Friday 24 August 2012

ഓണം @ അടിവാട്


അടിവാട്ടെ ഓണം.

ഓണത്തിനെന്താ പരിപാടിയെന്ന് ഇവിടെ (അടിവാട്) പോയി ചോദിക്കരുത്. ഓണത്തിനാണോ ചേട്ടാ......പൂട്ട്‌ കച്ചവടം എന്ന ലൈനിലുള്ള തുറിച്ചുള്ള നോട്ടംമായിരികും മറുപടി. ആഘോഷങ്ങള്‍ നാടുകളില്‍ നിന്ന് പടിയിറങ്ങിയെന്നു പറയുന്നവര്‍ അടിവാട്ടെയ്ക് വണ്ടി കയറുക....

ദി അടിവാടന്‍സ് ഓണം
അടിവാട് എന്നും ആഘോഷമാണ്. ഓണമെത്തിയാല്‍ ആഘോഷത്തിന്റെ ഡോസ് കൂടുമെന്ന് മാത്രം. അടിവാടില്‍ എല്ലാ ആഘോഷങ്ങളും തുടങ്ങുന്നതും അവസാനികുന്നതും കവലയില്‍ നിന്നാണ്. ഒത്തൊരുമയുടെ ഓണമെന്നാണ് അടിവാടുകാര്‍ ഓണാഘോഷത്തെ വിശേഷിപികുന്നത്.നാട്ടുകാരും, വ്യാപാരികളും, യാത്രകാരും ഇതുവരെ അടിവാട് കാണാത്തവരും ഒരുമിച്ചു ഒരുക്കുന്ന ആഘോഷം. നാട്ടുകാര്‍ തന്നെ ഒരുക്കുന്ന ചെണ്ട വാദ്യത്തിന്റെ മേളപ്പെരുമയിലാണ് ആഘോഷതുടക്കം. നാട്ടില്‍ കൂറ്റന്‍ പൂക്കളമോരുക്കിയും മരച്ചില്ലകളില്‍ ഊഞ്ഞാലിട്ടും ഓണാന്തരീക്ഷം സൃഷ്ടിക്കും. പൂക്കള മത്സരം, വടംവലി, നാടന്‍പാട്ട്......, എന്ന് വേണ്ട മഹാബലിയുടെ പേരില്‍ എന്തെല്ലാം കൊണ്ടാടാമോ അതെല്ലാം അടിവാട് ഉണ്ടാകും. ഒടുവില്‍ പ, പ, പാ (പപ്പടം, പഴം, പായസം) കൂട്ടി വിഭവ സമ്രിദ്ധമായ ഓണസദ്യയും.

മാവേലി (മെട് ഇന്‍ അടിവാട്)

തടിയാ....... മാടായ.......... ചാക്കെ......... എന്ന് കളിയാക്കി വിളിച്ചാലും എന്നെ പോലെ ശരീരമുള്ള ചുള്ളമ്മാര്‍ക്ക് ടിമാണ്ടുള്ള കാലമാണ് ഓണക്കാലം. ഇവിടെ മാവേലിയാകാന്‍ ഒറ്റ മാനധന്ടമേ ഉള്ളു—ഇമ്മിണി ബല്ല്യ ശരീരം, തരകെടില്ലാത്ത കുടവയര്‍! അടിവടിനും ഉണ്ടൊരു മാവേലി. മധ്യ തിരുംവിതാന്കൂര്‍ രാജാവായ “ബേബി”.  ഓണത്തിന് അടിവാടിന്റെ കുട കാലാകാലമായി ചൂടുന്നത് ഈ ബേബിയാണ്. മാവേലിയായി രൂപം മാറാന്‍ മാസങ്ങളുടെ തയ്യാറെടുപ്പ് വേണമെന്നാണ് ബേബിയുടെ പക്ഷം. ഓണമടുക്കുമ്പോയെക്കും ഭക്ഷണം കഴിച്ചു തടികൂട്ടി കുടവയര്‍ ഒപ്പിച്ചാണ് മാവേലിയായി തിളങ്ങുന്നത്.
ഓണതല്ലില്ലാതെന്ത് ആഘോഷം
ഓണമായാല്‍ അടിവാടിനു ഓണത്തല്ല് മസ്റ്റാണ്. ഇവിടത്തെ ഓണതല്ലിനു ഒരു വ്യത്യാസമേ ഉള്ളു, തല്ല് സര്‍ക്കാര്‍ വകയാണ്...!!! കേരള പോലീസിന്റെ വക ഓണത്തല്ല്!! ഓണതല്ലിനു എന്താണ് പ്രചോദനമെന്ന് ചോദിച്ചാല്‍ ബേബി മാവേലി നയം വ്യക്തമാകും. അടിവാടുകാരന് സ്വന്തം നിയമങ്ങളുണ്ട്, പാവം നമ്മുടെ പോലീസുകാര്‍ക്ക് അത് മനസ്സിലാകാനുള്ള പക്വതയില്ല, പോയ വര്‍ഷത്തെ ഓണത്തല്ലില്‍ നിന്നും മാവേലിയെ പോലും പോലിസ് ഒഴിവാക്കിയില്ല. മാവേലിക് പോലും നോ രക്ഷ.
ഒടുവിലാന്‍: അടിവാട് ഓണം എങ്ങനെയാണ് ആഘോഷികുന്നത് എന്ന് ഏകദേശ ധാരണ നിങ്ങള്ക് പിടികിട്ടി കാണുമെന്നു വിചാരിക്കുന്നു. ഓണം എങ്ങനെയാണ് ആഘോഷിക്കേണ്ടതെന്നു അറിയണമെങ്കില്‍ ഓണദിവസം ഇങ്ങോട്ട് വരിക. “കാണാന്‍ പോകുന്ന ഓണം എന്തിനാ ചേട്ടാ പറഞ്ഞു കേള്കുന്നത്. ഓണത്തിന് വരികയാണെങ്കില്‍ ട്രാക്ക് സ്യുട്ടിട്ട് വേണം വരാന്‍. എപ്പോഴാണ് ഓണത്തല്ല് തുടങ്ങുന്നതെന്ന് മുന്‍കൂട്ടി പറയ്യാന്‍ പറ്റില്ല...!!!
    

