നുക് കുട എടുത്ത് നിവര്‍ത്തി.
പെട്ടെന്നായിരുന്നു പിറകില്‍ നിന്നൊരു വിളി. നസ്മിയുടെ ശബ്ദം. ഞാന്‍ തിരിഞ്ഞു നോകി. നസ്മി എന്റെ അടുത്തേയ്ക്ക് ഓടി വരുന്നു. ഞാന്‍ എന്നെ തന്നെ ഒന്ന് നുള്ളി പറിച്ചു നോകി, സ്വപ്നമാണോ ഇത്...! അല്ല യാഥാര്‍ത്ഥ്യം.
“ഞാന്‍ കുട എടുത്തില്ല, എന്നെ ബസ്‌ സ്റ്റോപ്പ്‌ വരെ ഒന്ന് കൊണ്ട് പോയി വിടുമോ??” നസ്മി ചോദിച്ചു. (സന്തോഷമായി ഗോപിയേട്ടാ.., സന്തോഷമായി)
ഞാന്‍ എന്നോട് തന്നെ ചോദിച്ചു “എനിക്ക് പ്രാന്തായതാണോ അതോ ഇവള്‍ക്ക് പ്രന്തായതാണോ..???!!!.

എന്തായാലും ഞങ്ങളില്‍ ഒരാള്‍ ഇന്നത്തെ ഗുളിക കഴിച്ചട്ടില്ല എന്ന് എനിക്ക് മനസ്സിലായി.
ഒരല്പം ജാടയ്കു വേണ്ടി ഞാന്‍ പറഞ്ഞു “പോയിട്ട് അല്പം തിരക്കുണ്ട്, സാരമില്ല വാ”
 മഴ ചതിച്ചു ഞാന്‍ പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ തൂണും ചാരി നിന്ന കാറ്റ് മഴയെയും കൊണ്ട് പോയി. ഛെ..., എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.
പിറ്റേന്ന് രാവിലെ ക്ലാസ്സില്‍ എത്തിയതും എന്നെ കാത്ത് ഒരു വാര്‍ത്തയുണ്ടായിരുന്നു. പരീക്ഷ ആയിരുന്നു അന്ന്. കഴിഞ്ഞ പത്തിരുപത് ദിവസം ക്ലാസ്സില്‍ ഉണ്ടായിരുന്നിട്ടും ഞാന്‍ അത് അറിഞ്ഞില്ലല്ലോ ദൈവമേ..., പണി പാലും വെള്ളത്തില്‍ കിട്ട്ടിയല്ലോ. ടീച്ചര്‍ വന്നു. കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മത്തില്‍ മക്കളായി ജനിക്കുകയെന്നു ആസിഫിന്‍റെ ഉമ്മ പറഞ്ഞ് കേട്ടിടുണ്ട്, എന്റെ കാര്യത്തില്‍ ഫ്രണ്ട്‌സ്‌ ആയതാണ് ജനിച്ചതെന്ന് മാത്രം. അവന്മാര്‍ കാരണമല്ലേ ജന്മത്തില്‍ ആദ്യമായി പരീക്ഷ(ണങ്ങള്‍) നേരിടേണ്ടി വരുന്നത്.
ഇംഗ്ലീഷ്‍ ആയിരുന്നു പരീക്ഷ. ചോദ്യപേപ്പര്‍ തന്നു. ഞാന്‍ നസ്മിയെ ഒന്ന്നോക്കി. എവിടെ...., ആദ്യമായി പരീക്ഷ എഴുതുന്നത് പോലെ ആക്രാന്തത്തോടെ പേനയും കുത്തിപിടിച്ച്‌ എഴുത്തോട് എഴുത്ത്.
ഛെ..., ക്ലാസ്സ്‌ടെസ്റ്റ്‌ അല്ലെ സാരമില്ല എന്നുകരുതി ഞാന്‍ എഴുത്ത് തുടങ്ങി. ആനയെ പേടിച്ച പോരെ ആനപിണ്ടത്തെ പേടികണോ..??!!!!!!
ദിവസങ്ങള്‍ക് മുമ്പ് ഇംഗ്ലീഷ്  ടെക്സ്റ്റ്‌ബുക്ക്‌ വായിച്ചാ ഓര്‍മയില്‍ ഞാന്‍ എന്തൊകെയോ കുത്തികുറിച്  ഇട്ടു.
റിസള്‍ട്ട്‌ വന്നപോ ദേ..... ഞാന്‍ ഫസ്റ്റ്. നടക്കാന്‍ പാടില്ലാത്തത് എന്തോ നടന്നത് പോലെ ഞാന്‍ ഇരിപായി. സന്തോഷവും ദുഖവും എല്ലാം ഒരുമിച്ചു വന്നു.
ഞാന്‍ പരീക്ഷ എഴുതി ഒന്നാം റാങ്ക് നേടിയെന്നു അറിഞ്ഞാല്‍ രാഹുലും, ആസിഫും ചങ്ക് പൊട്ടി മരിക്കും.. (അങ്ങന ആയിരുന്നേല്‍ എത്ര നന്നായിരുന്നേനെ)
എന്റെ പ്രാണസഖി നസ്മിക്കാണ് രണ്ടാം റാങ്ക്. ഞാന്‍ അന്ന് നസ്മിയോട് എന്റെ പ്രണയം തുറന്നു പറയാന്‍ തീരുമാനിച്ചു. (കര്‍ത്താവെ അനുഗ്രഹികണേ.., ആമേന്‍)
വൈകിട്ടായി..., മഴ നന്നായി പെയ്യുന്നു. ഞാന്‍ നസ്മിയെ അന്വേഷിച്ചു നടക്കുകയായിരുന്നു. യുറേക്കാ....!!!! ക്ലാസ്സിലേക്ക് ചെന്ന എന്റെ മുന്നില്‍ അവള്‍.
“നസ്മി, എനികൊരു കാര്യം പറയാനുണ്ട്”
“എന്താ??”
“അത്...., അത്”
“ഏതു, എന്താടാ”
“എനിക്ക്”
“നിനക്ക്”
“എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്..., ഐ ലവ് യു..”
അവള്‍ ഒന്ന് ഞെട്ടി. എന്തുപറയണം എന്നറിയാത്ത മുഖഭാവം. നസ്മി എന്തെങ്കിലും പറയട്ടെ എന്ന്‍ ആലോചിച്ചു ഞാനും.
നസ്മി എന്റെ നേരെ മുഖമുയര്‍ത്തി ഒരു അടി....!!!!!! പന്ത്രണ്ട് വര്‍ഷത്തെ കളരി കാറ്റില്‍ പറത്തി കൊണ്ടായിരുന്നു അവളുടെ അടി...
ദൈവമേ എല്ലാം കൈവിട്ടു പോയോ...???!!!

                             (തുടരും....)







4 comments:

  1. കിട്ടേണ്ടത് കിട്ടി....:)

    ReplyDelete
    Replies
    1. കിട്ടാന്‍ പോകുന്നതെ ഉള്ളു.... തുടര്‍ന്നും വായിക്കുക.

      Delete