Thursday 2 May 2013

ബ്ലോഗൂട്ടിയുടെ നാമത്തില്‍..


ഡാം പൊട്ടാതെ വെടി പൊട്ടിച്ചവര്‍ക്കും മഴ പെയ്യിക്കാതെ പെയ്യിച്ചവര്‍ക്കും ബ്ലോഗൂട്ടിയുടെ നാമത്തില്‍ സമര്‍പ്പിക്കുന്നു....

മഴ നന്നായി തകര്‍ത്ത് പെയ്തപ്പോള്‍ ഡാം ഇപ്പൊ പൊട്ടും, ഇപ്പൊ പൊട്ടും എന്ന് അലറി വിളിച്ച രാഷ്ട്രീയക്കാരും പൊട്ടല്ലേ... പൊട്ടല്ലേ... എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ച മലയാളികളും ഇല്ലാത്ത വെള്ളത്തില്‍ മുങ്ങുന്നതിനു മുമ്പ് അണിയാന്‍ മോഷ്ടിച്ച ലൈഫ് ജാക്കെറ്റ്‌ കൊടുത്ത മോളുകളും പണ്ട് കേര തിങ്ങും കേരളനാട്ടില്‍ ഉണ്ടായിട്ടുണ്ട്. മഴ കുറഞ്ഞപ്പോള്‍ ഭരണപ്പാര്‍ട്ടിയുടെമേല്‍ കുറ്റങ്ങള്‍ ചാര്‍ത്തിക്കൊടുത്ത് മാറി നിന്ന ചില പരല്‍മീനുകള്‍ ഇപ്പൊ പെയ്ത മഴയില്‍ ഒലിച്ചു പോയി. ഗതാകത വകുപ്പും വൈദ്യുത വകുപ്പും ഒരുമിച്ചു കിട്ടിയ ആര്യാടന്‍ രാഷ്ട്രീയത്തെത്തന്നെ വെറുത്തു എന്ന് തോന്നുന്നു.
അതുക്കൊണ്ടായിരിക്കും കക്ഷി അടുത്ത തവണ മുതല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് വെച്ചുകാച്ചിയത്.

മഴ കുറയുകയും പീഡനം വര്‍ദ്ധിക്കുകയും ചെയ്തത് തമ്മില്‍ ഗുണിച്ചും ഹരിച്ചും നോക്കിയിട്ട് ഈയുള്ളവന് ഒരു പിടിയും കിട്ടുന്നില്ല. ദാഹം കൊണ്ടാണോ ഇവന്മാര്‍ പീഡനത്തിലേക്ക് പോയത്. എങ്കില്‍ നാട്ടിലുള്ള എല്ലാ ചെറുപ്പകാര്‍ക്കും കുറഞ്ഞചിലവില്‍ വെള്ളം ഏര്‍പ്പെടുത്താന് ചെറുപ്പക്കാരനായ മന്ത്രി അനൂപ്‌ അടുത്ത മന്ത്രിസഭായോഗത്തിലെങ്കിലും ആവശ്യപ്പെടണം.  പീഡിപ്പിക്കുന്നവന് ശിക്ഷ കുടിവെള്ളം കൊടുക്കാതെയിരിക്കുക എന്നതാണ്. പീഡിപ്പിക്കുന്നവന്റെ വെള്ളംകുടി നിര്‍ത്താനും തീരുമാനം ഉണ്ടാകണമെന്നും ഈയുള്ളവന്‍ അപേക്ഷിക്കുന്നു. വേണമെങ്കില്‍ ഈയുള്ളവന്റെ എളിയ ബുദ്ധിയില്‍ തോന്നിയ വാട്ട്‌ ആണ്‍ ഐഡിയ പറഞ്ഞു തരാം. കുടിച്ച വെള്ളം പോകുന്ന സാധനംമുറിച്ചു കളയുക. അതിനുള്ള അവകാശമെങ്കിലും മുസ്‌ലിം ലീഗിന് കൊടുക്കണം. മുറിക്കാനും അവര്‍ക്ക് അറിയാം മുറികൊള്ളാനുംഅവരില്‍ ആളുണ്ട്.

മഴ കുറയുകയും ഡാമില്‍ വെള്ളം കുറയുകയും ചെയ്തപ്പോള്‍ ദേവേന്ദ്രന്‍ ഉടനെ പോളിറ്റ്ബ്യുറോ വിളിക്കണം എന്ന് ആവശ്യപ്പെട്ടുക്കൊണ്ട് പ്രതിപക്ഷ നേതാവ് വിഎസ് ഒരു ദൂതനെ ദേവലോകത്തേക്ക് അയച്ചത് അഭിനന്ദനാര്‍ഹാമാണ്. യോഗതീരുമാനം പുറത്ത്പറയാതെ മാറിനിന്ന    ജന. സെക്രട്ടറി സ: നാരദനും വിഎസും തമ്മിലുള്ള വിഭാഗീയത മൂര്‍ച്ചിക്കുന്നതിനിടയില്‍ മഴ പെയ്തത് വീണ്ടും ഒരു രാഷ്ട്രീയ പ്രതിസന്ധിയില്ലാതെയാക്കി. എല്ലാത്തിനുമൊടുവില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 98% മഴ പെയ്യുമെന്നറിയിച്ചു. കൃത്യമായ ഫലപ്രവചനത്തിന് 2017 വരെ കാത്തിരിക്കണമെന്നും കൂടെ അറിയിച്ചു. ചുരുക്കത്തില്‍ മഴ കുറയുമെന്നും, വരള്‍ച്ച നീണ്ടു പോകുമെന്നും ഗ്രഹിക്കാം. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതുക്കൊണ്ട് വീട്ടിലെ നീരാളി അകാലചരമം പ്രാപിച്ചതിനാല്‍  ലേഖകന്‍ മഴയെക്കുറിച്ച് അധികം പ്രവചിക്കുന്നില്ല.

ഒരു വറുതിക്കാലത്ത് നിലച്ച നീരുറവയ്ക്കരുകില്‍ തങ്ങള്‍ക്ക് വെള്ളം കിട്ടാത്തതിന് കാരണം മറ്റുള്ളവരാണെന്ന് ധരിച്ച് പരസ്പരം പുലഭ്യം പറയുന്ന ജനക്കൂട്ടത്തെ ഏതോ ഒരു കവി വരച്ചു കാട്ടിയത് ലേഖകന്‍ ഇവിടെ ഓര്‍ത്ത്‌ പോകുന്നു. ആരെയാണാവോ അവിടെ ഉദ്ദേശം???

8 comments:

  1. നമുക്ക് ചര്‍ച്ച ചെയ്യാന്‍ എന്നും ഓരോ വവിഷയം വേണം ,പുതിയത് വരുമ്പോള്‍ പഴയത് മറക്കുന്നു ,പിന്നെ ഒന്നും കിട്ടാത്തപ്പോള്‍ പഴയത് തന്നെ പൊക്കി വീണ്ടും ചര്‍ച്ചിക്കുന്നു .

    ReplyDelete
  2. കൊള്ളാം . :)

    ReplyDelete
  3. ചാനലുകളാണ് സമ്മളെ ജീവിപ്പിക്കുന്നത് കികികികി

    ReplyDelete
  4. വിവാദ വിഷയങ്ങളില്ലെങ്കിൽ മലയാളിയില്ല എന്ന സ്ഥിതി വന്നിരിക്കുന്നു..

    ReplyDelete