Tuesday 28 August 2012

ഓണത്തിനുമപ്പുറം



ഓണം കേരളത്തിന്റെ ദേശീയാഘോഷമാണ്. പക്ഷെ ഇന്ത്യയിലെ മറ്റു പല ഇടങ്ങളിലും ആഘോഷിച്ചിരുന്നതായി തെളിവുണ്ട്. നൂറ്റാണ്ടുകള്‍ക് മുമ്പ് മധുരയിലും, കുടകിലും, തിരുപ്പതിയിലുമൊക്കെ ഓണം ആഘോഷിച്ചിരുന്നു എന്ന് പഴയകാല ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഓണം കേരളത്തില്‍ മാത്രം ആഘോഷിക്കുന്ന ഉത്സവമായി മാത്രം മാറി. കേരളത്തിന്റെ ദേശിയാഘോഷം.

പണ്ടെങ്ങോ കേരളം ഭരിച്ചിരുന്ന ഒരു നാട്ടുരാജാവ് ആണ് മഹാബലി എന്നും ഓണം കേരളീയര്‍ മാത്രം ആഘോഷിക്കുന്ന ഉത്സവം ആണെന്നും നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ചില ചരിത്രാന്വേഷികള്‍ എഴുതിയിട്ടുണ്ട്.

പുരാണത്തിലെ വാമന – മഹാബലി കഥയുടെ പിന്‍ബലത്തില്‍ ഓണം എന്നൊരു ഉത്സവം മാത്രമേ ഇന്ത്യയില്‍ ആഘോഷിക്കുന്നുള്ളൂ എന്നാ ധാരണയില്‍ ആയിരിക്കാം മഹാബലി കേരളം ഭരിച്ചിരുന്ന ഒരു നാട്ടുരാജാവ് മാത്രമായിരുന്നു എന്ന് അവര്‍ ഊഹിച്ചത്. ഈ കഥയുടെ പിന്‍ബലത്തില്‍ ഓണത്തിന് ഏതാണ്ട് സമാനമായ ചടങ്ങുകളോടെ കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ വ്യാപകമായി ആഘോഷിക്കുന്ന ബലി പ്രതിപദം, ബലിപദ്യാമി എന്നീ ഉത്സവങ്ങളെ കൂടി നിരീക്ഷിച്ചിരുന്നു എങ്കില്‍ നിലവിലെ ഓണ ചരിത്രങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നു.

ദീപാവലി കഴിഞ്ഞുള്ള മൂന്നാമത്തെയോ, നാലാമത്തെയോ, ദിവസങ്ങളിലാണ് ബലിപ്രതിപദം ആഘോഷികുന്നത്. ഓണക്കളികല്‍ പോലെ മത്സരക്കളികളില്‍ ഏര്‍പ്പെടുക, വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുക, വീട്ടിലും പുറത്തും കോലങ്ങള്‍ വരയ്ക്കുക, ചില പ്രദേശങ്ങളില്‍ മുറ്റത്തു ചെറിയ ചാണകക്കൂനയുണ്ടാക്കി അതിനെ പുഷ്പങ്ങല്‍ക്കൊണ്ട് അലങ്കരിക്കുക തുടങ്ങി ഓണവുമായി ബന്ധമുള്ള പല ചടങ്ങുകളും ഈ ഉത്സവങ്ങളില്‍ ഉത്തരേന്ത്യയില്‍ ആചരിക്കുന്നുണ്ട്. ആചരിക്കുന്ന കാലത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ...

ചരിത്രക്കാരന്മാര്‍ ഇക്കാര്യത്തെ പറ്റി കൂടുതല്‍ പഠിച്ചു പുതിയ ഓണ ചരിത്രങ്ങള്‍ രചിയ്കട്ടെ.....

12 comments:

  1. ഈ "സാമൂഹിക ദുരാചാരം" എങ്ങിനെയെങ്കിലും നിരോധിപ്പിക്കുവാന്‍ അരയും തലയും മുറുക്കി സങ്കടഹര്‍ജികളും പോസ്റ്റുകളുമായി നടക്കുകയാണു ചരിത്രകാരമ്മാര്‍.

    ReplyDelete
    Replies
    1. അത് പുതിയൊരു അറിവാണല്ലോ...

      Delete
  2. അമ്പടാ ... അപ്പൊ ഓണത്തിന്റെ പുറകില്‍ ഇങ്ങനെ കുറച്ചൊക്കെ ഉണ്ടല്ലേ...

    നല്ലരിവിനു നന്ദി

    ReplyDelete
    Replies
    1. ചിലപ്പോള്‍ ഇതു മാത്രമല്ല പലതും കാണാന്‍ സാദ്ധ്യത ഉണ്ട്.

      Delete
  3. Replies
    1. ഇങ്ങനെയൊക്കെയാണെങ്കിലും ഇങ്ങനെയൊക്കെ ആണല്ലോ ഇത്...

      Delete
  4. കൂടുതല്‍ കണ്ടെത്തൂ.....
    നല്ല അറിവിന്‌ ....നല്ല ആശംസകള്‍
    അസ്രുസ്

    ReplyDelete
    Replies
    1. നന്ദിയുണ്ട് സഹോദര.....

      Delete
  5. ഇതു എനിക്കൊരു പുതിയ അറിവാണ്.. ഇനിയും ഇതുപോലത്തവ കണ്ടെത്തി പ്രസിദ്ധീകരിക്ക്ണം

    ReplyDelete
    Replies
    1. പിന്നെ തീര്‍ച്ചയായും പ്രസിധികരിക്കും... ഉറപ്പു.

      Delete