Friday 24 August 2012

ഇതാണോ സഹോദരാ പത്രധര്‍മം.

"കഴിഞ്ഞ ദിവസവും കേരളാ ഹൈക്കോടതി മാധ്യമങ്ങളോട് ഒരു ചോദ്യം ചോദിച്ചു. നിങ്ങള്‍ പല ഹോട്ടലുകളിലും റെയ്ഡ് നടത്തുന്നു. ഭക്ഷണയോഗ്യമല്ലാത്ത ആഹാരം പിടിച്ചെടുത്ത് നശിപ്പിക്കുന്നു. എന്തുകൊ
ണ്ട് നിങ്ങള്‍ ആ ഹോട്ടലുകളുടെ പേര് പരസ്യപെടുത്തുന്നില്ല? അതു പരസ്യപ്പെടുത്തിയാലല്ലേ ആ ഹോട്ടലുകളെ ജനങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയു? അങ്ങിനെ ജനങ്ങള്‍ ഒഴിവാക്കുമെന്ന അവസ്ഥ വന്നാല്‍ പിന്നെ മുനിസിപ്പല്‍ ഹെല്‍ത്ത് ഓഫീസറുടെ ആവശ്യമില്ല. സാനിറ്റേഷന്‍ ഇന്‍സ്പെക്ടറുടെ ആവശ്യമില്ലാതെ തന്നെ ഹോട്ടലുകള്‍ ക്വാളിറ്റി നിലനിര്‍ത്തും. പക്ഷെ ഒരു പത്രവും ആ ഹോട്ടലുകളുടെ പേര് പറയില്ല. കേരളാ ഹൈക്കോടതി തന്നെ 100% ശതമാനം തോല്‍വി രേഖപ്പെടുത്തിയ ഏതാനും എഞ്ചിനിയറിങ്ങ് കോളേജുകള്‍ നിലവാരമില്ലാത്തതിനാല്‍ അടച്ച് പൂട്ടണം എന്ന് ഉത്തരവിട്ടു. ജഡ്ജുമെന്റില്‍ ആ കോളേജുകളുടെയെല്ലാം പേര് പറഞ്ഞിട്ടുണ്ട്. പക്ഷെ ഒരു പത്രമോ ഒരു ചാനലോ ആ കോളേജുകളുടെ പേര് പറഞ്ഞില്ല. നമുക്ക് വ്യക്തമായ കാരണങ്ങളാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ പരസ്യം കിട്ടുമെന്നുണ്ടെങ്കില്‍ അവരെ ഉപദ്രവിക്കാന്‍, അവരെ പിണക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവുന്നില്ല. അത് ചെറിയ പത്രങ്ങളുടെ മാത്രം അവസ്ഥയല്ല - മനോരമയും, മാതൃഭൂമിയും, ഏഷ്യാനെറ്റും ഒക്കെ ഉള്‍പ്പടെ സാമ്പത്തികഭദ്രതയുള്ള സ്ഥാപനങ്ങള്‍ക്കു പോലും ഈ പരസ്യക്കാരുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ വഴങ്ങിക്കൊടുക്കാതിരിക്കാന്‍ കഴിയുന്നില്ല. ഇതു വലിയ അപകടം തന്നെയാണ്. സ്വര്‍ണ്ണവ്യാപാരികള്‍ക്കെതിരെ, തുണിവ്യാപാരികള്‍ക്കെതിരെ, ഒന്നും ഒരു വാര്‍ത്തയും വരില്ല. കാരണം അവരെ ആശ്രയിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തയുടെ രൂപീകരണത്തില്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടല്‍ വളരെ വലുതാണ്."
- ഡോ. സെബാസ്റ്റ്യന്‍ പോള്‍





No comments:

Post a Comment