10 comments:

  1. അടിവാട് എന്നാ പേര് ശരി ആയത് അടി കിട്ടിയപ്പോള്‍ തന്നെ ആണ്

    ReplyDelete
    Replies
    1. ഹാ ഹാ ഹാ ...., അടുത്ത ഓണം അടിമാലിയില്‍ ആഘോഷിക്കാം.

      Delete
  2. കളര്‍ സ്കീം കറുപ്പ് മാറ്റിയാല്‍ കണ്ണുകള്‍ക്ക്‌ ബുദ്ധിമുട്ടില്ലാതെ നല്ല വയനക്ക് അവസരം ലഭിക്കും.
    ഫോണ്ട് ഒന്നുകൂടി വലുതാക്കുക. വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റുക.
    എഴുത്തിന്റെ ലോകത്ത് ഉയരങ്ങളിലെത്താന്‍ എല്ലാ ആശംസകളും നേര്ന്നുകൊള്ളൂന്നു.

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി...

      Delete
  3. ഓണത്തല്ല് അത്യാവശം നാട്ടില്‍ തന്നെ കിട്ടുന്നത് കൊണ്ടു വേണമെങ്കില്‍ ദൂരെ നിന്ന് കാണാന്‍ വരാം, എന്നാലും കിട്ടും എന്താണന്നറിയില്ല വഴിയെ പോകുന്ന അടി എന്നെ കാണാതെ പോകാറില്ല. സ്വഭാവമോ..? എന്റെ സ്വഭാവം നല്ലതാണെന്ന ജയിലില്‍ ഉള്ളവര്‍ ഒക്കെ പറയുന്നത്.

    ReplyDelete
    Replies
    1. അപ്പൊ ഓണത്തല്ല് അവിടെ പോലീസിന്റെ വകയാണല്ലേ...?

      Delete
  4. ഹ ഹ ഹ കൊള്ളാം.നന്നായിട്ടുണ്ട്.എഴുത്ത് തുടരുക.

    ReplyDelete
  5. കമന്റിനു നന്ദി. എഴുത്ത് നിര്‍ത്താന്‍ ഒരു ഉദ്ദേശവുമില്ല.

    ReplyDelete
  6. നല്ല എഴുത്ത് ഫോണ്ട് അല്പം വലിപ്പം കൂടിയോ?...

    ReplyDelete
  7. വളരെ നന്നായിട്ടുണ്ട്. പറയാന്‍ വാക്കുകള്‍ ഇല്ല. അടിവാട് ഇങ്ങനെയൊക്കെ സംഭവങ്ങള്‍ നടക്കുന്നുണ്ട് എന്ന് എനിക്ക് അറിയില്ലായിരുന്നു. എഴുത്ത് തുടരുക. ആശംസകള്‍.....

    ReplyDelete