Saturday 25 August 2012

പി ജയരാജന്‍ എന്ത് ചെയ്യുകയായിരിക്കും?























നമ്മുടെ പി.ജയരാജന്‍ സഖാവ് ഇപ്പോള്‍ എന്ത് ചെയ്യുക ആയിരിക്കും. ഇടയ്ക്ക് പത്രമാധ്യമങ്ങളില്‍ വന്നിരുന്ന പുള്ളികാരന്‍ ജയിലില്‍ ആയിപിന്നെ എന്ത് എടുകണോ ആവോ?

സഖാവ് ഇപ്പോള്‍ ഒരു പ്രബന്ധം തയ്യാറാകുന്ന തിരക്കിലാണ് എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. വൈകാതെ അത് പൂര്‍ത്തിയാകുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം. എല്ലാം ആശംസകളും ഞാന്‍ അദ്ദേഹത്തിന് നേരുന്നു.

മറ്റു ഗവേഷണങ്ങളില്‍ ഏര്‍പെട്ട് ജയിലിലായ സഖാവ് ഇപ്പോള്‍ മഹാത്മാ ഗാന്ധി, ടിപി ചന്ദ്രശേഖരന്‍ എന്നിവരെ പറ്റിയുള്ള ഗവേഷണത്തിലാണ്. ‘മീഡിയ കവറേജ് ഓഫ് മഹാത്മാ ഗാന്ധി മര്‍ടെര്‍ ആന്‍ഡ്‌ ടി.പി.ചന്ദ്രശേഖരന്‍ മര്‍ടെര്‍- എ കംപാരറ്റീവ് സ്റ്റഡി’ എന്നാണ് പ്രബന്ധത്തിന്റെ തലകെട്ട്. യുജിസി സ്കൈല്‍, റിഡര്‍ പദവി എന്നിവയൊന്നും ആഗ്രഹിചിട്ടല്ല സഖാവിന്റെ ഗവേഷണം. ജന്മനാ ഗവേഷണ കുതുകിയായിപോയി. അതുകൊണ്ട് മാത്രം ചെയ്യുന്നതാണ്‌..

മഹാത്മാ ഗാന്ധി കൊല്ലപെടുമ്പോള്‍ എത്രനാള്‍ മാധ്യമങ്ങള്‍ വാര്‍ത്ത‍ കൊടുത്തുവെന്ന്  സഖാവ് മാധ്യമങ്ങളോട് ചോദികുന്നത് ഉത്തരം അറിയാഞ്ഞിട്ടല്ല മറിച്ചു, നിരന്തരമായ അന്വേഷനങ്ങള്ക് ശേഷം ഈ ചോദ്യത്തിന്റെ ഉത്തരം സഖാവ് തന്നെ കണ്ടെത്തിയിട്ടുണ്ട്. മഹാത്മാ ഗാന്ധി കൊല്ലപെട്ടതിനു ശേഷം 15 ദിവസം കൊണ്ട്  11,11,22,233 കോളം വാര്‍ത്തകളാണ് ഇന്ത്യയെമ്പാടും ഉള്ള പത്രങ്ങള്‍ നല്‍കിയെന്നാണ് സഖാവ് കണ്ടുപിടിച്ചത്. ഇതിനായി 25,000 ടെണ്ണ്‍ ന്യൂസ്‌ പ്രിന്റ്‌, മൂന്നര ടെണ്ണ്‍ അച്ചടി മഷി എന്നിവ ചിലവയെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ഇത്രയും ന്യൂസ്‌ പ്രിന്റ്‌ ഉള്പാധിപിക്കനായി മൂന്ന് ചതുരശ്ര കിലോമീറ്റര്‍ വനം നശിപികേണ്ടി വന്നെന്നന്നാണ് കണക്ക്. വനസംരക്ഷണ നിയമം ഇല്ലാതിരുന്ന കാലമായിട്ടും തികഞ്ഞ മാധ്യമ മേലാളന്മാര്‍ യോഗം ചേര്‍ന് ഇനി മഹാത്മാ ഗാന്ധി എന്നാ പേര് അച്ചടിക്കണ്ട എന്ന് തീരുമാനികുക ആയിരുന്നു. അക്കാലത്തു ടിവി ഇല്ലാതെ ഇരുന്നതും കരുത്തായി.

ഗാന്ധിജിയുടെ കാര്യത്തില്‍ കണക്കെടുപ് പൂര്‍ത്തിയായെങ്കിലും ഒരിടെതും എത്തി നില്കാത്തത് ടിപിയുടെ കാര്യമാണ്. ചന്ദ്രശേഖരന്റെ കണക്കെടുപ് പൂര്‍ത്തിയാകുന്നത്തെ ഉള്ളു. ഈ വാര്‍ത്ത കൊടുകാനായി ലോകത്തുള്ള മുഴുവന്‍ വനങ്ങളും നശിപിച്ചു ന്യൂസ്‌ പ്രിന്റ്‌ നിര്‍മിക്കാനുള്ള നീക്കത്തിലാണ് മാധ്യമ സിണ്ടികെറ്റ്. കോടാനുകോടി പത്രകോളങ്ങലാണ് ഈ കൊലപാതക വാര്‍ത്ത വന്നത്. ഇനിയും അനേകം കോടി കോലങ്ങള്‍ ഇതിനായി മാറ്റിവെയ്കും എന്ന് അവര്‍ ഭീഷണി മുഴക്കുന്നുണ്ട്‌. ഇതിനൊരു അറുതി വന്നിട്ടേ സഖാവ് കണക്കെടുപ്പ്‌ അരംഭികുന്നുള്ളൂ. അത് കഴിഞ്ഞിട്ട് വേണം പ്രബന്ധ രചന പൂര്‍ത്തിയാകാന്‍.

 ഒടുവിലാന്‍::; ഈ പ്രബന്ധം പൂര്‍ത്തിയാകി ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ സഖാവിന്റെ മുന്നില്‍ ഒരു ‘ഡോ.’ എന്നാ അക്ഷരം കൂടി കാണേണ്ടി വരും എന്ന പേടിയിലാണ് പാര്‍ടി അണികള്‍.

2 comments:

  1. ജയിലില്‍ പൂക്കളം ഇട്ട് വെറുതെയിരികേണ്ട സമയത്ത് നടത്തുന്ന ഗവേഷണം.

    ReplyDelete
  2. പ്രബന്ധത്തിന്റെ പേരെന്തായിരിക്കും..

    ReplyDelete