Saturday 8 September 2012

കുളമാക്കാനും കുളംതോണ്ടാനും




പണ്ട് പണ്ടെന്നു തുടങ്ങുന്ന കഥകള്‍ നിങ്ങളെപ്പോലെ അച്ചായന്‍ ഒത്തിരി വായിച്ചു കാണണമെന്നില്ല. എന്നാലും അച്ചായന്‍ വായിച്ചതില്‍ നിന്നും പുരിന്ജ ഒരി കാര്യം സോല്ലാം. അന്നത്തെ മഹാന്മാര്‍ പ്രകൃതിയെ പറ്റി നല്ല അറിവുള്ളവര്‍ ആയിരുന്നു (നമ്മുടെ വനമന്ത്രിയെ പോലെ).

അതുകൊണ്ടാണ് ഗുപ്തസാമ്രജ്യത്തിലെയും മൌര്യ സാമ്രജ്യത്തിലെയുമൊക്കെ ചക്ക്രവര്‍ത്തിമാര്‍ പാതയോരങ്ങളില്‍ മരങ്ങള്‍ വെച്ച് പിടിപിച്ചത് (ഒരു വഴിയോര തണല്‍മര പദ്ധതി). ആ തണലിലൂടെ നടന്നവര്‍ ചരിത്രപാഠപുസ്തകത്തിന്റെ ഉള്ളില്‍ കയറി ഇരിപ്പായി അഥവാ തട്ടിപോയി.

വനമാഹോല്‍സവങ്ങള്‍ പലതും കഴിഞ്ഞപ്പോള്‍ മരങ്ങളെ തഴഞ്ഞ് ആ സ്ഥാനം കുളങ്ങള്ക് നല്‍കി നമ്മുടെ ഭരണാധികാരികള്‍. പണ്ടേ എന്തും കൊളമാക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ മിടുക്കരാണെന്നുള്ളത്  അച്ചായാന്  അറിയാം. (അച്ചായന് അറിയാത്ത കാര്യങ്ങളുണ്ടോ മക്കളെ...)
അങ്ങനെയാണ് കഴിഞ്ഞ സര്‍ക്കാര്‍ പഞ്ചായത്തൊന്നിനു ഒരു നീന്തല്‍ കുളം വീതം നിര്‍മിച്ചു നല്‍കാമെന്നു പ്രഖ്യാപിച്ചത്. (സര്‍കാര്‍ പ്രഖ്യാപനവും പഴയ ചാക്കും ഒരുപോലെയാണ് എന്ന് ഏതോ മഹാന്‍ പറഞ്ഞിട്ടുണ്ട്).

കൂട്ടത്തില്പാട്ടും വെള്ളത്തില്പൂട്ടും പോലെ എളുപ്പമാണ് കുളംകുത്തല്‍ (കുലംകുത്തല്‍ അല്ലാട്ടോ.......)  എന്ന് പാവം വിചാരിച്ചു.
ഇപ്പോഴത്തെ സര്‍കാര്‍ നീന്തല്‍ക്കുളം എന്നതില്‍നിന്ന് നീന്തല്‍ എടുത്തുകളഞ്ഞു വെറും കുളം മതിയെന്നാക്കി. ഒരു പഞ്ചായത്തില്‍ ഒരു കുളം വീതം ഇക്കൊല്ലം ആയിരം കുളം നിര്‍മിക്കുമെന്ന് ഉറപ്പു നല്‍കി.

ഒടുവിലാന്‍: അച്ചായന്റെ കണക്കില്‍ ഒന്നാംതരം ഭാഗ്യസംഖ്യയാണ് ആയിരം..
കുളത്തില്‍ കാണാനും
കുളമാക്കാനും
 കുളംതോണ്ടാനും
ആയിരമല്ലാതെ വേറെതുണ്ട്..??

8 comments:

  1. അവസാനം പഞ്ചായത്ത് കുളം ആകും... ഇപ്പോള്‍ റോഡ്‌ മാത്രം ആണ് കുളം... ഇനി ഫുള്‍ കുളം

    ReplyDelete
    Replies
    1. അതെ അതെ.., ഈ മലയാളികളുടെ ഒരു കാര്യം..!

      Delete
  2. കുളങ്ങള്‍ കുഴിക്കുക, അവയില്‍ കൂത്താടികള്‍ പെരുകുമ്പോള്‍ അവ മൂടുക, അവയ്ക്ക് മുകളില്‍ മരങ്ങള്‍ വളര്‍ത്തുക, അവ ഗതാഗതം തടസപ്പെടുതുമ്പോള്‍ അവയെ മുറിക്കുക. പിന്നെ അവിടെ കുളം കുഴിക്കുക, ഇപ്പോള്‍ എത്ര ആയിരമായി..?

    ReplyDelete
    Replies
    1. ഒരു ഒന്ന്‍ ഒന്നര ആയിരമായി കാണും...

      Delete
  3. കുളം കൊളമാകാതിരുന്നാല്‍ മതിയായിരുന്നു

    ReplyDelete